
ഒരു നായകനായി മാറാൻ എനിക്ക് കഴിഞ്ഞില്ല, അതൊക്കെ ഒരു തല വരെ ആണെന്നാണ് ഞാൻ കരുതുന്നത് ! അശോകൻ തുറന്ന് പറയുന്നു !!
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു നടനാണ് അശോകൻ, ഒരു സമയത്ത് മലയാള സിനിമ രംഗത്ത് വളരെ സജീവമായ അശോകൻ ഇന്നും ഏവരുടെയും പ്രിയങ്കരനാണ്. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ താരത്തിന് സാധിക്കുകയും ചെയ്തു. അമരത്തിലെ അശോകന്റെ കഥാപാത്രം കൂടുതൽ ശ്രദ്ധ നേടിയിരുന്നു. 1979ൽ പുറത്തിറങ്ങിയ ‘പെരുവഴിയമ്പലം’ എന്ന ചിത്രത്തിലെ ‘വാണിയൻ കുഞ്ചു’ വിനെ അവതരിപ്പിച്ചുകൊണ്ടാണ് അശോകൻ സിനിമ രംഗത്ത് എത്തിയത്. ഇടവേള, ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ്, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, തൂവാനത്തുമ്പികൾ, മൂന്നാം പക്കം, വൈശാലി, ഇൻ ഹരിഹർ നഗർ, അമരം, ഉള്ളടക്കം, പൊന്നുച്ചാമി, സ്ഫടികം, നാലു പെണ്ണുങ്ങൾ, ടു ഹരിഹർ നഗർ തുടങ്ങി അനേകം ചിത്രങ്ങളിൽ ഇന്നും മലയാളികൾ മറക്കാത്ത കഥാപാത്രങ്ങൾ ചെയ്‌തിരുന്നു
ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തെ കുറിച്ചും, വ്യക്തി ജീവിതത്തെ കുറിച്ചും അശോകൻ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മകള്‍ക്ക് അഭിനയത്തില്‍ അത്ര താല്‍പര്യമില്ല, അതേ സമയം അച്ഛന്റെ വേഷങ്ങളില്‍ ഏറ്റവും ഇഷ്ടം പൂവാലന്‍ ടൈപ്പ് കഥാപാത്രങ്ങള്‍ ആണെന്നാണ് കാര്‍ത്ത്യാനിയുടെ അഭിപ്രായം. ഇപ്പോഴും അത് തന്നെയാണ് ഇഷ്ടം. വീട്ടില്‍ ലേശം ദേഷ്യക്കാരനായ അച്ഛനാണ് താനെന്നാണ് അശോകന്‍ പറയുന്നത്. ചെറിയ കാര്യത്തിന് പോലും പൊട്ടിത്തെറിക്കുന്ന സ്വഭാവക്കാരനായത് കൊണ്ട് ആ കാര്യത്തില്‍ അച്ഛന്‍ ബോര്‍ ആണെന്നാണ് മകള്‍ പറയാറുള്ളത്.

എന്നാൽ അത് അങ്ങനെയല്ല തന്റെ തമാശകൾക്ക് വീട്ടിൽ യാതൊരു വിലയുമില്ലെന്നാണ് അശോകൻ പറയുന്നത്. എന്നാല്‍ വീട്ടിൽ മസില് പിടിക്കുന്ന രീതിയാണെന്നാണ് ഭാര്യ ശ്രീജ പറയുന്നത്. ഇതോടെ തമാശകള്‍ ശരിയായ സെന്‍സില്‍ എടുക്കുന്ന കാര്യത്തില്‍ ഭാര്യയും മകളും കുറച്ചു കൂടി ശ്രദ്ധിക്കണമെന്നാണ് ഏറെ രസകരമായി അശോകൻ പറയുന്നത്. പാട്ടുകാരന്‍ കൂടി ആയതിനാല്‍ കല്യാണം കഴിഞ്ഞാല്‍ കുറെ പാട്ടൊക്കെ കേള്‍ക്കാമെന്ന് കരുതിയ തനിക്ക് തെറ്റു പറ്റിയെന്നും ഭാര്യ ശ്രീജ പറയുന്നു. എന്നാല്‍ ഇപ്പോഴും തന്നെ ഭീ,ഷ,ണി,പ്പെ,ടു,ത്തി പാടിക്കാറുണ്ടെന്നാണ് അശോകന്‍ പറയുന്നത്.
ഞാൻ സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തിലൊന്നും ഭാര്യ അഭിപ്രയം പറയാറില്ല, ല്ലെങ്കിലും സിനിമയെ കുറിച്ചോ കഥാപാത്രത്തെ കുറിച്ച് ഒന്നും ശ്രീജയ്ക്ക് കാര്യമായി അറിയേണ്ടതില്ല. അവൾക്ക് ആകെ അറിയേണ്ടത് അഭിനയിക്കുന്ന സിനിമയില്‍ പ്രണയരംഗം ഉണ്ടോ, ജോഡിയായി ആരാണ് അഭിനയിക്കുന്നത് എന്നൊക്കെയാണ്. ഇക്കാര്യത്തില്‍ ചിലപ്പോള്‍ കള്ളം പറയും. പിന്നീട് സിനിമ വരുമ്പോൾ താന്‍ പിടിക്കപ്പെടുകയാണ് പതിവെന്നും അശോകൻ പറയുന്നു. കൂടാതെ നായകനായി സിനിമയിൽ നിലനിൽക്കാൻ പറ്റാത്തതിനെ കുറിച്ചൊന്നും ഞാൻ ചിന്തിക്കുന്നില്ല, അഭിനയിക്കുക എന്നല്ലാതെ സ്വയം മാര്‍ക്കറ്റിംഗ് ഒന്നും തനിക്ക് വശമില്ല. നായകനായി തുടരാൻ സാധിച്ചില്ല, എന്നാല്‍ അതൊക്കെ ഒരു തല വരെ ആണെന്നാണ് കരുതുന്നതെന്ന്, ഓരോരുത്തര്‍ക്കും ഓരോന്ന് പറഞ്ഞിട്ടുണ്ട് എന്നും അശോകന്‍ പറയുന്നു
Leave a Reply