
പാതി വഴിയിൽ മുടങ്ങി പോയ തന്റെ ഭാര്യയുടെ സ്വപ്നം സഫലമാകാൻ ഒപ്പം നിന്നു, അവളെ പഠിപ്പിച്ച് വക്കീൽകോട്ട് അണിയിച്ച നോബിക്ക് ആശംസകൾ അറിയിച്ച് ആരാധകർ !
മിമിക്രി കലാരംഗത്ത് ഏറെ ശ്രദ്ധേയനായ കലാകാരനാണ് നോബി മാർക്കോസ്, കോമഡി സ്റ്റാർസ് എന്ന പരിപാടിയിൽ കൂടിയാണ് നോബി ജനപ്രിയനായ മാറിയത്. ടിവി റിയാലിറ്റി ഷോയിലൂടെയാണ് മിനി സ്‌ക്രീനിലേക്കെത്തുന്നത്. അതിലൂടെ സിനിമയിലേക്കും എത്തിയ നോബി ഇപ്പോൾ സ്റ്റാർ മാജിക്കിൽ താരമാണ്. 2014 ഫെബ്രുവരിയിൽ ആണ് നോബിയുടെയും ആര്യയുടെയും രജിസ്റ്റർ വിവാഹം നടന്നത്. 2016 ൽഇവർക്ക് മകൻ ധ്യാൻ ജീവിതത്തിലേക്ക് വന്നു.
മുമ്പൊരിക്കൽ അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ വീണ്ടും നോബിക്ക് ആശംസകൾ ലഭിക്കുന്നത്, നോബി പങ്കുവെച്ച കുറിപ്പ്, ഭാര്യ ആര്യ എൽഎൽബി നേടിയതിനെ കുറിച്ചായിരുന്നു. ‘നിന്റെ സ്വപ്നം നീ യാഥാർത്ഥ്യമാക്കി, അഭിനന്ദനങ്ങൾ അഡ്വക്കറ്റ് ആര്യ നോബി’, എന്നായിരുന്നു നോബിയുടെ പോസ്റ്റ്. ആര്യ അഭിഭാഷകയായി എൻ റോൾ ചെയ്തതായി നോബി വെളിപ്പെടുത്തിയിരുന്നു. വിവാഹത്തോടെ ആര്യ നിയമ പഠനം നിർത്തിയിരുന്നു. ഇപ്പോൾ പഠനം പൂർത്തിയാക്കിയിരിക്കുകയാണ്.

തന്റെ ഭാര്യയുടെ സ്വപ്നം മനസിലാക്കിയ നോബി എല്ലാ പിന്തുണയും നൽകി ആര്യയ്ക്ക് ഒപ്പം നിൽക്കുകയായിരുന്നു, പ്രണയ ബന്ധം ആയിരുന്നത് കൊണ്ട് വീട്ടുകാരെ എതിർത്തുള്ള ഒരു വിവാഹമായിരുന്നു ഇരുവരുടേതും. ഭാര്യ പഠിച്ചിരുന്ന എൽഎൽബി കോളേജിൽ ഒരു പരിപാടി അവതരിപ്പിക്കാനായി എത്തിയതായിരുന്നു നോബി. തങ്ങൾ രണ്ടു പേരും രണ്ട് മത വിഭാഗങ്ങളിൽ പെടുന്നവരാണെന്നും അതായിരുന്നു തങ്ങളുടെ പ്രണയത്തിലെ വെല്ലുവിളിയെന്നും നോബി നേരത്തെ വ്യക്തമാക്കിയിരുന്നു. വിവാഹം കഴിക്കുമ്പോൾ അവൾ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനി ആയായിരുന്നു. ഒളിച്ചോടി കല്യാണം കഴിച്ചതിന്റെ നാണക്കേടിൽ ഭാര്യ പഠനം നിർത്തി. എന്തായാലും കുറച്ചുനാൾ കഴിഞ്ഞതോടെ ആര്യയുടെ മനസിൽ വീണ്ടും പഠിക്കാനുളള മോഹം ഉടലെടുക്കുക ആയിരുന്നു.
ഈ കാര്യം നോബിയോട് പറയുകയും ആ നിമിഷം മുതൽ തന്നെ, തന്റെ ഭാര്യക്ക് പൂർണ്ണ പിന്തുണ നൽകി നോബി ഒപ്പം നിന്നു. ഇതോടെ മുടങ്ങിയ പഠനം വീണ്ടും ആരംഭിച്ചു. പഠനം വീണ്ടും ഒന്നിൽ നിന്ന് തുടങ്ങുകയായിരുന്നു എന്നും നോബി പറയുന്നു. ഏതായാലും ഇപ്പോൾ തന്റെ ഭാര്യ അവളുടെ ആ സ്വപ്നം സ്വന്തമാക്കി കഴിഞ്ഞു. അഭിമാനം എന്നും നോബി പറയുന്നു. നോബിയുടെ പോസ്റ്റിന് നിരവധി അഭിനന്ദന കമന്റുകളാണ് ലഭിക്കുന്നത്. വിവാഹ ശേഷം ഭാര്യയെ അടുക്കളയിൽ ഒതുക്കാതെ അവരുടെ സ്വപ്നം നേടിയെടുക്കാൻ ഒപ്പം നിന്നതിന് അഭിനന്ദനം എന്നാണ് കമന്റുകൾ..
Leave a Reply