
മരുന്നുകൾ കാരണം മുടിയെല്ലാം കൊഴിഞ്ഞു ! ജീവിതത്തിൽ പരാജയങ്ങൾ ഒന്നിന് പുറകെ ഒന്നായി വന്നു ! ആ ഫോട്ടോ കണ്ടു വിഷമിച്ച അദ്ദേഹമാണ് എന്നെ തിരിച്ചുകൊണ്ടുവന്നത് ! അരവിന്ദ് സ്വാമി !
അരവിന്ദ് സ്വാമി ഇന്നും ഏവരുടെയും പ്രിയങ്കരനായ നടനാണ്, അദ്ദേഹത്തെ എക്കാലവും ആരാധിക്കാൻ റോജ എന്ന ഒരൊറ്റ ചിത്രം തന്നെ ധാരാളമാണ്. അരവിന്ദ് സ്വാമിയുടെ കരിയറിലും വ്യക്തി ജീവിതത്തിലും വലിയ പങ്കുള്ള ആളാണ് സംവിധയകാൻ മണിരത്നം. റോജ, ബോംബെ എന്നീ സിനിമകൾ അദ്ദേഹത്തെ കൊണ്ട് ചെയ്യിപ്പിച്ചത് അദ്ദേഹമാണ്. കരിയറിൽ വളരെ മികച്ച അവസരങ്ങൾ കിട്ടി ബിഗ് സ്റ്റാർ ആകുമെന്ന് സിനിമ ലോകം വിധി എഴുതിയ അസമയത്ത അരവിന്ദ് സ്വാമി സിനിമ ലോകം തന്നെ ഉപേക്ഷിച്ച് പോകുന്നത്.
അദ്ദേഹത്തിന് ബോ,ളിവുഡിൽ നിന്നും നടന് അവസരങ്ങൾ വന്നു. എന്നാൽ 2000 ത്തോടെ അദ്ദേഹം പൂർ,ണ്ണമായും അഭിനയ രംഗം വിട്ടു. ശേഷം തന്റെ ബിസിനസിലേക്ക് ശ്രദ്ധ തിരിച്ച അരവിന്ദ് സ്വാമി ലൈം ലൈറ്റിൽ നിന്നും മാറി നിന്നു. പിന്നീട് 2013 ലാണ് കടൽ എന്ന സിനിമയിലൂടെ നടൻ തിരിച്ചെത്തുന്നത്. 2015 ൽ തനി ഒരുവൻ എന്ന സിനിമയിൽ ചെയ്ത വില്ലൻ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ അരവിന്ദ് സ്വാമിക്ക് നഷ്ടപ്പെട്ട താരമൂല്യം തിരികെ ലഭിച്ചു.
ഇപ്പോഴിതാ അര,വിന്ദ് സ്വാമിയേ കുറിച്ച് തമിഴിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ ചെയ്യാൻ ബാലു പറഞ്ഞ കാര്യങ്ങ,ളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, സിനിമകളിൽ അവസരം തേടി കോടാമ്പക്കത്ത് അലഞ്ഞ നടനല്ല അരവിന്ദ് സ്വാമി. വലിയ കോടീശ്വരന്റെ മകനാണ്. വ്യവസായിയായി വിഡി സ്വാമിയുടെ മകൻ. എന്നാൽ മകനെ സാധാരണക്കാരനെ പോലെയാണ് അദ്ദേഹം വളർത്തിയത്. ഡോക്ടറാകണമെന്നായിരുന്നു അരവിന്ദ് സ്വാമിയുടെ ആഗ്രഹം. ഇടയ്ക്ക് മോഡലിംഗ് ചെയ്തതോടെയാണ് സിനിമാ രംഗത്തേക്ക് അപ്രതീക്ഷിതമായി കടന്ന് വരുന്നത്.
സിനിമയിൽ എത്തിയ വളരെ സാധാരണക്കാരനെയപോലെയാണ് പെരുമാറിയത്. പക്ഷെ ഒരു സിനിമയുടെ സെറ്റിൽ സി,ഗ,ര,റ്റ് വലിച്ച് ഇരിക്കുകയായിരുന്നു നടൻ. ഇളയരാജ മുമ്പിലൂടെ കടന്ന് പോയപ്പോഴും അരവിന്ദ് സ്വാമി സിഗരറ്റ് വലിച്ച് കൊണ്ട് ഇരുന്നു. അന്നൊക്കെ വലിയ താരങ്ങൾ വന്നാൽ എഴുന്നേറ്റ് നിൽക്കുകയും സിഗരറ്റ് മറയ്ക്കുകയും ചെയ്യും. ചുറ്റുമുള്ളവർ ഇക്കാര്യം പറഞ്ഞപ്പോൾ അദ്ദേഹത്ത് ബഹുമാനം കൊടുക്കേണ്ട സ്ഥലത്ത് കൊടുക്കാം എന്നാണ് അരവിന്ദ് സ്വാമി നൽകിയ മറുപടി. ഇളയരാജയും അത് കാര്യമാക്കിയില്ലെന്നും ബാലു പറയുന്നു.

അച്ഛന്റെ കോ,ടികണക്കിന് ആസ്തിയുള്ള ബിസിനെസ്സുകൾ നോക്കി നടത്തേണ്ടത് ഉള്ളതുകൊണ്ടാണ് അദ്ദേഹം അന്ന് സിനിമ ഉപേക്ഷിച്ചത്. അങ്ങനെ ഒരു ഘട്ടത്തിൽ അരവിന്ദ് സ്വാമിയെ എല്ലാവരും മറന്നു. ഇതിനിടെയാണ് അദ്ദേഹത്തിന് അപകടം സംഭവിക്കുന്നത്. നട്ടെല്ലിന് പരിക്ക് പറ്റി. കുറച്ച് നാളുകൾ നടക്കാൻ കഴിഞ്ഞില്ല. ആ കാലഘട്ടത്തിലാണ് അദ്ദേഹത്തിന്റെ രൂപം മാറുന്നത്. മരുന്നുകളുടെ സൈഡ് എഫക്ടുകൾ കാരണം മുടി കൊഴിഞ്ഞു. അങ്ങനെയുള്ള ഒരു ഫോട്ടോ മണിരത്നം കാണുകയും, അത് അദ്ദേഹത്തിന് വലിയ വിഷമം ഉണ്ടാക്കുകയും ശേഷം പഴയ അരവിന്ദ് സ്വാമിയായി സിനിമയിലേക്ക് തിരിച്ച് വരാൻ പ്രേരിപ്പിച്ചത് മണിരത്നമാണെന്നും ചെയ്യാറു ബാലു പറയുന്നു.
അദ്ദേഹ,ത്തിന്റെ ആദ്യ വിവാഹ ജീവിതം പരാജയമായിരുന്നു. ഗായത്രി രാമമൂർത്തിയായിരുന്നു ഭാര്യ. ഇരുവരും 2010 ൽ വേർപിരിഞ്ഞു, ശേഷം കുട്ടികളുടെ സംരക്ഷണച്ചുമതല അരവിന്ദ് സ്വാമിക്കായിരുന്നു. കുട്ടികളെ ഒറ്റയ്ക്ക് വളർത്തേണ്ട സാഹചര്യം വന്നപ്പോൾ അതിനായി സമയം മാറ്റി വെച്ചു. ശേഷം 2012 ൽ നടൻ രണ്ടാമത് വിവാഹിതനായി. അപർണ മുഖർജിയെയാണ് അരവിന്ദ് സ്വാമി വിവാഹം ചെയ്തത്. ശേഷം അദ്ദേഹം സിനിമയിലേക്ക് തിരികെ എത്തി സജീവമാകുകയായിരുന്നു.
Leave a Reply