
അനില്‍ ആന്റണി പത്തനംതിട്ടയില്‍ തോല്‍ക്കണം ! എന്റെ മതം കോൺഗ്രസാണ് ! കേരളത്തിൽ ബിജെപി മൂന്നാം സ്ഥാനത്ത് എത്തും ! എ കെ ആന്റണി പറയുന്നു !
കേരള രാഷ്ട്രീയ ചരിത്രത്തിൽ മാറ്റി നിർത്താൻ കഴിയാത്ത ആളാണ് എ കെ ആന്റണി. എന്നാൽ അദ്ദേഹത്തിന്റെ മകൻ അനിൽ ആന്റണി ഏവരെയും ഞെട്ടിച്ചുകൊണ്ട് ബിജെപി അംഗത്വം എടുക്കയും ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥിയായി അനിൽ നിൽക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ മകനെതിരെ അച്ഛൻ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥിയും തന്റെ മകനുമായ അനില്‍ ആന്റണി തോല്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. പത്തനംതിട്ടയില്‍ ആന്റോ ആന്റണി ജയിക്കണമെന്നും തന്റെ മതം കോണ്‍ഗ്രസാണെന്നും ആന്റണി തിരുവനന്തപുരത്ത് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഏത് മക്കളും മോഡിയോടൊപ്പം ചേരുന്നത് തെറ്റാണെന്ന് ആന്റണി പറഞ്ഞു. മറ്റ് മക്കളെ കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നില്ല. മക്കളെ കുറിച്ച് തന്നെക്കൊണ്ട് അധികം പറയിപ്പിക്കരുതെന്നും ആ ഭാഷ താന്‍ ശീലിച്ചിട്ടില്ലെന്നും അത് തന്റെ സംസ്കാരത്തിന്റെ ഭാഗമല്ലെന്നും ആന്റണി പറഞ്ഞു. ഇത് സംബന്ധിച്ച കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഇത്രയൊക്കെ മതിയെന്നായിരുന്നു അദേഹത്തിന്റെ പ്രതികരണം.
ഇനി ആരെയൊക്കെ മത്സരത്തിന് ഇറക്കിയാലും ബിജെപിക്ക് കേരളത്തില്‍ കഴിഞ്ഞ തവണത്തെക്കാള്‍ വോട്ട് കുറയും. ഇരുപത് സീറ്റിലും അവര്‍ മൂന്നാം സ്ഥാനത്ത് ആയിരിക്കുമെന്നും ആന്റണി പറഞ്ഞു.കേരളത്തില്‍ ബോധപൂര്‍വം മതസ്പര്‍ധ വളര്‍ത്താന്‍ വേണ്ടിയാണ് കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിച്ചത്. ആ കെണിയില്‍ വീഴരുതേ എന്നാണ് തന്റെ അഭ്യര്‍ഥന. ഇതെല്ലം ബിജെപിയുടെ കെണിയാണ് അദേഹം പറഞ്ഞു. എസ്ഡിപിഐ പിന്തുണയെ സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് നിലപാട് പറഞ്ഞിട്ടുണ്ട്. സംസ്ഥാന അധ്യക്ഷന്‍ പറയുന്നതാണ് പാര്‍ട്ടിയുടെ അന്തിമ നിലപാടെന്നും ആന്റണി പറഞ്ഞു.

അതേസമയം മകൻ അനിൽ ആന്റണിയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് അമ്മ എലിസബത്ത് ആന്റണി പറഞ്ഞിരുന്നത് ഇങ്ങനെയാണ്, എന്റെ ഭർത്താവ് അവിശ്വാസിയാണ്. ആ അവിശ്വാസം പരിഹരിച്ച് എന്റെ ഭർത്താവിന്റെ കാലിന് സ്വാധീനം കൊടുത്ത്, രാഷ്ട്രീയത്തിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട് ഇരിക്കുന്ന അദ്ദേഹത്തെ സഹായിക്കണമെന്ന് ഞാൻ പ്രാർത്ഥിച്ചു. ഈ കഴിഞ്ഞ 15-ാം തീയതി അത്ഭുതകരമാം വിധം വീണ്ടും വർക്കിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹം സ്വീകരിച്ചു. തനിയെ യാത്ര ചെയ്ത് ആത്മവിശ്വാസത്തോടെ പോയി.
പക്ഷെ പിന്നീട് അത് ഉപേക്ഷിച്ചു, മകന്റെ രാഷ്ട്രീയ പ്രവേശനത്തിന് വേണ്ടി ഒന്നുംചെയ്യാൻ എകെ ആന്റണി തയ്യാറായിരുന്നില്ല. അങ്ങനെയിരിക്കെയാണ് മാതാവിന്റെ അടുക്കൽ പ്രാർത്ഥിക്കുകയും കാര്യങ്ങൾക്ക് പെട്ടെന്നൊരു മാറ്റമുണ്ടാകുകയും ചെയ്തത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ബിജെപിയിൽ ചേരാൻ ആവശ്യപ്പെട്ടുകൊണ്ട് ഫോൺകോൾ വന്നു, അനിൽ ബിജെപിയിൽ എത്തിയത് മാതാവിന്റെ നിയോഗപ്രകാരമാണെന്നും എലിസബത്ത് കൃപാസനം യുട്യൂബ് ചാനലിൽ വന്ന വിഡിയോയിൽ പറയുന്നു.
Leave a Reply