
ഞാൻ എങ്ങനെയാണെന്ന് നോക്കി മനസിലാക്കിയതിനു ശേഷം വിവാഹം തീരുമാനിക്കാം എന്നാണ് പ്രവീൺ പറഞ്ഞത് ! മാട്രിമോണി വഴി വന്ന ആലോചന ! കുഞ്ഞ് അതിഥിയെ കാത്ത് അർച്ചന !
സീരിയൽ രംഗത്ത് വളരെ ശ്രദ്ധ നേടിയ താരമാണ് അർച്ചന സുശീലൻ. ഒരു സമയത്ത് കുടുംബ പ്രേക്ഷകർ ഏറ്റവും കൂടുതൽ ഹിറ്റാക്കിയ പരമ്പര ആയിരുന്നുഈ സീരിയലിൽ മനസപുത്രി. ഈ സീരിയലിൽ വില്ലത്തി വേഷം ചെയ്തുകൊണ്ടാണ് അർച്ചന ടെലിവിഷൻ രംഗത്ത് സ്റ്റാർ ആകുന്നത്, ഗ്ലോറി എന്ന ആ വില്ലത്തി വേഷം മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കില്ല, അത്ര വിജയമായിരുന്നു ആ കഥാപാത്രം. ഒരു മികച്ച ഡാൻസർ കൂടിയായ അർച്ചന നിരവധി സ്റ്റേജ് ഷോകൾ ചെയ്തിട്ടുണ്ട്. അഭിനയ രംഗത്ത് തിളങ്ങി നിന്ന സമയത്താണ് അർച്ചന ആദ്യം വിവാഹിതയാകുന്നത്. അർച്ചനയുടെ സഹോദരനെ ആയിരുന്നു നടി ആര്യ വിവാഹം കഴിച്ചിരുന്നത്.
അർച്ചനയുടെ ആദ്യ വിവാഹം ഒരു പരാജയമായിരുന്നു. ശേഷം രണ്ടാമത് വിവാഹം ചെയ്ത അർച്ചന ഇപ്പോൾ അമ്മയാകാൻ ഒരുങ്ങുന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ്. തന്റെ രണ്ടാം വിവാഹത്തെ കുറിച്ച് അർച്ചന പറയുന്നത് ഇങ്ങനെ.. ഏറെ നാളത്തെ ഏകാന്ത ജീവിതത്തിന് ശേഷം അർച്ചന മാട്രിമോണിയൽ പുനർ വിവാഹത്തിനായി നോക്കുകയും അതുവഴി അമേരിക്കയിൽ ഉള്ള പ്രവീവിന്റെ ആലോചന വരികയുമായിരുന്നു. അങ്ങനെ പരസ്പരം മെസേജ് അയക്കുകയും, ശേഷം വിളിച്ച് സംസാരിക്കുകയും ചെയ്തതോടെ ഞങ്ങൾ കൂടുതൽ അടുത്തു. പക്ഷെ ആദ്യമൊക്കെ എനിക്ക് ഒരുപാട് കണ്‍ഫ്യൂഷന്‍സ് ഉണ്ടായിരുന്നു, കാരണം യൂ എസ്സില്‍ ആണ് പുള്ളി. പക്ഷെ സംസാരിക്കുമ്പോള്‍ ഞാന്‍ വളരെ കംഫര്‍ട്ട് ആയി ഫീൽ ചെയ്തു.

അദ്ദേഹം അമേരിക്കയിൽ കഴിഞ്ഞ പതിനെട്ട് വർഷമായി അവിടെ സെറ്റിൽ ചെയ്തിരിക്കുകയാണ്, മുംബൈയിലാണ് അദ്ദേഹം പഠിച്ച് വളര്‍ന്നത്, ആദ്യമായി സംസാരിക്കുമ്പോൾ ഞങ്ങൾ ഏകദേശം ആറു മണിക്കൂറോളം സംസാരിച്ചു, ഹിന്ദിയില്‍ ആണ് ആദ്യം സംസാരിക്കുന്നത്. ആദ്യം സംസാരിക്കുമ്പോള്‍ തന്നെ നമുക്ക് ഒരു പോസിറ്റീവ് വൈബ് ഫീല്‍ ചെയ്തിരുന്നു. അങ്ങനെ ഞങ്ങൾ ഒരുപാട് സംസാരിക്കാൻ തുടങ്ങി, അതോടൊപ്പം കുടുംബങ്ങൾ തമ്മിൽ പരിചയപ്പെടുകയും കൂടുതൽ അടുക്കുകയും ചെയ്തു.
അങ്ങനെ അദ്ദേഹം എന്നോട് പറഞ്ഞു അമേരിക്കയിലേക്ക് വരാനും ഞാന്‍ എങ്ങിനെയാണ് എന്ന് നോക്കി മനസിലാക്കിയ ശേഷം ഒരു തീരുമാനം എടുത്താൽ മതിയെന്നും, അറേഞ്ച്ഡ് കം ലവ് ആണ് ഞങ്ങളുടേത്, അങ്ങനെ വിവാഹം നടത്താൻ തീരുമാനിച്ചു, സുഖമില്ലാതിരുന്നത് കൊണ്ട് അമ്മയ്ക്കും അച്ഛനും വരാൻ പറ്റിയില്ല, പക്ഷെ വീഡിയോ കോളിലൂടെ അനുഗ്രഹം വാങ്ങിയിരുന്നു, ഇനി ഭർത്താവ് പ്രവീണിനൊപ്പം ഇവിടെ തന്നെ സെറ്റിൽ ചെയ്യാനാണ് തീരുമാനം. ഇപ്പോൾ താൻ അതീവ സന്തോഷവതി ആണെന്നും, തങ്ങളുടെ കുഞ്ഞ് അതിഥിയെ കാത്തിരിക്കുകയാണ് എന്നും അർച്ചന പറയുന്നു.
Leave a Reply