ഡിഎംകെ സർക്കാരിനെ താഴെയിറക്കും വരെ ചെരിപ്പിടില്ല, സ്വയം ചാട്ടവാറടിച്ച് ശപഥം ചെയ്ത അണ്ണാമലൈ ! വീഡിയോ വൈറൽ

തമിഴ് നാട്ടിൽ ഏറെ ആരാധകരുള്ള ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷണാണ് കെ അണ്ണാമലൈ. എന്നാൽ ഇപ്പോഴിതാ തമിഴ്നാട്ടിലെ ഡിഎംകെ സർക്കാരിനെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ അന്നമലൈ പുതിയ വ്രതം എടുത്തിരിക്കുകയാണ്, ചെരുപ്പ് ഉപേക്ഷിച്ചു പ്രതിജ്ഞ എടുത്തിതിനു പിന്നാലെ സ്വയം ചാട്ടവാറടിച്ച് വൃതം തുടങ്ങിരിക്കുകയാണ്. ഇന്നലത്തെ വാർത്താ സമ്മേളനത്തിൽ വാഗ്ദാനം ചെയ്തതനുസരിച്ചാണ് അണ്ണാമലൈ സ്വയം ആറ് തവണ ചാട്ടവാറടിച്ചത്. സംസ്ഥാനം ഭരിക്കുന്ന ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ കാര്യക്ഷമതയില്ലായ്മയ്ക്കുള്ള പ്രായശ്ചിത്തം ആയിരുന്നു ഈ സ്വയം ചാട്ടവാറടിയെന്ന് അദ്ദേഹം പറഞ്ഞു..

അദ്ദേഹം സ്വയം ചാട്ടവാർ അടിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹ  മാധ്യമങ്ങളിൽ വൈറലാകുകയാണ്. പച്ച മുണ്ട് ധരിച്ച്, ഷർട്ടില്ലാത്ത അണ്ണാമലൈ മാധ്യമപ്രവർത്തകരുടെയും ഭാരതീയ ജനതാ പാർട്ടി അംഗങ്ങളുടെയും സാന്നിധ്യത്തിൽ നീളമുള്ള, വെള്ള ചാട്ടകൊണ്ട് സ്വയം ചാട്ടയടിക്കുകയായിരുന്നു. നിങ്ങൾക്ക് നാണമില്ലേ സ്റ്റാലിൻ, കുറ്റാരോപിതനായ ജ്ഞാനശേഖരനെ തൂക്കിക്കൊല്ലുക, തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായാണ് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചത്. തടയാൻ അനുയായികൾ ഓടിയെത്തുന്നതിന് മുമ്പ് അണ്ണാമലൈ ആറു തവണ സ്വയം ചാട്ടയടിച്ചു.

ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്, തമിഴ് സംസ്‌കാരം മനസ്സിലാക്കുന്ന ആർക്കും ഈ ആചാരങ്ങൾ അറിയാം. നമ്മെത്തന്നെ ചമ്മട്ടികൊണ്ട് അടിക്കുക, സ്വയം ശിക്ഷിക്കുക, വളരെ കഠിനമായ ആചാരങ്ങളിലൂടെ നമ്മെത്തന്നെ ഉൾപ്പെടുത്തുക തുടങ്ങിയവയെല്ലാം ഈ സംസ്‌കാരത്തിന്റെ ഭാഗമാണ്. സംസ്ഥാനത്ത് തുടർച്ചയായി നടക്കുന്ന അനീതിക്കെതിരെയാണിത്. ഡിഎംകെയുടെ ഭരണപരമായ കെടുകാര്യസ്ഥത മൂലം സാധാരണക്കാരാണ് ഓരോ ദിവസവും ദുരിതത്തിലായത്” അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ഈ പ്രവർത്തിയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്ത് വരുന്നത്.

മുമ്പൊരിക്കൽ മേജർ രവി അണ്ണാമലൈയെ കുറിച്ച് പറഞ്ഞിരുന്നത് ഇങ്ങനെയാണ്, അവൻ ഒരു പുലികുട്ടിയാണ്, പറയുന്നത് ചെയ്തിരിക്കും, വെറും വാക്ക് പറയാറില്ല. എനിക്കുണ്ടാകുന്ന ഒരു ഫീൽ തന്നെയാണ് ഞാൻ അദ്ദേഹത്തിലും കാണുന്നത്. പറഞ്ഞാൽ അത് അതുപോലെ ചെയ്യുന്നുണ്ട്, അതിനു പിറകിലുള്ള ആ ശക്തി കാണാനുണ്ട്. എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ് എന്നായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *