
തല വര ശരിയല്ല എങ്കില്‍ എന്ത് തന്നെ പറഞ്ഞിട്ടും ചോദിച്ചിട്ടും കാര്യമില്ല ! സിനിമ എന്നിൽ നിന്നും അകന്ന് പോകുന്നു ! നടൻ അശോകൻ പറയുന്നു !
അശോകൻ എന്ന പേരിനേക്കാളും നമ്മൾ മലയാളികൾക്ക് അദ്ദേഹം തോമസ് കുട്ടിയാണ്. തോമസ് കുട്ടിയെ വിട്ടോടാ…. എന്ന ഡയലോഗ് ഇന്നത്തെ കൊച്ച് കുട്ടികൾക്ക് വരെ പരിചിതമാണ്. അമരത്തിലെ അശോകന്റെ കഥാപാത്രം കൂടുതൽ ശ്രദ്ധ നേടിയിരുന്നു. 1979ൽ പുറത്തിറങ്ങിയ ‘പെരുവഴിയമ്പലം’ എന്ന ചിത്രത്തിലെ ‘വാണിയൻ കുഞ്ചു’ വിനെ അവതരിപ്പിച്ചുകൊണ്ടാണ് അശോകൻ സിനിമ രംഗത്ത് എത്തിയത്. ഇടവേള, ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ്, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, തൂവാനത്തുമ്പികൾ, മൂന്നാം പക്കം, വൈശാലി, ഇൻ ഹരിഹർ നഗർ, അമരം, ഉള്ളടക്കം, പൊന്നുച്ചാമി, സ്ഫടികം, നാലു പെണ്ണുങ്ങൾ, ടു ഹരിഹർ നഗർ തുടങ്ങി അനേകം ചിത്രങ്ങളിൽ ഇന്നും മലയാളികൾ മറക്കാത്ത കഥാപാത്രങ്ങൾ ചെയ്‌തിരുന്നു.
ഇപ്പോഴിതാ അദ്ദേഹം തന്റെ സിനിമ ജീവിതത്തെ കുറിച്ചും, വ്യക്തി ജീവിതത്തെ കുറിച്ചും പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. സിനിമകള്‍ കിട്ടാതെ വരുന്ന അവസ്ഥയായിരുന്നു എനിക്ക്. 94 – 95 കാലഘട്ടങ്ങളിലാണ് സിനിമ എന്നില്‍ നിന്ന് വല്ലാതെ അകന്ന് പോകുന്നത് പോലെ എനിക്ക് തോന്നിയത്. എന്താണ് സംഭവിച്ചത് എന്ന് എനിക്കറിയില്ല. നിലനില്‍ക്കുന്നതും പുറത്താകുന്നതും എല്ലാം സിനിമയുടെ ഭാഗമാണെന്നാണ് ഞാന്‍ കരുതുന്നത്.

അവസരങ്ങൾ ഒട്ടും ലഭിച്ചിരുന്നില്ല. എന്നാൽ ഞാൻ അവസരങ്ങള്‍ ചോദിച്ചിട്ടില്ലേ എന്ന് ചോദിച്ചപ്പോള്‍, തല വര ശരിയല്ല എങ്കില്‍ എന്ത് തന്നെ പറഞ്ഞിട്ടും ചോദിച്ചിട്ടും കാര്യമില്ല. ചിലപ്പോള്‍ സ്വന്തം നാവ് തന്നെ പാമ്പ് ആയി വരാനും സാധ്യതയുണ്ട്. മോശം സമയത്ത് പറയുന്നതും ചെയ്യുന്നതും എല്ലാം ആപത്താണ്. നല്ല സമയത്ത് എന്ത് തോന്ന്യാസം വിളിച്ച് പറഞ്ഞാലും നല്ലതായിട്ടേ വരൂ. കാലത്തിന് അനുസരിച്ച് ഞാന്‍ മാറേണ്ടതായിരുന്നു, തിരുത്തലുകള്‍ വരുത്തേണ്ടതായിരുന്നു.. എവിടെയാണ് എനിക്ക് പോരായ്മ പറ്റിയത് എന്നൊക്കെ ഞാനും ആലോചിക്കാറുണ്ട്. പക്ഷെ അങ്ങനെ ആത്മപരിശോധന നടത്തിയതുകൊണ്ടോ സ്വയം എന്നില്‍ തെറ്റുകളുണ്ട് എന്ന് തിരിച്ചറിഞ്ഞത് കൊണ്ടോ പ്രത്യേകിച്ച് കാര്യമൊന്നും ഇല്ല എന്നും അശോകൻ പറയുന്നു.
അതുപോലെ തന്റെ മകള്‍ക്ക് അഭിനയത്തില്‍ അത്ര താല്‍പര്യമില്ല, അതേ സമയം അച്ഛന്റെ വേഷങ്ങളില്‍ ഏറ്റവും ഇഷ്ടം പൂവാലന്‍ ടൈപ്പ് കഥാപാത്രങ്ങള്‍ ആണെന്നാണ് കാര്‍ത്ത്യാനിയുടെ അഭിപ്രായം. ഇപ്പോഴും അത് തന്നെയാണ് ഇഷ്ടം. വീട്ടില്‍ ലേശം ദേഷ്യക്കാരനായ അച്ഛനാണ് താനെന്നാണ് അശോകന്‍ പറയുന്നത്. ചെറിയ കാര്യത്തിന് പോലും പൊട്ടിത്തെറിക്കുന്ന സ്വഭാവക്കാരനായത് കൊണ്ട് ആ കാര്യത്തില്‍ അച്ഛന്‍ ബോര്‍ ആണെന്നാണ് മകള്‍ പറയാറുള്ളത്. എന്നാൽ അത് അങ്ങനെയല്ല തന്റെ തമാശകൾക്ക് വീട്ടിൽ യാതൊരു വിലയുമില്ലെന്നാണ് അശോകൻ പറയുന്നത്. എന്നാല്‍ വീട്ടിൽ മസില് പിടിക്കുന്ന രീതിയാണെന്നാണ് ഭാര്യ ശ്രീജ പറയുന്നത്. ഇതോടെ തമാശകള്‍ ശരിയായ സെന്‍സില്‍ എടുക്കുന്ന കാര്യത്തില്‍ ഭാര്യയും മകളും കുറച്ചു കൂടി ശ്രദ്ധിക്കണമെന്നാണ് ഏറെ രസകരമായി അശോകൻ പറയുന്നത്.
Leave a Reply