ഞാൻ അമ്മായി അമ്മ ആകാൻ പോകുന്നു ! സന്തോഷം പങ്കുവെച്ച ആശാ ശരത്തിനോട് സംശയങ്ങളുമായി ആരാധകർ !

മലയാള സിനിമയിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് ഏറെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് ആശാ ശരത്. ടെലിവിഷൻ രംഗത്തുനിന്നും സിനിമയിൽ എത്തിയ ആശ സൂപ്പർ താരങ്ങളുടെ നായികയായി ഇതിനോടകം ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായി തുടരുന്ന ആശാ ഒരു നർത്തകി കൂടിയാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ വലിയൊരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ആശാ ശരത്. നടിക്ക് രണ്ടു പെണ്മക്കളാണ്. ഉത്തരവും കീർത്തനയും.

അതിൽ തന്റെ മകൾ ഉത്തരയുടെ വിവാഹ നിശ്ചയമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ഉത്തര ഒരു മോഡലും നടിയുമാണ്. വളരെ ഗംഭീരമായി നടന്ന വിവാഹ നിശ്ചയ ചടങ്ങിൽ മലയാള സിനിമയിലെ വമ്പൻ താരനിരതന്നെ അണിനിരന്നിരുന്നു. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്,  മനോജ് കെ. ജയൻ തുടങ്ങി നിരവധി താരങ്ങളും ചടങ്ങിനെത്തിയിരുന്നു. ചുമന്ന ലെഹങ്കയിൽ അതിസുന്ദരിയായിട്ടാണ് ഉത്തര ചടങ്ങിനെത്തിയത്. ചടങ്ങിന്റെ വിഡിയോകൾ ഇതിനോടകം തന്നെ സ്മൂഹ മാധ്യമങ്ങളിൽ വൈറലായി മാറുക ആയിരുന്നു.

ഉത്തരയുടെ വരന്റെ പേര് ആദിത്യൻ എന്നാണ്. അദ്ദേഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനുള്ള ആകാംശയിലാണ് ഇപ്പോൾ ആരാധകർ. ഉത്തരേന്ത്യൻ വിവാഹ ചടങ്ങുകളിൽ പോലെ ബാൻഡും പാട്ടും മേളവും ഒക്കെയായി വളരെ വലിയ ആഘോഷങ്ങൾ ആയിരുന്നു ചടങ്ങിൽ ഉണ്ടായിരുന്നത്, അതുകൊണ്ട് തന്നെ ആദിത്യ മലയാളി അല്ലെ എന്നുള്ള ചർച്ചയും സോഷ്യൽ മീഡിയയിൽ പുരോഗമിക്കുന്നു. അതേസമയം മൂത്തമകൾ കീർത്തന അല്ലേ എന്ന സംശയവും ആരാധകരിൽ ചിലർക്കുണ്ട്.

മെഗാ സ്റ്റാറുകളുടെ സാനിധ്യം  ചടങ്ങിന് കൂടുതൽ മാറ്റ് കൂടാൻ സഹായിച്ചു. 2021ലെ മിസ് കേരള റണ്ണർഅപ്പ് കൂടിയായിരുന്നു ഉത്തര. എൻജിനീയറിങ് ബിരുദപഠനത്തിനു ശേഷമാണ് ഉത്തര അമ്മയ്‌ക്കൊപ്പം നൃത്തവേദികളിലും അഭിനയത്തിലേക്കും കടന്നത്. മെക്കാനിക്കൽ എൻജിനീയറായ ഉത്തര ഖെദ്ദ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ആശ ശരത്തും ഈ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ആശയ്ക്ക് രണ്ടുമക്കളാണ് ഉത്തരയും കീർത്തനയും. കാനഡയിലെ വെസ്റ്റേൺ സർവകലാശാലയിൽ നിന്നും സിന്തറ്റിക് ബയോളജിയിലാണ് കീർത്തന ബിരുദം നേടിയിരിക്കുന്നത്.

ദുബായിൽ ഫാമിലിയോടെ സെറ്റിൽഡ് ആയിരുന്ന ഇവർ ആശ സിനിമയിൽ സജീവമായതോടെയാണ് കേരളത്തിൽ സ്ഥിര താമസമയത്. വിദേശത്തും നാട്ടിലും നൃത്ത വിദ്യാലയങ്ങൾ നടത്തുന്ന ആശാ ഇപ്പോൾ മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും സിനിമകൾ ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *