
ഞങ്ങൾ ഒരുമിച്ച് ഒരു മനോഹര യാത്ര ആരംഭിക്കുകയാണ് ! പ്രണയം വെളിപ്പെടുത്തി അമൃത സുരേഷ് ! സന്തോഷ ദിവസം കേക്ക് മുറിച്ച് ആഘോഷിച്ച് അഭയ ഹിരണ്മയി !
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് അമൃത സുരേഷ് . ഐഡിയ സ്റ്റാർ സിംഗർ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് മുന്നിൽ എത്തിയ അമൃത വളരെ പെട്ടെന്നാണ് ഏവരുടെയും പ്രിയങ്കരിയായി മാറിയത്. ശേഷം ആ ഷോയിൽ തന്നെ അഥിതിയായി എത്തിയ നടൻ ബാലയുമായി പ്രണയത്തിൽ ആകുകയും ശേഷം ഇവർ വളരെ പെട്ടെന്ന് തന്നെ വിവാഹിതരാകുകയും ആയിരുന്നു. ഏവരും അനുഗ്രഹിച്ച് ആശംസ അറിയിച്ച ആ ദാമ്പത്യ ജീവിതം പക്ഷെ അധികനാൾ നീണ്ടുനിന്നില്ല. 2016 ൽ ഇരുവരും വിവാഹ മോചിതരാകുക ആയിരുന്നു.
മകളെയും കൂട്ടി തന്റെ ജീവിതം നിരവധി പ്രതിസന്ധി ഘട്ടത്തിൽ കൂടി കടന്ന് അതിജീവിച്ച ആളാണ് അമൃത. ബാല വീണ്ടും വിവാഹിതനായെങ്കിലും അമൃത ഇനിയുള്ള തന്റെ ജീവിതം മകൾക്ക് വേണ്ടിയാണ് എന്ന് പറഞ്ഞിരുന്ന അമൃത ഇപ്പോൾ താൻ പുതിയൊരു ജീവിതത്തിലേക്ക് ചുവട് വെക്കുന്ന സന്തോഷ വാർത്തയാണ് താരം പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗോപി സുന്ദർ അമൃത സുരേഷിനെ ചേർത്ത് നിർത്തിയിരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത് ഇങ്ങനെ, പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്… എന്നാൽ അമൃതയെയും ടാഗ് ചെയ്താണ് അദ്ദേഹം ഈ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇപ്പോഴിതാ തങ്ങൽ ഒരുമിച്ച് ഒരു മനോഹര യാത്ര തുടങ്ങുകയാണ് എന്നാണ് അമൃത പ്രതികരിച്ചത്. താരങ്ങളെ അനുകൂലിച്ചും വിമർശിച്ചും നിരവധി കമന്റുകൾ ലഭിക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ 12 വർഷമായി ഗോപി സുന്ദർ ഗായികയും മോഡലുമായ അഭയ ഹിരണ്മയിയുമായി ലിവിങ് റിലേഷനിൽ ആയിരുന്നു. ഇപ്പോൾ അഭയ എവിടെ എന്നുള്ള ചോദ്യങ്ങളാണ് കൂടുതലും ഇവകർക് ലഭിക്കുന്നത്. ഗോപി സുന്ദറിന്റെ ആദ്യ വിവാഹം പ്രിയയുമായി ആയിരുന്നു. ആ ബന്ധത്തിൽ അദ്ദേഹത്തിന് രണ്ടു ആൺ മക്കളുണ്ട്.
എന്നാൽ മറ്റൊരു പ്രധാന വാർത്ത, കഴിഞ്ഞ ദിവസം അഭയയുടെ പിറന്നാൾ ആയിരുന്നു, കഴിഞ്ഞ വർഷം അഭയയുടെ ജന്മദിനത്തിന് ഗോപി സുന്ദർ ആശംസാ കുറിപ്പുമായി എത്തിയിരുന്നു. എന്നാൽ ഈ വർഷം അതേ ദിവസം അദ്ദേഹം പുതിയ ജീവിതത്തിന്റെ സന്തോഷ വാർത്തയാണ് പങ്കുവെച്ചത്. അഭയ തന്റെ സുഹൃത്തുക്കളുമായി കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങൾ തന്റെ ഇൻസ്റ്റയിൽ പങ്കുവെച്ചിരുന്നു. ഇതിനു നിരവധി കമന്റുകൾ ലഭിക്കുന്നുണ്ട്, ഗോപിയെ അമൃത തട്ടിക്കൊണ്ടുപോയി അറിഞ്ഞില്ലേ, അല്ല നിങ്ങളും അയാളുടെ ആദ്യ ഭാര്യയിൽ നിന്നും തട്ടി എടുത്തതല്ലേ എന്നും തുടങ്ങുന്ന നിരവധി കമന്റുകൾ അഭയക്ക് ലഭിക്കുന്നുണ്ട് എങ്കിലും താരം അതിനൊന്നും മറുപടി നൽകിയിട്ടില്ല. എന്നാൽ ഗോപി ഏട്ടൻ വന്നോ എന്ന കമന്റിന്, വന്നിരുന്നല്ലോ…. സാറിനെ അറിയിക്കാൻ പറ്റിയില്ല എന്നും അഭയ മറുപടി നല്കിയിരുന്നു.
Leave a Reply