‘അൻഷിദ എന്റെ ഭർത്താവിനെ തട്ടിയെടുത്തു’ ! എന്നെ മുടിക്ക് കുത്തിപിടിച്ച് അടിക്കുകയായിരുന്നു ! സീരിയൽ നടിക്ക് എതിരെ ആരോപണങ്ങളുമായി തമിഴ് സീരിയൽ താരം !

ഇപ്പോൾ മലയാള സീരിയലിൽ തിളങ്ങുന്ന താരങ്ങൾക്ക് തമിഴ് സീരിയൽ രംഗത്ത് അവസരങ്ങൾ വളരെ കൂടുതലാണ്. അത്തരത്തിൽ ഒരുപാട് താരങ്ങൾ ഇപ്പോൾ തമിഴിൽ തിളങ്ങുന്നുണ്ട്, കൂടെവിടെ എന്ന ഹിറ്റ് സീരിയലിൽ നായികയായി തിളങ്ങി നിൽക്കുന്ന നടി അൻഷിദ അന്‍ചി   ഇപ്പോൾ  ‘ചെല്ലമ്മ’ എന്ന തമിഴ് സീരിയലിൽ അഭിനയിക്കുന്നുണ്ട്. എന്നാൽ ഇപ്പോഴിതാ കഴിഞ്ഞ രണ്ടു ദിവസമായി തമിഴ് സീരിയല്‍ ലോകത്ത് നടക്കുന്ന എറ്റവും വലിയ ചര്‍ച്ച സീരിയൽ നടി  ദിവ്യ  ശ്രീധറിന്റെയും നടൻ  അര്‍ണവിന്റെയും ജീവിതത്തില്‍ സംഭവിച്ചത് എന്താണ് എന്ന വിഷയത്തെ കുറിച്ച് ആണ്. കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് നടി ദിവ്യ ശ്രീധർ  എത്തിയിരുന്നു, അവർ പറയുന്നത്  തന്റെ ഭര്‍ത്താവ് ചതിച്ചു എന്നും, പുതിയ സീരിയലിലെ നായികയുമായി പ്രണയത്തിലാണ് എന്നുമാണ് .

എന്റെ ഭര്‍ത്താവ് വേറൊരു നായികയെ സ്‌നേഹിയ്ക്കുന്നു എന്ന് പറഞ്ഞ്,  ആ പറഞ്ഞ നടി അൻഷിദ അന്‍ചിയാണ് എന്നതാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. അൻഷിദയും അർണവും ഇപ്പോൾ ഒരുമിച്ച് ചെയ്യുന്ന സീരിയൽ ആണ് ‘ചെല്ലമ്മ’. അതിൽ അൻഷിദയുടെ നായകൻ അർണവ് ആണ്. കഴിഞ്ഞ കുറെ കാലങ്ങളായി തമിഴ് സീരിയല്‍ താരങ്ങളായ വിദ്യ ശ്രീധരും അര്‍ണവ് (മുഹമ്മദും) പ്രണയത്തിലായിരുന്നു. അര്‍ണവിനെ വിവാഹം ചെയ്യാന്‍ വേണ്ടി ദിവ്യ  മുസ്ലീം മതം സ്വീകരിക്കുകയും രഹസ്യമായി വിവാഹം നടത്തുകയും ചെയ്തു. നിലവില്‍ ദിവ്യ  ഗര്‍ഭിണിയാണ്. അതിന് ഇടയിലാണ് തന്റെ ഭര്‍ത്താവ് അന്‍ഷിത എന്ന നടിയുമായി പ്രണയത്തിലാണ് എന്നും, അവരും മുസ്ലീമാണ്, ഇപ്പോൾ അർണവ് എന്നെ ഒഴിവാക്കി അന്‍ഷിതയെ വിവാഹം ചെയ്യാന്‍ ആലോചിയ്ക്കുന്നു എന്നും ദിവ്യ  ആരോപിക്കുന്നു.

