
നയൻതാര ആര്യയുമായി ലിവിങ് റിലേഷനിലായിരുന്നു ! രണ്ടുപേരും മലയാളികൾ ആയിരുന്നത് കൊണ്ട് തന്നെ ആ ബന്ധം ഒരുപാട് വളർന്നു ! നടന്റെ വെളിപ്പെടുത്തൽ !
മലയാള സിനിമയിൽ തുടങ്ങി ഇന്ന് ഇന്ത്യൻ സിനിമ തന്നെ ആരാധിക്കുന്ന മുൻ നിര നായികയായി നയൻതാര മാറിക്കഴിഞ്ഞു. സൂപ്പർ സ്റ്റാർ ആയ ആദ്യ നായിക കൂടിയാണ് നയൻതാര. ഷാരൂഖ് ഖാന്റെ നായികയായി ബോളിവുഡിലും തുടക്കം കുറിക്കാൻ ഒരുങ്ങുന്ന നയൻതാരയുടെ വ്യക്തി ജീവിതം പക്ഷെ അത്ര വിജയകരമായിരുന്നില്ല. ഒരു സമയത്ത് ഗ്ലാമർ നായികയായി പേരെടുത്ത നയൻ ഗോസിപ്പ് കോളങ്ങളിലെ നിത്യ താരമായിരുന്നു.
നടിയുടെ പ്രണയങ്ങൾ എല്ലാം മാധ്യമങ്ങൾ ഒരുപാട് ആഘോഷിച്ചവയാണ്, ആദ്യ പ്രണയം നടൻ ചിമ്പുവുമായി. ഏറെ വിവാദമായ ഇവരുടെ പ്രണയ നിമിഷത്തിന്റെ ചില സ്വകാര്യ ചിത്രങ്ങൾ ഇന്നും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നവയാണ്, എന്നാൽ ഈ ബദ്ധം അതികം നിലനിന്നില്ല, ശേഷം അതിലും വിവാദമായ അടുത്ത പ്രണയം പ്രഭുദേവയുമായി. ഭാര്യയും മക്കളും ഉള്ള പ്രഭുദേവയുമായുള്ള ബന്ധം വിവാഹം വരെ എത്തുകയും എന്നാൽ വളരെ പെട്ടെന്ന് ആ ബദ്ധവും ഉപേക്ഷിച്ചു.
അതിനുശേഷം സിനിമയിൽ നിന്നും മാറിനിന്ന നയൻതാര പിന്നീട് വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത് നാനും റൗഡിതാൻ എന്ന ചിത്രത്തിൽ കൂടിയാണ് തിരിച്ചുവന്നത്. ആ ചിത്രത്തോട് കൂടി വിഗ്നേഷുമായി സൗഹൃദത്തിൽ ആകുകയും ശേഷം അത് പ്രണയമായി മാറുകയുമായിരുന്നു. ശേഷം നീണ്ട ഏഴ് വർഷത്തെ പ്രണയത്തിന് ശേഷം ജൂണ്‍ 9 ന് തിരുപ്പതിയില്‍ വെച്ച് ഇരുവരും വിവാഹിതരാവുകയായിരുന്നു.

ഇപ്പോഴിതാ നയൻതാരയുടെ മറ്റൊരു പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് തമിഴ് നടൻ ബൈലവന്‍ രംഗനാഥന്. തമിഴ് സ്റ്റാര്‍ എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് നയന്‍താരയുടെ പ്രണയകാലത്തെ കുറിച്ചും ലിവിംഗ് ടുഗദര്‍ റിലേഷനെ കുറിച്ചുമെല്ലാം ബൈലവന്‍ വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, വേദനകള്‍ നിറഞ്ഞ ജീവിതമായിരുന്നു നയന്‍താരയുടേത്, തമിഴിലേയ്ക്ക് വന്നതിന് ശേഷം ചിലമ്പരസന്‍ മുതല്‍ വിഘ്നേഷ് ശിവന് വരെയുള്ളവരുമായി നയന്‍താരയ്ക്ക് പ്രണയമുണ്ടായി. ഇതിനിടെ നടന് ആര്യയുമായി നയന്‍താരയ്ക്ക് ലിവിംഗ് റിലേഷനിലായിരുന്നു. ഇരുവരും മലയാളികള്‍ കൂടിയായതിനാല്‍ തുടക്കത്തിലെ നല്ല സുഹൃത്തുക്കളായിരുന്നുവെന്ന് ബൈലവന്‍ പറഞ്ഞു.
അങ്ങനെ ആ ബന്ധം ഇരുവർക്കും ഇടയിൽ പ്രണയമായി മാറുകയും, ശേഷം ഇരുവരും ഒരുമിച്ച് ജീവിക്കുന്നതിലേക്ക് വരെ ആ കാര്യങ്ങള്‍ എത്തി. പക്ഷെ പിന്നീട് അവർക്കിടയിൽ എന്തോ സംഭവിക്കുകയും അതിന് ശേഷമാണ് നയന്‍ വിഘ്നേഷുമായി അടുത്തത്. അതുമാത്രമല്ല പ്രഭുദേവയുമായി നയന്‍താര അകലാനുണ്ടായ കാരണവും ബൈലവന്‍ വെളിപ്പെടുത്തി. പ്രഭുദേവയുമായി വിവാഹ നിശ്ചയം വരെ എത്തിയിരുന്നു. ആദ്യ ഭാര്യയെയും അതിലുള്ള മക്കളെയും ഒഴിവാക്കി വരാന്‍ പ്രഭുദേവ മടിച്ചത് നയന്‍താരയ്ക്ക് ഇഷ്ടമായില്ല. അങ്ങനെയാണ് ആ ബന്ധം അവസാനിക്കുന്നത് എന്നും അദ്ദേഹം പറയുന്നു.
Leave a Reply