
ദുൽഖറിനേക്കാളും മമ്മൂക്കയുടെ രൂപ സാദിർശ്യം കിട്ടിയിരിക്കുന്നത് എനിക്കാണ് ! എനിക്ക് നാണക്കേട് ഉണ്ടാക്കിവെക്കരുത് എന്നാണ് മമ്മൂക്ക പറഞ്ഞത് ! ! അഷ്കർ സൗദാൻ പറയുന്നു !
മലയാള സിനിമയുടെ മെഗാസ്റ്റാറാണ് മമ്മൂക്ക, മമ്മൂക്കയുടെ കുടുംബത്തിന് നിന്ന് മകളും സഹോദരങ്ങളുടെ മക്കളും സഹോദരൻ ഇബ്രാഹിം കുട്ടിയുമൊക്കെ സിനിമയിൽ എത്തിയിരുന്നു. ഇബ്രാഹിം കുട്ടിയുടെ മകൻ മഖ്ബൂൽ സൽമാനും, സഹോദരി പുത്രൻ അഷ്കർ സൗദാനും സിനിമയിൽ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ഇതിൽ അഷ്കറിനെ അധികമാർക്കും അറിയില്ല എന്നതാണ് വാസ്തവം. പക്ഷെ നേർ കാഴ്ചയിൽ ദുൽഖറിനേക്കാളും മമ്മൂക്കയുടെ രൂപ സാദിർശ്യം കിട്ടിയിരിക്കുന്നത് തനിക്കാണ് എന്ന് പലരും പറഞ്ഞതായും അഷ്കർ പറഞ്ഞിരുന്നു. കൂടാതെ തന്റെ സിനിമ ജീവിതത്തെ കുറിച്ച് അശ്കറിന്റെ വാക്കുകൾ ഇങ്ങനെ, അഭിനയ മോഹം തലക്ക് പിടിച്ച് ചില ആൽബങ്ങൾ ചെയ്തു നടന്ന സമയത്ത് മമ്മൂക്ക തന്നെയാണ് തസ്കരവീരൻ എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം തന്നതെന്നും അഷ്കർ പറയുന്നു.
കുംടുംബത്തിൽ എല്ലാവർക്കും അദ്ദേഹത്തെ പേടിയാണ്, അതുകൊണ്ട് എനിക്കും എന്റെ മാമ ആയ മമ്മൂക്കയെ ഒരുപാട് പേടിയാണ്, എനിക്ക് അഥവാ എന്തെങ്കിലും ഒരു കാര്യം അദ്ദേഹത്തോട് പറയാനുണ്ടെങ്കിൽ അത് അത് ഒന്നുകിൽ പുറകിൽ നിന്ന് അല്ലെങ്കിൽ വാട്സാപ്പ് വഴിയുമാണ് പറയാറുള്ളതെന്നാണ് അഷ്കർ പറയുന്നത്. “തസ്കരവീരൻ എന്ന സിനിമയിൽ കൂടിയാണ് ഞാൻ തുടങ്ങിയത്. ചെറിയ വേഷമായിരുന്നെങ്കിലും അതൊരു തുടക്കമായി. എന്നെ അഭിനയിപ്പിക്കുന്നതിനെപ്പറ്റി സംവിധായകൻ മമ്മുക്കയോട് അഭിപ്രായം ചോദിച്ചു. ഉടൻ അമ്മാവൻ എന്നെ വിളിച്ചു, പേടിയുണ്ടോ എന്റെ കൂടെ അഭിനയിക്കാൻ എന്ന് മാത്രം ചോദിച്ചു.

എന്റെ പോ,ക്കും സിനിമയിലേ,ക്കാണ് എന്ന് പറഞ്ഞപ്പോൾ അദ്ദേഹം ആദ്യം പറഞ്ഞത് ‘എനിക്ക് ചീത്തപ്പേര് കേൾപ്പിക്കരുതെന്നാണ്’ എന്നാണ്. സത്യത്തിൽ എന്റെ സിനിമകൾ അദ്ദേഹം കണ്ടിട്ടുണ്ടോ എന്നറിയില്ല. ഇതുവരെ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല. ഞാൻ ചോദിച്ചിട്ടുമില്ല. ദുൽഖർ സൽമാൻ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ സിനിമയിലെത്തിയതല്ല . മമ്മൂട്ടിയുടെ അനുജൻ ഇബ്രാഹിം കുട്ടിയുടെ മകൻ മഖ്ബൂൽ സൽമാനും മമ്മൂട്ടിയുടെ പേര് ഉപയോഗിച്ചിട്ടില്ല. ഞാനും അങ്ങനെ തന്നെയാണ് വളരാൻ ആഗ്രഹിക്കുന്നത്.
സ്വന്തം കഴി,വിലൂടെയും, അധ്വാനത്തിലൂടെയും വേണം വിജയം നേടാൻ എന്ന കാഴ്ചപ്പാടാണ് മാമ്മക്ക് എന്നും അഷ്കർ പറയുന്നു. അദ്ദേഹത്തിന് അഭിമാനിക്കാൻ കഴിയുന്ന ഒരു ലെവലിൽ ഒരിക്കൽ ഞാൻ എത്തുമെന്നും അഷ്കർ പറയുന്നു. മലയാളത്തിന് പുറമെ അഷ്കർ തമിഴ് സിനിമയിലും സജീവമായിരുന്നു. ‘മൈഡിയർ മച്ചാൻസ്’ എന്ന ആക്ഷൻ മൂവിയിലും പ്രധാന വേഷത്തിൽ എത്തിയിരുന്നു. മലയാളത്തിലും കുറച്ചധികം ചിത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ അഷ്കറിന് ഇതുവരെ ലഭിച്ചിട്ടില്ല. നല്ല കഥാപാത്രങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് താനെന്നാണ് അദ്ദേഹം പറയുന്നത്.
Leave a Reply