
ആരാധ്യ ടെസ്റ്റ് ട്യൂബ് ശിശുവാണ്, ഐശ്വര്യ-അഭിഷേക് ദമ്പതികൾക്ക് വാടക ഗർഭധാരണത്തിലൂടെയാണ് കുഞ്ഞു പിറന്നത് ! ചർച്ചയാകുന്ന കാര്യങ്ങൾ !
സിനിമ താരങ്ങൾക്ക് പലപ്പോഴും അവരുടെ സ്വകര്യ ജീവിതവും വ്യക്തി ജീവിതവുമെല്ലാം ഒരു തുറന്ന പുസ്തകം പോലെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ അത് നോക്കി നിൽക്കാനേ പലർക്കും കഴിയാറുള്ളു. അത് പ്രത്യേകിച്ചും ബോളിവുഡ് ഇൻഡസ്ട്രിയിൽ. എന്നാൽ തങ്ങളുടെ താരപരിവേഷം സ്വകാര്യ ജീവിതത്തെ ബാധിക്കരുത് എന്ന് നിർബന്ധമുള്ള ദമ്പതികളാണ് ഐശ്യര്യ റായിയും, ഭർത്താവ് അഭിഷേക് ബച്ചനും. ക്യാമറക്കണ്ണുകളുടെ കടന്നു കയറ്റം തങ്ങളുടെ ജീവിതത്തിൽ, പ്രത്യേകിച്ചും മകൾ ആരാധ്യയുടെ, മകളെന്ന നിലയിലുള്ള അവകാശങ്ങളിൽ ഉണ്ടാകരുത് എന്ന കാര്യത്തിൽ ഇരുവരും വളരെ ശ്രദ്ധാലുക്കളാണ്.
ലോക സുന്ദരിയായ ഐഷ്വര്യ റായി തന്റെ ശരീര സൗന്ദര്യം കാത്ത് സൂക്ഷിക്കാൻ വേണ്ടി അവർ ഗർഭം ധരിയ്ക്കാൻ പോകുന്നില്ല എന്നും, ഉറപ്പായും വാടക ഗർഭപാത്രം വഴിയാകും കുഞ്ഞിന് ജന്മം കൊടുക്കുക എന്ന ഉറച്ച നിഗമനത്തിൽ ആയിരുന്നു ബോളിവുഡിലെ പാപ്പരാസികൾ. എന്നാൽ ആ പ്രവചനങ്ങളെ എല്ലാം കാറ്റിൽ പറത്തിക്കൊണ്ട് ഐശ്വര്യ തന്റെ കുഞ്ഞിനെ ഗർഭം ധരിക്കുകയായിരുന്നു.
അമ്മയായ ശേഷം ഐശ്വര്യ ഓവർ പ്രൊട്ടക്ടീവ് ആയ അമ്മയാണെന്ന് പലരും വിമർശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരു സെലിബ്രിറ്റി എന്നതിലുപരി താനൊരു അമ്മയാണെന്നും, ആരാധ്യയ്ക്ക് ശേഷം മാത്രമേ തന്റെ സ്റ്റാർഡവും മറ്റെന്തും തനിക്കുള്ളൂ എന്നും ഐശ്വര്യ മറുപടി നൽകിയിരുന്നു. ഒരമ്മയെന്ന നിലയിൽ മകളെ സ്‌കൂളിൽ കൊണ്ട് വിടാനും, അവൾക്കൊപ്പം ജോഗ്ഗിങ്ങിനു പോകാനുമെല്ലാം താൻ ഇഷ്ടപ്പെടുന്നു എന്നും ഐശ്വര്യ പറഞ്ഞു.

മാധ്യമങ്ങളുണ് കണ്ണ് എപ്പോഴും ആരാധ്യയുടെ മേൽ ആയിരുന്നു. അഭിഷേകും, ഐശ്വര്യയും എത്രത്തോളം ആരാധ്യയെ മറച്ചു പിടിക്കുവാൻ ശ്രമിക്കുന്നോ, അത്രയും കൂടുതൽ ആരാധ്യയുടെ വിവരങ്ങൾ ചോർത്തിയെടുത്തേ തീരൂ എന്ന് വാശി പിടിക്കുന്ന മാധ്യമങ്ങളുടെ നടുവിലായിരുന്നു ഇവർ. ആരാധ്യ ടെസ്റ്റ് ട്യൂബ് ശിശുവാണ്, ഐശ്വര്യ – അഭിഷേക് ദമ്പതികൾക്ക് വാടക ഗർഭധാരണത്തിലൂടെയാണ് കുഞ്ഞു പിറന്നത് എന്ന് തുടങ്ങി ആരോപണങ്ങളുടെയും, വിവാദങ്ങളുടെയും ഒരു നീണ്ട നിര തന്നെ ബച്ചൻ കുടുംബത്തിലെ പേരക്കുട്ടിയെ ചുറ്റിപ്പറ്റി നടക്കുന്നുണ്ട്.
ഈ വാദം ഉറപ്പിക്കാനായി മറ്റു ചില കണ്ടെത്തലുകളും. വളരെ ചെറിയ പ്രായം മുതലുള്ള എല്ലാ ചിത്രങ്ങളിലും ആരാധ്യയുടെ നെറ്റി മറച്ചു കൊണ്ടുള്ള ഹെയർ സ്റ്റൈൽ ഏറെ വിമർശനം നേരിട്ടിരുന്നു. ഫാഷൻ മേഖലയിൽ പ്രവർത്തിച്ചിട്ടുള്ള ഐശ്വര്യ റായി, മകളുടെ ഫാഷൻ കാര്യങ്ങളിൽ വലിയൊരു പരാജയമാണ് എന്ന് പോലും ചിലർ വിമർശിച്ചു. ആവർത്തിച്ച് പറഞ്ഞിട്ടും തങ്ങളുടെ സ്വകാര്യതകളിലേയ്ക്ക് കടന്നു കയറുന്ന പ്രവണതയ്‌ക്കെതിരെ താരകുടുംബം പ്രതികരിച്ചു തുടങ്ങിയിരിക്കുകയാണ്. തന്റെ ആരോഗ്യത്തെ കുറിച്ച് മോശമായതും തെറ്റായതുമായ വാർത്തകൾ സംപ്രേക്ഷണം ചെയ്തതിന് ഒരു യു ട്യൂബ് ചാനലിനെതിരെ ആരാധ്യ ബച്ചൻ നേരിട്ട് നിയമനടപടി കൈക്കൊണ്ടിരിക്കുകയാണ്.
Leave a Reply