
‘ഞങ്ങളുടെ കൈകളിൽ വളർന്ന കുട്ടിയാണ് മീനാക്ഷി’ ! അവളുടെ ആഗ്രഹങ്ങൾ എന്നോടാണ് ആദ്യം പറയുന്നത് ! മീനാക്ഷിയെ കുറിച്ച് അനൂപ് പറയുന്നു ! വാക്കുകൾ ശ്രദ്ധ നേടുന്നു !
ഇന്ന് താരങ്ങളേക്കാൾ ഏവരും ആരാധിക്കുന്നത് അവരുടെ മക്കളെയാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് മീനാക്ഷി ദിലീപ്. ഒരു സിനിമയിൽ പോലും ഇതുവരെ അഭിനയിച്ചില്ലെങ്കിൽ പോലും മീനാക്ഷിക്ക് ഇന്ന് ആരാധകർ ഏറെയാണ്. താരപുത്രിയുടെ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് എന്നും ആവേശമാണ്. അത്തരത്തിൽ ഇപ്പോഴിതാ ഏറെ നാളുകൾക്ക് ശേഷം ദിലീപും കുടുംബവും സിനിമ രംഗത്ത് ഏറെ സജീവമാകുകയാണ്.
ദിലീപിന്റെ ഉടമസ്ഥതിയിലുള്ള ഗ്രാൻഡ് പ്രൊഡക്ഷന്റെ ബാനറിൽ ദിലീപിന്റെ സഹോദരൻ അനൂപ് സംവിധാനം ചെയ്ത് ഏറ്റവും പുതിയ ചിത്രം ‘തട്ടാശ്ശേരി കൂട്ടം’ ഇപ്പോൾ തിയറ്ററിൽ പ്രദർശനം തുടരുന്നു. സംവിധായകൻ കൂടിയായ അനൂപ് ഇപ്പോൾ തന്റെ കുടുംബത്തെ കുറിച്ചും അതുപോലെ മീനാക്ഷിയെ കുറിച്ചും പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ദിലീപിന്റെ ഉടമസ്ഥതിയിലുള്ള ഗ്രാൻഡ് പ്രൊഡക്ഷന്റെ ബാനറിൽ ദിലീപിന്റെ സഹോദരൻ അനൂപ് സംവിധാനം ചെയ്ത് ഏറ്റവും പുതിയ ചിത്രം ‘തട്ടാശ്ശേരി കൂട്ടം’ ഇപ്പോൾ തിയറ്ററിൽ പ്രദർശനം തുടരുന്നു. എല്ലാവർക്കും എപ്പോഴും മീനാക്ഷിയെ കുറിച്ചാണ് അറിയേണ്ടത്.
അവൾ പൊതുവെ അങ്ങനെ ഒതുങ്ങി കൂടുന്ന സ്വഭാവമുള്ള ഒരാളാണ്. മീനൂട്ടി നമ്മളുടെ കൈകളില്‍ത്തന്നെ വളര്‍ന്നയാളാണ്. കുടുംബത്തിലെ ഓരോരുത്തർക്കും അത്രയും അടുത്ത ആളാണ്. നമ്മളിങ്ങനെ തലയണ ഒക്കെ എടുത്ത് പിടിച്ച് ഉറക്കിയിട്ടുള്ളതാണ്. ഇപ്പോള്‍ എംബിബിഎസ് പഠിക്കുകയാണ്. ഇനി ഒരുവര്‍ഷം കൂടിയെ ഉള്ളൂവെന്ന് തോന്നുന്നു. അത്യാവശ്യം കാര്യങ്ങളൊക്കെ ഞാന്‍ ബൂസ്റ്റ് ചെയ്യാറുണ്ട്. അങ്ങനെയൊരു മിനി കൂപ്പര്‍ അവള്‍ക്ക് കിട്ടിയിട്ടുണ്ട്. അവള് എന്നോട് അതേക്കുറിച്ച് പറഞ്ഞപ്പോൾ ഞാൻ അത് ചേട്ടനോട് പറയുക ആയിരുന്നു.

അങ്ങനെ അവൾക്ക് അത് വാങ്ങി കൊടുത്തു. അവളില്ലാത്ത സമയത്ത് ചേട്ടനാണ് അത് കൊണ്ടുനടക്കുന്നത്. ചെന്നൈയിൽ നിന്ന് അവളെപ്പോ എയര്‍പോര്‍ട്ടില്‍ വന്നാലും ആ കാറുമായി എയര്‍പോര്‍ട്ടില്‍ ചെല്ലണം. പിന്നെ അവള് അത് കൊണ്ടുനടക്കും. ഡ്രൈവിംഗില്‍ നല്ല സ്പീഡാണ്. നന്നായി ഓടിക്കും. അതിന് ഞാന്‍ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പിന്നെ പൊതുവെ അങ്ങനെ ബഹളക്കാരി ഒന്നുമല്ല, ഒതുങ്ങിയ സ്വഭാവമാണ്. പിന്നെ കാര്യങ്ങളൊക്കെ എന്നോട് ഷെയര്‍ ചെയ്യാറുണ്ട്. അവൾക്ക് കൊച്ചച്ചൻ ആയ എന്നോട് പറയാൻ കഴിയുന്നത് ഒക്കെ പറയാറുണ്ട്.
അതുപോലെ മീനാക്ഷി എപ്പോഴെങ്കിലും സിനിമയിലേക്ക് വരാൻ താല്പര്യം ഉണ്ടോ എന്ന ചോദ്യത്തിന്അനൂപിന്റെ മറുപടി ഇങ്ങനെ, അതിനെ കുറിച്ച് എനിക്ക് അറിയില്ല. ഒന്നും പറയാന്‍ പറ്റില്ലല്ലോ. ആദ്യമൊരു ഡോക്ടറാവട്ടെ. അവള്‍ക്ക് സിനിമയിലേക്ക് വരാന്‍ ആഗ്രഹമുണ്ടോയെന്നറിയില്ല, ഇതുവരെ പറഞ്ഞിട്ടില്ല. പക്ഷെ ഹീറോയിനെ അന്വേഷിച്ച് നടക്കുന്നു, ഞാനിവിടെയില്ലേ എന്ന് ഒരു തവണ ചോദിച്ചിട്ടുണ്ട്. എല്ലാം അവളുടെ ഇഷ്ടത്തിന് വിട്ടുകൊടുത്തിരിക്കുകയാണ് എന്നും അനൂപ് പറയുന്നു.
Leave a Reply