
കരഞ്ഞു തീർത്ത ദിവസങ്ങൾ…! എല്ലാം മറന്ന് വലിയൊരു പ്രതീക്ഷയോടെ പുതിയ ജീവിതത്തിലേക്ക് ! ഗായിക അഞ്ജുവിന് ആശംസകൾ അറിയിച്ച് ആരാധകർ
ഐഡിയ സ്റ്റാർ സിംഗർ എന്ന ജനപ്രിയ പരിപാടിയിൽ കൂടി ഏവർക്കും സുപരിചിതയായ അഞ്ജു ജോസഫ്. പിന്നണി ഗായികയായിട്ടും അവതാരികയായിട്ടുമെല്ലാം ഏറെ ശ്രദ്ധ നേടിയ അഞ്ജു ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പുതിയ സന്തോഷത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ്, അഞ്ജു വീണ്ടും വിവാഹിതയായിരിക്കുകയാണ്. അഞ്ജു തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ചിത്രം പങ്കുവച്ച് ഈ വിവരം അറിയിച്ചത്. ആദിത്യ പരമേശ്വരന്‍ ആണ് വരന്‍. ഭാവിയെ കുറിച്ചുള്ള എന്റെ പ്രതീക്ഷയും സ്വപ്‌നവുമെന്നാണ് ഫോട്ടോയ്ക്ക് അടിക്കുറിപ്പായി എഴുതിയത്. എഞ്ചിനീയറാണ് ആദിത്യ…
ഒരു സാധാരണ സിംപിൾ വിവാഹമായിരുന്നു, ആലപ്പുഴ രജിസ്റ്റാര്‍ ഓഫീസിന് മുന്നില്‍ നിന്നുള്ള ഫോട്ടോയാണ് പുറത്തുവിട്ടത്. നിരവധി പേരാണ് അഞ്ജു ജോസഫിന് ആശംസകള്‍ നേരുന്നത്. ഇത് അഞ്ജു ജോസഫിന്റെ രണ്ടാം വിവാഹം ആണ്. സ്റ്റാര്‍ മാജിക്കിന്റെ സംവിധായകന്‍ അനുപായിരുന്നു ആദ്യ ഭര്‍ത്താവ്. തന്റെ ജീവിതത്തെ കുറിച്ചും വിവാഹ ജീവിതത്തിൽ താൻ അനുഭവിച്ച വിഷമതകൾ കുറിച്ചും വിവാഹ മോചനത്തിന് ശേഷം താൻ കടന്ന് വന്ന മോശം അവസ്ഥയെ കുറിച്ചുമെല്ലാം അഞ്ജു പലപ്പോഴായി തുറന്ന് പറഞ്ഞിരുന്നു.

അഞ്ജുവും അനൂപും പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു, അഞ്ജുവിന്റെ അന്നത്തെ ആ വാക്കുകൾ ഇങ്ങനെ, അഞ്ചു വർഷംപ്രണയിച്ച് വിവാഹിതരായവരാണ് ഞങ്ങൾ. അഞ്ചുവർഷത്തെ ദാമ്പത്യ ജീവിതം കൊണ്ട് അതും അവസാനിപ്പിച്ചു. അത് മെന്റൽ ഹെൽത്തിനെ ആകെ തകർത്തു കളഞ്ഞു. ജീവിതത്തിലും കരിയറിലുമെല്ലാം തോറ്റുപോയി എന്ന ചിന്തയായി. ഡിപ്രഷൻ അടക്കം പല പ്രശ്നങ്ങളും അനുഭവിച്ചു.
കടുത്ത മാനസിക പിരിമുറുക്കത്തിനിടക്കും ഞാൻ ഞാൻ ഷോ ചെയ്യുന്നുണ്ടായിരുന്നു. ഷോയ്ക്ക് പോകുന്ന ദിവസം രാവിലെ ഇരുന്ന് കരയും. അല്ലെങ്കിൽ സ്റ്റേജിൽ കയറുന്നതിന് മുന്നേ ഇരുന്ന് കരയും. പ്രശ്നങ്ങൾ പുറത്തു കാണിക്കാതെയാണ് പെർഫോം ചെയ്തുകൊണ്ടിരുന്നത്. ആ സമയത്ത് ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് പോലും ചിന്തിച്ചിരുന്നുവെന്നു എന്നും അഞ്ജു പറയുന്നു. ഒന്ന് രണ്ടുമാസം ഉറക്കമില്ലാതെ ഇരുന്ന് കരഞ്ഞിട്ടുണ്ട്. എങ്ങനെ അതിൽ നിന്ന് കയറി വരണമെന്ന് പോലും അറിയില്ലായിരുന്നു. സുഹൃത്തുക്കളും എന്റെ തെറാപ്പിസ്റ്റും കാരണം മാത്രമാണ് ഇപ്പോൾ താൻ ഇവിടെ നിൽക്കുന്നതെന്നും അഞ്ജു പറഞ്ഞിരുന്നു.. ഏതായാലും എല്ലാം മറന്ന് പുതിയ ജീവിതത്തിൽ വലിയ പ്രതീക്ഷയോടെ ചുവട്‌വെക്കുന്ന അഞ്ജുവിന് ഹൃദയം നിറഞ്ഞ ആശംസകൾ അറിയിച്ചാണ് മലയാളികൾ എത്തുന്നത്..
Leave a Reply