50 ലക്ഷത്തിന്റെ മിനി കൂപ്പറാണ് മീനാക്ഷിക്ക് ദിലീപ് വാങ്ങി കൊടുത്തത് ! അവൾ വളരെ സന്തോഷവതിയാണ് ! മീനാക്ഷിയെ കുറിച്ച് അനൂപ് പറയുന്നു !

മീനാക്ഷി സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ല എങ്കിൽ കൂടിയും നടിക് ഇന്ന് ആരാധകർ ഏറെയാണ്. മീനാക്ഷിയുടെ ഓരോ വാർത്തകളും വിശേഷങ്ങളും വളരെ വേഗമാണ് ആരാധകർക്ക് ഇടയിൽ ശ്രദ്ധ നേടുന്നത്. അത്തരത്തിൽ ഇപ്പോഴിതാ ദിലീപിന്റെ സഹോദരൻ അനൂപ് മീനാക്ഷിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ദിലീപിന്റെ ഉടമസ്ഥതിയിലുള്ള ഗ്രാൻഡ് പ്രൊഡക്ഷന്റെ ബാനറിൽ ദിലീപിന്റെ സഹോദരൻ അനൂപ് സംവിധാനം ചെയ്ത് ഏറ്റവും പുതിയ ചിത്രം ‘തട്ടാശ്ശേരി കൂട്ടം’ ഇപ്പോൾ തിയറ്ററിൽ പ്രദർശനം തുടരുന്നു.  സംവിധായകൻ കൂടിയായ അനൂപ് മീനാക്ഷിയെ കുറിച്ച് പറയുന്നത് ഇങ്ങനെ…

മീനാക്ഷി പൊതുവെ വലിയ ബഹളമൊന്നുമില്ലാത്ത ഒ,തുങ്ങി കൂടുന്ന സ്വഭാവമുള്ള ഒരാളാണ്. ഞങ്ങളുടെ കൈകളില്‍ത്തന്നെ വളര്‍ന്നയാളാണ്. കുടുംബത്തിലെ ഓരോരുത്തർക്കും അത്രയും അടുത്ത ആളാണ്. നമ്മളിങ്ങനെ തലയണ ഒക്കെ എടുത്ത് പിടിച്ച് ഉറക്കിയിട്ടുള്ളതാണ്. ഇപ്പോള്‍ എംബിബിഎസ് പഠിക്കുകയാണ്. ഇനി ഒരുവര്‍ഷം കൂടിയെ ഉള്ളൂവെന്ന് തോന്നുന്നു. അത്യാവശ്യം കാര്യങ്ങളൊക്കെ ഞാന്‍ ബൂസ്റ്റ് ചെയ്യാറുണ്ട്. അങ്ങനെയൊരു മിനി കൂപ്പര്‍ അവള്‍ക്ക് കിട്ടിയിട്ടുണ്ട്. അവള്‍ എന്നോട് അതേക്കുറിച്ച് പറഞ്ഞപ്പോൾ ഞാൻ അത് ചേട്ടനോട് പറയുക ആയിരുന്നു.

അങ്ങനെ ചേട്ടൻ അവൾക്ക് അൻപത് ലക്ഷത്തിന്റെ മിനി കൂപ്പർ വാങ്ങി നൽകിയിരുന്നു. അവളില്ലാത്ത സമയത്ത് ചേട്ടനാണ് അത് കൊണ്ടുനടക്കുന്നത്. ചെന്നൈയിൽ നിന്ന് അവളെപ്പോ എയര്‍പോര്‍ട്ടില്‍ വന്നാലും ആ കാറുമായി എയര്‍പോര്‍ട്ടില്‍ ചെല്ലണം. പിന്നെ അവള്‍ അത് കൊണ്ടുനടക്കും. ഡ്രൈവിംഗില്‍ നല്ല സ്പീഡാണ്. നന്നായി ഓടിക്കും. അതിന് ഞാന്‍ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പിന്നെ പൊതുവെ അങ്ങനെ ബഹളക്കാരി ഒന്നുമല്ല, ഒതുങ്ങിയ സ്വഭാവമാണ്. പിന്നെ കാര്യങ്ങളൊക്കെ എന്നോട് ഷെയര്‍ ചെയ്യാറുണ്ട്. അവൾക്ക് കൊച്ചച്ചൻ ആയ എന്നോട് പറയാൻ കഴിയുന്നത് ഒക്കെ പറയാറുണ്ട്.

അതുപോലെ മീനാക്ഷിയുടെ സിനിമ അരങ്ങേറ്റത്തെ കുറിച്ച് എപ്പോഴും ചോദ്യങ്ങൾ വരാറുണ്ട്. സത്യത്തിൽ അതിനെ കുറിച്ച് എനിക്ക് അറിയില്ല. ഒന്നും പറയാന്‍ പറ്റില്ലല്ലോ. ആദ്യമൊരു ഡോക്ടറാവട്ടെ. അവള്‍ക്ക് സിനിമയിലേക്ക് വരാന്‍ ആഗ്രഹമുണ്ടോയെന്നറിയില്ല, ഇതുവരെ പറഞ്ഞിട്ടില്ല. പക്ഷെ ഹീറോയിനെ അന്വേഷിച്ച് നടക്കുന്നു, ഞാനിവിടെയില്ലേ എന്ന് ഒരു തവണ ചോദിച്ചിട്ടുണ്ട്. എല്ലാം അവളുടെ ഇഷ്ടത്തിന് വിട്ടുകൊടുത്തിരിക്കുകയാണ് എന്നും അനൂപ് പറയുന്നു.

അതുപോലെ കാവ്യയും മീനാക്ഷിയും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ചും ദിലീപ് പറഞ്ഞിരുന്നു. മീനൂട്ടി വളരെ സന്തോഷവതിയാണ്, കാവ്യാ അവൾക്ക് അമ്മ തന്നെയാണ്. അവരുടെ ഒത്തൊരുമയും സ്നേഹവുമാണ് ഞങ്ങളുടെ ജീവിത വിജയം. അനിയത്തി മഹാലക്ഷ്മിക്കും ചേച്ചി മീനാക്ഷി കഴിഞ്ഞിട്ടേ മറ്റാരുമുള്ളൂ. എല്ലാവരും വീട്ടിൽ സന്തോഷത്തോടെ കഴിയുന്നു എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *