
എന്റെ സ്വപ്നം സഫലമായി ! ഞാൻ മനസ്സിൽ കുറെ അധികം ആഗ്രഹിച്ച ഒരു നിമിഷമാണ് ഇത് ! അനുവിന് ആശംസകളുമായി ആരാധകർ !
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് അനു മോൾ. വളരെ സീരിയസായ വേഷങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വളരെ പക്വതയോടെ തോന്നിപ്പിക്കും എങ്കിലും അനുമോൾ വളരെ ചെറിയ കുട്ടികളുടെ സ്വഭാവമാണ്. അനിയത്തി എന്ന സീരിയലിലൂടെയാണ് അനുമോൾ മിനിസ്ക്രീനിലെത്തുന്നത്. ഒരിടത്തൊരു രാജകുമാരി, സീത, പാടാത്ത പൈങ്കിളി തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. ടമാര്‍ പഠാര്‍, സ്റ്റാര്‍ മാജിക് എന്നീ ഷോകളിലൂടെയാണ് അനു പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയായത്.
അതിൽ അനു തങ്കച്ചൻ ജോഡികൾ പ്രേക്ഷകരുടെ പ്രിയങ്കരനാണ്, തങ്കുവും അനുവുമാണ് ആ പരിപാടിയുടെ വിജയം എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ആ പരിപാടിയിൽ ഇവർഇരുവരും തമ്മിലുള്ള പിണക്കങ്ങളും ഇണക്കങ്ങളും റൊമാന്‍സുമൊക്കെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഇനി ഇവർ ശരിക്കും പ്രണയത്തിലാണോ എന്ന് സംശയിക്കുന്നവരാണ് ചിലരൊക്കെ, എന്നാൽ ഇപ്പോൾ താൻ ഇതുവരെ വിവാഹം കഴിയാത്തതിന്റെ കാരണവും ഒപ്പം അനു തനിക്ക് ആരാണെന്നുമുള്ള തുറന്നുപറച്ചിൽ നടത്തിയിരിക്കുയാണ് തങ്കച്ചൻ.
മിമിക്രി രംഗത്ത് ഏറെ സജീവമായിരുന്ന ആ മേഖലയിൽ തങ്കച്ചന് ലഭിക്കാത്ത സ്വീകാര്യതയാണ് സ്റ്റാർ മാജിക്കിലൂടെ താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അനുവുമൊത്തുള്ള തമാശകളൊക്കെ വെറുമൊരു തമാശയായിട്ടേ കണ്ടിട്ടുള്ളൂ. അതൊരു പാവം കൊച്ചാണ്. എന്റെ നാട്ടുകാരിയാണ്. അനിയത്തിയെ പോലെയാണ് അവളെനിക്ക്. ബാക്കിയൊക്കെ ആ സ്റ്റേജിൽ ഒരു തമാശയ്ക്ക് വേണ്ടി ചെയ്യുന്നതാണ്. അതിനപ്പുറം യാതൊരു ഗൗരവവുമില്ല എന്നാണ് തങ്കച്ചൻ തുറന്ന് പറഞ്ഞിരുന്നു. കൂടാതെ തങ്കു താമസിക്കാതെ തന്നെ വിവാഹിതനാകുമെന്നും താരം തുറന്ന് പരഞ്ഞിരുന്നു.

ഇപ്പോഴതാ തന്റെ ജീവിതത്തിലെ വളരെ സന്തോഷകരമായ ഒരു നിമിഷത്തെ കുറിച്ച് തുറന്ന് പറയുകയാണ് അനുമോൾ. മണപ്പുറം മിന്നലൈ ഫിലിം ടിവി അവാര്‍ഡില്‍ സ്റ്റാര്‍ മാജിക്കിലെ മികച്ച കൊമേഡിയനുള്ള ഫീമെയിൽ പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് താരമിപ്പോൾ. ഈ സന്തോഷ വാർത്ത പങ്കുവെച്ചുകൊണ്ട് അനു കുറിച്ചത് ഇങ്ങനെ, ഒരുപാട് സന്തോഷം നിറഞ്ഞ ദിവസം ആയിരുന്നു നവംബർ 23. മനസുകൊണ്ട് ഒരുപാട് ആഗ്രഹിച്ചിരുന്നു ഇങ്ങനെ ഒരു ദിനം. കഴിഞ്ഞ 4 വർഷമായി നിങ്ങളുടെ മുൻപിൽ ഓരോ വേഷത്തിലും ഓരോ ഭാവത്തിലും എത്തുന്നുണ്ട്. അതിൽ എല്ലാം നിങ്ങൾ തന്ന സപ്പോർട്ട് ആണ് എന്നെ ഇന്ന് ഈ അവാർഡിന് അര്‍ഹയാക്കിയിരിക്കുന്നത്.
എന്ന് ഞാൻ അഭിമാനത്തോടെ വിശ്വസിക്കുന്നു. ഒപ്പം എന്നും എന്റെ ഇഷ്ടങ്ങളോടൊപ്പം നിന്ന എന്റെ അച്ഛനും അമ്മയ്ക്കും കുടുംബത്തിനും എന്റെ ഷോ ഡയറക്ടർ അനൂപ് ചേട്ടനും ലക്ഷ്മി ചേച്ചിക്കും എന്റെ എന്റെ എല്ലാമായ സഹപ്രവർത്തകർക്കും എന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഈ അവാർഡ് നിങ്ങൾ ഓരോരുത്തർക്കുമായി സമർപ്പിക്കുന്നു. ഇത്തരത്തിലുള്ള ഓരോ പുരസ്കാരങ്ങളും എന്നെ പോലുള്ള ആർട്ടിസ്റ്റുകൾക്ക് പ്രവർത്തിക്കുവാൻ കൂടുതൽ ഊർജവും പ്രചോദനവും നൽകുന്ന ഒന്നാണ്. നിങ്ങൾ എല്ലാവരും ഇതുവരെ തന്ന സ്നേഹത്തിനും പിന്തുണയ്ക്കും ഒരിക്കൽ കൂടി ഒരുപാട് നന്ദി എന്നും അനു പറയുന്നു.
Leave a Reply