സുരേഷ് കുമാറിനെ കൂടുതൽ പിന്തുണച്ച് നിർമ്മാതാക്കളുടെ സംഘടനാ ! ആന്റണിക്ക് പിന്തുണ നൽകി കൂടുതൽ താരങ്ങൾ ! പോര് മുറുകുന്നു !

ഇപ്പോഴിതാ സിനിമനക്കുള്ളിൽ തന്നെ അഭിപ്രായ വ്യത്യാസങ്ങൾ കൂടുതലാകുന്നതോടെ സിനിമ താരങ്ങളും നിർമ്മാതാക്കളും നേർക്ക് നേർ പോരാടുന്ന കാഴ്ചയാണ് കാണുന്നത്. സിനിമ സമരം പ്രഖ്യാപിച്ച ജി.സുരേഷ് കുമാറിനെതിരെ നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ രംഗത്ത് എത്തിയത് മലയാള സിനിമയില്‍ പുതിയ പോരിന് തുടക്കമിട്ടിരിക്കുകയാണ്. സുരേഷ് കുമാറിന് പിന്തുണയുമായി നിര്‍മ്മാതാക്കളുടെ സംഘടന ഇന്ന് പ്രസ്താവന ഇറക്കും. അദ്ദേഹത്തെ പൂർണ്ണമായും സംഘടനാ പിൻ തങ്ങുന്ന സാഹചര്യത്തിൽ മറുവശത്ത് ആന്റണിയെ പിന്തുണച്ച് സിനിമ താരങ്ങളും എത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം നടന്മാരായ ഉണ്ണി മുകുന്ദനും പൃഥ്വിരാജൂം ആന്റിണിയുടെ പോസ്റ്റ് ഷെയർ ചെയ്‌ത് പിന്തുണ അറിയിച്ചിരുന്നു, ഫേസ്ബുക്കില്‍ ആന്‍റണി ഇട്ട പോസ്റ്റ് പൃഥ്വിരാജ് ഷെയര്‍ ചെയ്തിട്ടുണ്ട്. എല്ലാം ഓകെ അല്ലേ അണ്ണാ, എന്നാണ് പോസ്റ്റിനൊപ്പം പൃഥ്വിരാജ് കുറിച്ചിരുന്നത്. കൈയ്യടികളോടെയാണ് ഉണ്ണി മുകുന്ദൻ പ്രതികരിച്ചത്. അതുകൂടാതെ ഇപ്പോഴിതാ താരങ്ങളായ ബേസിൽ ജോസഫ്, നടി അപർണ്ണ ബാലമുരളി എന്നിവരും ആന്റണിയെ പിന്തുണച്ച് എത്തിയിട്ടുണ്ട്.

അതേസമയം, സിനിമ സമരം അടക്കം രണ്ട് ദിവസം മുന്‍പ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സുരേഷ് കുമാർ ഒറ്റയ്ക്ക് എടുത്ത തീരുമാനം അല്ലെന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പറയുന്നത്. രൂക്ഷ വിമർശനത്തിനു പിന്നാലെ ആന്റണി പെരുമ്പാവൂരിനെ നേരിൽ കാണാനും നീക്കം നടക്കുന്നു എന്നാണ് വിവരം. കഴിഞ്ഞ ദിവസം നിർമാതാവ് ആന്റണി പെരുമ്പാവൂര്‍ ഉയര്‍ത്തിയ വിമർശനത്തിന് സുരേഷ്‌കുമാർ രൂക്ഷമായി പ്രതികരിച്ചിരുന്നു. സമരം തീരുമാനിച്ചത് ഒറ്റക്കല്ലെന്നും, ഞാൻ ഒന്നും കാണാതെ സംസാരിക്കാൻ ഒരു മണ്ടനല്ലന്നും, സംഘടനകൾ കൂട്ടമായി തീരുമാനിച്ചതാണെന്നും സുരേഷ് കുമാർ പറഞ്ഞു. ആന്റണി യോഗങ്ങളിൽ വരാറില്ല. ഇതുമായി ബന്ധപ്പെട്ട മിനിട്സ് പരിശോധിക്കാമെന്നും സുരേഷ് കുമാർ പ്രതികരിച്ചു.

സിനിമ താരങ്ങൾക്ക് തുല്യ വേതനം നടപ്പിലാക്കണം എന്ന അഭിപ്രായം മുമ്പൊരിക്കൽ അപർണ്ണ ബാലമുരളി പറഞ്ഞപ്പോൾ അന്ന് അതിനെ ഏറ്റവുമധികം വിമർശിച്ച ആളായിരുന്നു സുരേഷ് കുമാർ, അപർണ്ണ ആദ്യം സ്വന്തം നിലയിൽ സിനിമകൾ വിജയിപ്പിച്ച് കാണിക്കട്ടെ എന്നിട്ട് പ്രതിഫലം കൂട്ടുന്നതിനെ കുറിച്ച് ആലോചിക്കാം എന്നായിരുന്നു അന്ന് സുരേഷ് കുമാർ പ്രതികരിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *