
അതോടെ അവന്റെ പിതാവിനെ പള്ളിക്കമ്മിറ്റി പുറത്താക്കി ! വീടിന് നേരെ ക,ല്ലേ,റുണ്ടായി ! ആ സിനിമ പറഞ്ഞത് അവന്റെ യഥാർഥ ജീവിതമായിരുന്നു ! അനീഷ് ഉപാസന പറയുന്നു !
സിനിമ എന്ന മായിക ലോകത്തേക്ക് എത്തിപറ്റാൻ വേണ്ടി ച,തി,ക്കുഴികളിൽ വീഴുന്ന നിരവധി പേരുടെ കഥന കഥകളാണ് നമ്മൾ ഇപ്പോൾ മാധ്യമങ്ങൾ വഴി കേട്ടുകൊണ്ടിരിക്കുന്നത്. ഇന്നത്തെ ഈ കാലഘട്ടത്തിലും ഇത്തരം വാർത്തകൾ ഉണ്ടാകുന്നു എന്നത് ഏറെ വിഷമകരമായ ഒന്ന് തന്നെയാണ്. ഈ വാർത്തകൾ ഇപ്പോൾ ചർച്ച ആകുമ്പോൾ കാലത്തിന് മുന്നേ സഞ്ചരിച്ച അനീഷ് ഉപാസനയുടെ ‘മാറ്റിനി’ എന്ന ചിത്രമാണ് ഏറെ ശ്രദ്ധനേടുന്നത്. 2012 ൽ ഇറങ്ങിയ മാറ്റിനിയിൽ പറഞ്ഞത് സിനിമയില്‍ അഭിനയിക്കുക എന്ന മോഹവുമായി അവസരങ്ങള്‍ തേടി നടന്ന് ചതിയില്‍ പെടുകയും പിന്നീട് എ പടത്തിലെ നായകനാകേണ്ടി വന്ന നജീബിന്റെ കഥയായിരുന്നു.
അന്ന് ആ ചിത്രം വേണ്ടുവോളം ശ്രദ്ധ നേടിയിരുന്നില്ല. എന്നാൽ ഇപ്പോൾ ആ സിനിമ വീണ്ടും ചർച്ച ആകുമ്പോൾ സംവിധായാകൻ അനീഷ് ഉപാസന പറയുന്നത് ഇങ്ങനെ, വനിത ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തുറന്ന് സംസാരിച്ചത്. കാലങ്ങള്‍ക്ക് ശേഷം എന്റെ സിനിമ ചര്‍ച്ചയാകുമ്പോള്‍ സംവിധായകന്‍ എന്ന നിലയില്‍ സന്തോഷം തോന്നേണ്ടതാണ്, എന്നാല്‍ തനിക്ക് വലിയ നിരാശയാണെന്നാണ് തോന്നുന്നത്. ഇത്തരം ചതികള്‍ ഇപ്പോഴും സംഭവിക്കുന്നുവെന്നത് ഗൗരവ്വതരമാണെന്നും അനീഷ് പറയുന്നു. സമാനമായ സംഭവങ്ങള്‍ തമിഴ് നാട്ടിലും ഹൈദരാബാദിലും കേട്ടിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇങ്ങനെ സംഭവിക്കുമെന്ന് ഊഹിച്ചിരുന്നില്ല.

അന്ന് സിനിമ ഞാൻ ചെയ്യുന്നതിന് പിന്നിൽ ഒരു കഥ ഉണ്ടായിരുന്നു. വയനാട്ടില്‍ നീലഗിരി ബോര്‍ഡറിലാണ് എന്റെ നാട്. അവിട നടന്നൊരു സംഭവത്തില്‍ നിന്നാണ് മാറ്റിനിയുടെ കഥയുണ്ടായത്. അഭിനയ മോഹിയായ ഒരു ചെറുപ്പക്കാരന് സിനിമയില്‍ നായകനായി അവസരം കിട്ടി. പക്ഷെ ആ സിനിമ റിലീസായപ്പോള്‍ അയാൾ
വീട്ടുകാരേയും കൂട്ടുകാരേയും കൂട്ടി തിയേറ്ററിലെത്തി. അപ്പോഴാണ് ആ ചതി മനസിലായത്. അവന്‍ നായകനായത് ഒരു എ പടത്തിലായിരുന്നു എന്നത്.
അതോടെ അവന്റെ ജീവിതം തകർന്നു. അന്ന് ആ നാട്ടിലെ പ്രമുഖനായിരുന്ന അവന്റെ പിതാവിനെ പള്ളിക്കമ്മിറ്റി പുറത്താക്കി. വീടിന് നേരെ കല്ലേറുണ്ടായി. പെങ്ങളുടെ വിവാഹം മുടങ്ങി, അതോടെ ആ കുട്ടിയുടെ മനസിന്റെ താളം തെറ്റുകയും അതോടെ കുടുംബം സമൂഹത്തില്‍ ഒറ്റപ്പെടുകയും ചെയ്തു. പിന്നീടൊരിക്കല്‍ ഞാൻ ആ പിതാവിനെ വീണ്ടും കാണാൻ ഇടയായി, കോട്ടക്കലില്‍ അദ്ദേഹം വഴിവക്കലിരുന്ന് മെഴുകുതിരി വില്‍ക്കുകയായിരുന്നു. മനസികനില താറുമാറായ മകളും ഒപ്പമുണ്ടായിരുന്നു. താന്‍ ചെന്നു സംസാരിച്ചു. ഒരേ നാട്ടുകാരാണെന്ന് പറഞ്ഞപ്പോള്‍ കക്ഷി അതൊക്കെ എടുത്തു മകളേയും കൂട്ടി ഒന്നും മിണ്ടാതെ അവിടെ നിന്നും പോകുക ആയിരുന്നു.
ആ നിമിഷം മനസിനെ വല്ലാതെ നോവിച്ചിരുന്നു, അങ്ങനെയാണ് ആ സിനിമ ഉണ്ടായത്. അതേസമയം ഇന്നത്തെ പോലെ സോഷ്യല്‍ മീഡിയ സജീവമായ കാലത്തും ആളുകള്‍ ഇത്തരം ചതിക്കുഴികളില്‍ ചെന്നു ചാടുന്നത് സങ്കടമാണെന്നും അനീഷ് എടുത്ത് പറയുന്നു.
Leave a Reply