നയൻതാരയെ ഞാൻ അനുകരിക്കുന്നു എന്നാണ് പ്രധാന വിമർശനം ! കാഴ്ചയില്‍ സാമ്യമുണ്ടെന്നാണ് മറ്റുചിലർ ! പ്രതികരിച്ച് അനിഖ സുരേന്ദ്രൻ

ബാലതാരമായി സിനിമയിൽ എത്തിയ ആളാണ് അനിഖ സുരേന്ദ്രൻ. മലയാളിത്തിനുപുറമെ തമിഴിലും അനിഖ തിളങ്ങിയിരുന്നു, പക്ഷെ നായികയായി എത്തിയ സിനിമകൾ ഒന്നും അത്ര വിജയകരമായിരുന്നില്ല. നയൻതാരയുടെ മകളായി രണ്ടു സിനിമകളിൽ അഭിനയിച്ച ആളാണ് അനിഖ. ഭാസ്കർ ദ റാസ്കൽ എന്ന ചിത്രത്തിലും, വിശ്വാസം എന്നീ ചിത്രങ്ങൾ ആയിരുന്നു. അജിത്തിന്റെ മകളായും രണ്ടു ചിത്രങ്ങൾ തമിഴിൽ അനിഖ തിളങ്ങി, ജയറാം രവിയുടെ സഹോദരിയെയും ശ്രദ്ധനേടിയ അനിഖ ഇപ്പോൾ നായികാ വേഷങ്ങളാണ് സിനിമയിൽ ചെയ്യുന്നത്. മലയാളത്തിൽ നായികയായി എത്തിയ ആദ്യ ചിത്രം ഓ മൈ ഡാർലിംഗ് എന്ന ചിത്രം അത്ര വിജയമായിരുന്നില്ല. അഭിമുഖങ്ങളിൽ അനിഖയുടെ സംസാര രീതി നടിക്ക് ഏറെ വിമർശനങ്ങൾ നേടി കൊടുത്തിരുന്നു.

തുടക്കം മുതൽ അനിഖ നയൻതാരയെ അനുകരിക്കുന്നു എന്ന രീതിയിൽ വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു, മുമ്പൊരിക്കൽ വനിതക്ക് നൽകിയ അഭിമുഖത്തിൽ അനിഖ ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു, വാക്കുകൾ ഇങ്ങനെ, നയന്‍താരയെ ഞാൻ അനുകരിക്കുന്നു എന്നാണ് ഒരു വിമര്‍ശനം. ഏത് രീതിയിലാണ് ഞാന്‍ നയന്‍താരയെ അനുകരിക്കുന്നത് എന്ന് എനിക്ക് മനസിലായിട്ടേയില്ല. കാഴ്ചയില്‍ അല്‍പ്പം സാമ്യമുണ്ട് എന്നു ചിലര്‍ പറയാറുണ്ട്. ബേസ് വോയ്‌സില്‍ സംസാരിക്കുന്നത് കൊണ്ടാണ് പറയുന്നതെങ്കില്‍ എന്റെ ശബ്ദം ഇങ്ങനെയാണ്.

എനിക്ക്, എന്റെ ശബ്ദത്തിൽ അല്ലെ സംസാരിക്കാൻ കഴിയൂ. പിന്നെ അടുത്ത വിമർശനം, ഞാൻ ഇംഗ്ലീഷ് വാക്കുകള്‍ കൂടുതല്‍ ഉപയോഗിക്കുന്നു എന്നാണ് മറ്റൊരു വിമര്‍ശനം. ആറാം ക്ലാസ് വരെ ഞാന്‍ എറണാകുളത്ത് ചോയ്‌സ് സ്‌കൂളിലാണ് പഠിച്ചത്. സ്‌കൂളില്‍ ഇംഗ്ലീഷ് മാത്രമാണ് സംസാരിച്ചിരുന്നത്. തമിഴിലും തെലുങ്കിലും അഭിനയിക്കാന്‍ പോകുമ്പോഴും കൂട്ടുകാരോടും ഇംഗ്ലിഷീലാണ് കൂടുതല്‍ സമയവും സംസാരിക്കുന്നത്. അതുകൊണ്ട് മലയാളം സംസാരിക്കുമ്പോഴും ഇടയ്ക്ക് ഇംഗ്ലീഷ് കലര്‍ന്നു വരും. അല്ലാതെ ജാഡ കാണിക്കാനല്ല. കമന്റ്‌സ് നമുക്ക് ഒഴിവാക്കാനാകില്ല.

ചില വാക്കുകൾ എന്നെ മുറിപ്പെടുത്തും, എന്റെ സങ്കടം ഞാൻ സുഹൃത്തുക്കളോട് പറയും അവരെന്നെ അതൊന്നും കാര്യമാക്കാനില്ല എന്ന് പറഞ്ഞ് ആശ്വസിപ്പിക്കും.നെഗറ്റീവ് പറയുന്നവര്‍ക്കു ഞാന്‍ ആരാണെന്നോ വളര്‍ന്നു വന്ന സാഹചര്യമോ അറിയില്ല എന്നും അനിഖ പറയുന്നു. അതേസമയം തമിഴിൽ അനിഖ ആദ്യമായി നായികയായി എത്തിയ ‘നിലവിക്ക്‌ എൻ മേൽ എന്നടി കോപം’ എന്ന സിനിമ തിയറ്ററിൽ അത്ര വിജയം നേടാൻ സാധിച്ചിരുന്നില്ല.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *