
‘അൻഷിതയയെ സീരിയലിൽ നിന്നും പുറത്താക്കി’ ! എന്തിന്റെ പേരിലായാലും ഒരു ഗര്‍ഭിണിയായ ഭാര്യയോട് അന്‍ഷിത അത്തരത്തില്‍ സംസാരിച്ചത് തെറ്റ് !
സീരിയൽ രംഗത്ത് തിളങ്ങി നിന്ന താരമാണ് നടി അൻഷിത. മലയാളത്തിൽ ചെറിയ വേഷങ്ങൾ ചെയ്തു തുടങ്ങിയ അൻഷിതയുടെ കരിയറിൽ ബ്രേക്ക് ആയത് ഐഷ്യനെറ്റിലെ ഹിറ്റ് സീരിയൽ ആയ കൂടെവിടെ എന്ന പരമ്പര ആയിരുന്നു, അതിനു ശേഷമാണ് അൻഷിത തമിഴിലേക്കും ചേക്കേറിയത്, അവിടെ ‘ചെല്ലമ്മ’ എന്ന സീരിയലിൽ അൻഷിത അഭിനയിച്ചു വരികയായിരുന്നു. അതിനിടെയാണ് നടി ഒരു വിവാദത്തിൽ പെട്ടത്. അതേ സീരിയലിലെ നായകനായ അര്‍ണവുമായി പ്രണയത്തിലാണ് എന്ന ഗോസിപ്പാണ് നടിയെ കുറിച്ച് പുറത്ത് വന്നത്. ഇതിന്റെ പേരില്‍ അര്‍ണവിന്റെ ഭാര്യ ചെല്ലമ്മയുടെ സെറ്റിലെത്തി അന്‍ഷിതയെ അക്രമിച്ചു എന്നും വാര്‍ത്തകളുണ്ടായിരുന്നു.
അർണവിന്റെ ഭാര്യയും നടിയുമായ വിദ്യ ഇവരുടെ ബന്ധത്തിന്റെ തെളിവുകൾ സഹിതമാണ് മാധ്യമങ്ങൾക്ക് മുമ്പിലും അതുപോലെ നിയമത്തിന് മുന്നിലും എത്തിയത്. ഇരുവരുടെയും ചാറ്റിങിന്റെയും മറ്റുമുള്ള തെളിവുകള്‍ സഹിതമാണ് വിദ്യ അഭിമുഖങ്ങള്‍ നല്‍കിയിരുന്നത്. തൊട്ട് പിന്നാലെ അര്‍ണവും വിദ്യയും അന്‍ഷിതയും നടത്തിയ കോണ്‍ഫറന്‍സ് കോളിന്റെ ഓഡിയോയും പുറത്ത് വന്നിരുന്നു. ആ കോൾ മാധ്യമങ്ങളിൽ വളരെ വേഗം വൈറലായി മാറിയിരുന്നു. ഇതോടെയാണ് അൻഷിതക്ക് എതിരെ ഏവരും പ്രതിഷേധവുമായി എത്തിയത്.

ഈ പുറത്ത് വന്ന ഓഡിയോയില്‍ അന്‍ഷിത വളരെ മോശമായ രീതിയില്‍ വിദ്യയോട് സംസാരിക്കുന്നത് കേള്‍ക്കാം. മൂന്ന് പേരും ഒരുമിച്ച് ഉണ്ടായിരുന്ന കോണ്‍ഫറന്‍സ് കോളില്‍ ഭാര്യയായ് ദിവ്യ നില്‍ക്കെ അര്‍ണവിനോട് ഐ ലവ് യു എന്ന് പറഞ്ഞതും, ഉമ്മ വച്ചതും മാത്രമല്ലാതെ മോശം ഭാഷയിലാണ് അന്‍ഷിത സംസാരിച്ചത്. ഈ ഓഡിയോ പുറത്ത് വന്നതോടെ തമിഴ് ആരാധകര്‍ മുഴുവന്‍ അന്‍ഷിതയ്ക്ക് എതിരെ തിരിയുകയായിരുന്നു. എന്തിന്റെ പേരിലായാലും ഒരു ഗര്‍ഭിണിയായ ഭാര്യയോട് അന്‍ഷിത അത്തരത്തില്‍ സംസാരിച്ചത് തെറ്റ് തന്നെയാണ് എന്ന് പറഞ്ഞുകൊണ്ട് എല്ലാവരും വിദ്യയെ പിന്തുണച്ചു.
അതുകൂടാതെ വിദ്യ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അർണവ് സ്റ്റേഷനിൽ എത്താതിരുന്നത് കാരണം അദ്ദേഹത്തെ ചെല്ലമ്മയുടെ ഷൂട്ടിങ് സെറ്റില്‍ എത്തി പൊ,ലീ,സ് അ,റ,സ്റ്റ് ചെയ്തതും സീരിയലിന് ചീത്തപ്പേര് ഉണ്ടാക്കി. അര്‍ണവ് ഇപ്പോള്‍ റിമാന്റില്‍ കഴിയുകയാണ്. നടന് പകരം പുതിയ കന്നട നടന്‍ ചെല്ലമ്മയില്‍ ജോയിന്‍ ചെയ്യും എന്നും വാർത്തകൾ ഉണ്ട്. അതിന് പിന്നാലെയാണ് ഇപ്പോൾ ഈ കാരണത്താൽ തന്നെ അന്‍ഷിതയെയും സീരിയലിൽ നിന്നും പുറത്താക്കിയിരിയ്ക്കുന്നത്.
Leave a Reply