ഒരു ദിവസം താൻ ചെല്ലമ്മ എന്ന സീരിയലിന്റെ ലൊക്കേഷനിൽ എത്തിയപ്പോൾ അവിടെ മാനേജര്‍മാരെ പുറത്തിരുത്തി അര്‍ണവും അന്‍ഷിതയും അടുത്ത് ഇടപഴകുന്നതായി കണ്ടു. ഇതിനെ കുറിച്ച് ഞാന്‍ എന്റെ ഭര്‍ത്താവിനെ ചോദ്യം ചെയ്തു. അന്‍ഷിതയോടും ചോദിച്ചു. ‘ഞാന്‍ ഗര്‍ഭിണിയാണ്, അത് അറിഞ്ഞിട്ടും നിങ്ങള്‍ എന്തിനാണ് എന്റെ ഭര്‍ത്താവിനോട് ഇങ്ങനെ ഇടപഴകുന്നത്’ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവര്‍ എന്നെ ബോട്ടില്‍ വച്ച് അടിച്ചു എന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ദിവ്യ പറഞ്ഞു.

എന്നാൽ ഇവർ പറഞ്ഞത് എല്ലാം കള്ളമാണ് നടന്നത് മറ്റൊന്നാണ് എന്ന് പറഞ്ഞുകൊണ്ട് അർണവും രംഗത്ത് വന്നിരുന്നു. അദ്ദേഹം പറയുന്നത് ഇങ്ങനെ, ചെല്ലമ്മയുടെ ലൊക്കേഷനിലേക്ക് ദിവ്യ വരുമ്പോള്‍ ഞങ്ങള്‍ ഭക്ഷണം കഴിയ്ക്കുകയായിരുന്നു. കൂടെ മാനേജര്‍മാരും ഉണ്ട്. അവിടെ വച്ച് ദിവ്യ പ്രശ്‌നം ഉണ്ടാക്കാന്‍ തുടങ്ങി. കൈ കഴുകാനായി എഴുന്നേറ്റ് പോയ അന്‍ഷിതയെ മുടിയില്‍ കുത്തി പിടിച്ച് അ,ടി,ക്കാന്‍ തുടങ്ങി. അപര്യാദയായി പെരുമാറിയിട്ടും അവര്‍ അവരുടെ ഡിഗ്നിറ്റി കീപ് ചെയ്തു. വീണ്ടും വിദ്യ അടിക്കാനായി പോകുന്ന സമയത്ത് ഞാന്‍ തടഞ്ഞ് വെക്കുമ്പോൾ അന്‍ഷിത ഒരു ബോട്ടില്‍ വലിച്ചെറിഞ്ഞു. പക്ഷെ അത് കൊണ്ടത് ദിവ്യയുടെ ഷോള്‍ഡറില്‍ ആണ്. ഞാന്‍ കവര്‍ ചെയ്തു നില്‍ക്കുന്നതിനാല്‍ വിദ്യയുടെ ശരീരത്തില്‍ മറ്റൊരു തരത്തിലും ബോട്ടില്‍ തട്ടിയിട്ടില്ല എന്നും അര്‍ണവ് പറയുന്നു….

അതുപോലെ ദിവ്യ നേരത്തെ വിവാഹിത ആണെന്നും അവർക്ക് ഒരു കുട്ടി ഉണ്ടെന്നും തന്നോട് മറച്ച് വെച്ചാണ് തമ്മിൽ ഇഷ്ടത്തിലായത് എന്നും,എ അവരെ ഞാൻ നിർബന്ധിച്ച് അല്ല മതം മാറ്റിയത് സ്വന്തം ഇഷ്ടപ്രകാരം അവർ തന്നെയാണ് മുസ്ലിം മതം സ്വീകരിച്ചത് എന്നും അർണവ് പറയുന്നു. ദിവ്യയ്ക്ക് ഒപ്പം ഒന്നിച്ച് ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്തിനാണ് അവര്‍ ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് എന്ന് അറിയില്ല എന്നും നടൻ പറയുന്നു..

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *