
എനിക്കറിയാവുന്ന ദിലീപ് ഒരിക്കലൂം അങ്ങനെ ഒന്നും ചെയ്യില്ല ! തെളിവുകൾ ഉണ്ടെന്ന് പറയുന്നതല്ലാതെ എന്ത് തെളിവുകൾ എന്ന് നമ്മുക്ക് അറിയില്ലല്ലോ ! ഹരീശ്രീ അശോകന്റെ വാക്കുകൾ !!!
നമ്മളെ മലയാളസിനിമയിൽ ഏറ്റവും കൂടുതൽ ചിരിപ്പിച്ച താര ജോഡികൾ ആയിരുന്നു ദിലീപും ഹരീശ്രീ അശോകനും. ഒരുപാട് ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ നമ്മൾ കണ്ട് മതിമറന്ന് ചിരിച്ച് ഇപ്പോൾ വീണ്ടും കാണാൻ ആഗ്രഹിക്കുന്നവയുമാണ്, പഞ്ചാബിഹൗസ്, മീശമാധവൻ, പാണ്ടിപ്പട. ഈ പറക്കും തളിക, സിഐഡി മൂസ, കൊച്ചി രാജാവ് അങ്ങനെ നീളുന്നു ഒരുപാട് ഹിറ്റ് കോമ്പിനേഷൻ തന്നെയായിരുന്നു ഇവരുടേത്.
ദിലീപിനെ കുറിച്ച് ഹരീശ്രീ അശോകൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും പ്രേക്ഷക ശ്രദ്ധ നേടുന്നത്. തന്റെ കരിയറില്‍ വലിയൊരു വഴിത്തിരിവായി മാറിയ പാര്‍വതി പരിണയം എന്ന സിനിമയിലേക്കുള്ള അവസരം കിട്ടിയത് ദിലീപ് കാരണമാണെന്നും അശോകൻ പറയുന്നു. മലയാള സിനിമയിൽ എന്റെ ജീവിതം മാറ്റിമറിച്ച ചിത്രമാണ് പാർവതി പരിണയം, ഒരു ഭിക്ഷക്കാരന്റെ വേഷമായിരുന്നു. അതൊരു വലിയ അനുഭവമാണ്. ആ സമയത്ത് ഞാൻ ഞാന്‍ ദിലീപ് നായകനായ ‘കൊക്കരക്കോ’ എന്ന ചിത്രത്തിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. സിനിമ മുഴുവനായും ഉള്ള വേഷമാണെനിക്ക്. അതിനിടെ പാര്‍വതി പരിണയത്തെ കുറിച്ച് കേള്‍ക്കുന്നു. ചിത്രത്തിലൊരു മൂന്ന് സീന്‍ ഉണ്ട്. ദിലീപ് വഴിയാണ് എനിക്കാ വേഷം വരുന്നത്. ചേട്ടാ ചേട്ടന്‍ അത് ചെയ്താല്‍ നന്നായിരിക്കും എന്ന് ദിലീപ് എന്നോട് പറഞ്ഞു.
അത്തരത്തിൽ കൂടെ നിൽക്കുന്ന നടന്മാരെ കഴിവതും ഉയർത്താൻ ശ്രമിക്കുന്ന ഒരാളാണ് ദിലീപ്, ഇങ്ങനെ ഒരു നടനെ ഞാൻ വേറെ കണ്ടിട്ടില്ല എന്നും അശോകൻ പറയുന്നു. പക്ഷെ വെറും മൂന്ന് മിനിറ്റ് മാത്രമുള്ള ആ ചിത്രം എനിക്ക് വേണ്ടായെന്നും ഇതിൽ മുഴുനീള റോൾ ആണ് എന്നും ഞാൻ ദിലീപിനോട് പറഞ്ഞു, നമ്മുടെ അറിവില്ലായിമയാണ് ന്നൊക്കെ അങ്ങനെ പറയാൻ തോന്നിയത്, പക്ഷെ ദിലീപ് അത് ഞാൻ തന്നെ ചെയ്യണം എന്ന നിലയിൽ ഉറച്ചുനിന്നു, അങ്ങനെ അവിട പോയി ഭിക്ഷക്കാരനറെ വേഷവും എന്റെ അപ്പോഴത്തെ ഡയലോഗും എല്ലാവർക്കും ഇഷ്ടപ്പെട്ടു, അങ്ങനെ മൂന്ന് സീൻ പിന്നീട പന്ത്രണ്ട് സീനായി, പോസ്റ്ററിൽ വരെ എന്റെ പടം വന്നു, ആചിത്രം അൻപത് ദിവസം ഓടി വിജയിച്ചത് ഞാൻ ഇന്നും ഓർക്കുന്നു.

അതുപോലെ നടി ആക്രമിക്ക പെട്ട കേസിൽ ദിലീപ് അഴിക്കുളിൽ ആയപ്പോൾ അശോകന്റെ പ്രതികാരണവും ഏറെ ശ്രദ്ധ നേടിയിരുന്നു. എനിക്കറിയാവുന്ന ദിലീപ് ഇങ്ങനെ ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. പിന്നെ എന്താണ് നടന്നത് എന്ന് അറിയില്ല. എന്തായാലും സത്യം പുറത്തുവരണം. ദിലീപ് ഇങ്ങനെയൊന്നും ചെയ്യില്ല എന്നു തന്നെയാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്. തെളിവുകളുണ്ട് എന്നു പറയുന്നതല്ലാതെ എന്ത് തെളിവുകൾ എന്ന് നമുക്ക് അറിയില്ലല്ലോ. എനിക്ക് എന്തായാലും അറിയില്ല.
പിന്നെ എങ്ങനെയാണ് അദ്ദേഹത്തെ ഇപ്പോൾ നമുക്ക് പഴിക്കാനാകുക. പൊ ലീ സ് അന്വേഷിക്കയല്ലേ. കോ ട തിയുടെ തീരുമാനം വരട്ടെ നോക്കാം. നിരപരാധി ആണെങ്കിൽ ദിലീപ് ശിക്ഷിക്കപ്പെടരുത്. അങ്ങനെ സംഭവിക്കില്ല എന്നു തന്നെയാണ് കരുതുന്നത്. എന്നും ഹരിശ്രീ അശോകൻ പറയുന്നു. അതുപോലെ എന്നെ സിനിമ രംഗത്ത് ആരും ഒതുക്കിയിട്ടില്ല, അത് ആ പാവം ദിലീപിന്റെ ചുമലിൽ വെക്കരുത് എന്നും താരം പറയുന്നു.
Leave a Reply