
‘ദിലീപിനെ പൂട്ടണം’ വാട്സാപ് ഗ്രൂപ്പിൽ മഞ്ജു വാര്യർ മുതൽ ആഷിഖ് അബു വരെ ! കേ,സെ,ടുക്കണം എന്ന് ആലപ്പി അഷറഫ് !
നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് ഏറെ ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ നിത്യ സംഭവമാണ്. ദിലീപിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരുന്നത്. അഞ്ചു വർഷം കഴിഞ്ഞിട്ടും ഇന്നും ഈ കേസിന് വിധി വന്നിട്ടില്ല, ഇപ്പോഴും അന്വേഷണം പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇപ്പോഴിതാ മറ്റൊരു സംഭവത്തെ കുറിച്ച് പറഞ്ഞുകൊണ്ട് സംവിധായകൻ ആലപ്പി അഷറഫ് പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. സിനിമാ, മാധ്യമ രംഗത്തെ പ്രമുഖരും ഉന്നത പൊ,ലീ,സ് ഉദ്യോഗസ്ഥരും അടക്കമുള്ളവരുടെ പേര് വ്യാജമായി ഉൾപ്പെടുത്തി ‘ദിലീപിനെ പൂട്ടണം’ എന്ന പേരിൽ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയതിനെതിരെ അപകീർത്തി കേസ് എടുക്കണമെന്ന് സംവിധായകനും നിർമാതാവുമായ ആലപ്പി അഷ്റഫ് പറയുന്നത്.
ഈ ഗ്രൂപ്പിൽ തന്റെ പേരും ഒരു വ്യാജ നമ്പറും ഉണ്ടെന്നും അദ്ദേഹം പറയുന്നു . ഇന്നലെ ആലുവാ ക്രൈം ബ്രാ,ഞ്ചിൽ നിന്നും ഇതേക്കുറിച്ച് ചോദിക്കാൻ അവർ എന്നെ വിളിപ്പിച്ചപ്പോഴാണ് ഇങ്ങനെ ഒരു വ്യാ,ജ ഗ്രൂപ്പിനെ കുറിച്ച് അറിയുന്നത്. നടൻ ആഷിക് അബു, സംവിധായകൻ ബൈജു കൊട്ടാരക്കര, മാധ്യമപ്രവർത്തകരായ നികേഷ് കുമാർ, പ്രമോദ് രാമൻ, വേണു, സ്മൃതി, അഭിഭാഷക ടി.ബി. മിനി, ലിബർട്ടി ബഷീർ, സന്ധ്യ ഐ.പി.എസ്, നടി മജ്ജു വാര്യർ, സംവിധയകാൻ ആഷിഖ് അബു തുടങ്ങിയവരുടെ പേരുകളാണ് ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങളായി വ്യാജമായി ചേർത്തത്.

കൂടാതെ ഈ വ്യാജ ഗ്രൂ,പ്പിൻ്റെ നാല് സ്ക്രീൻ ഷോട്ടുകൾ ക്രൈം,ബ്രാഞ്ച് തനിക്ക് കാണിച്ചു തന്നെന്നും അഷറഫ് കുറിപ്പിൽ വ്യക്തമാക്കുന്നു. ഒരു ഷോൺ ജോർജിന്റെ ഫോണിൽ നിന്നും ദിലീപ് ഉൾപ്പെട്ട വധ ഗൂഢാലോചന കേസിലെ രണ്ടാം പ്രതി അനൂപിന്റെ ഫോണിലേക്ക് വന്നതാണ് ഈ സ്ക്രീൻ ഷോട്ടുകൾ എന്ന് പൊ,ലീ,സ് തിരിച്ചറിഞ്ഞിട്ടുണ്ട്. അന്വേഷണത്തിനിടെ പൊ,ലീസ് കസ്റ്റഡിയിലെടുത്ത അനുപിന്റെ ഫോണിലെ വിവരങ്ങൾ പുനരുജ്ജീവിപ്പിച്ചെടുത്ത കൂട്ടത്തിൽ കിട്ടിയതാണിവ. അതിന്റെ സത്യാവസ്ഥ അറിയാനാണ് തന്നെ വിളിപ്പിച്ചതെന്നും ബി. സന്ധ്യ ഐ.പി.എസിന്റെ പേരു കൂടി ഉൾപ്പെട്ടത് കൊണ്ട് അനേഷണ ഉദ്യോഗസ്ഥർക്ക് കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനായി എന്നും അഷ്റഫ് കുറിപ്പിൽ പറഞ്ഞു.
എന്നാൽ അതേസമയം അതിജീവിതയ്ക്കൊപ്പം നില്ക്കുന്നവരെ അപകീര്ത്തിപ്പെടുത്താന്വേണ്ടി മനപൂർവം ദിലീപിന്റെ പി ആര് ടീം ആള്മാറാട്ട വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന് സംവിധായകന് ആലപ്പി അഷ്റഫ് പറയുന്നുണ്ട്.
Leave a Reply