
വളരെ മോശമായിട്ട് ഇറിറ്റേറ്റ് ചെയ്യുന്നു ! അത് എന്നെ അസ്വസ്ഥനാക്കാറുണ്ട് ! കളിയാക്കികൊണ്ട് പേരെടുക്കുന്നു ! അസീസ് നെടുമങ്ങാടിനെതിരെ അശോകന് !
മലയാള സിനിമക്ക് വളരെ പ്രിയങ്കരനായ നടനാണ് അശോകൻ. നായകനായും പ്രതിനായകനായും കൊമേഡിയനായും സപ്പോർട്ടിങ് കഥാപാത്രങ്ങളിൽ എന്ന് വേണ്ട തനിക്ക് കിട്ടുന്ന കഥാപാത്രങ്ങൾ എല്ലാം മികവുറ്റതാക്കാൻ ശ്രമിക്കുന്ന നടനാണ് അശോകൻ. 1979ൽ പുറത്തിറങ്ങിയ ‘പെരുവഴിയമ്പലം’ എന്ന ചിത്രത്തിലെ ‘വാണിയൻ കുഞ്ചു’ വിനെ അവതരിപ്പിച്ചുകൊണ്ടാണ് അശോകൻ സിനിമ രംഗത്ത് എത്തിയത്. ഇടവേള, ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ്, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, തൂവാനത്തുമ്പികൾ, മൂന്നാം പക്കം, വൈശാലി, ഇൻ ഹരിഹർ നഗർ, അമരം, ഉള്ളടക്കം, പൊന്നുച്ചാമി, സ്ഫടികം, നാലു പെണ്ണുങ്ങൾ, ടു ഹരിഹർ നഗർ തുടങ്ങി അനേകം ചിത്രങ്ങളിൽ ഇന്നും മലയാളികൾ മറക്കാത്ത കഥാപാത്രങ്ങൾ ചെയ്തിരുന്നു.
ഇപ്പോഴിതാ തന്നെ ഇമിറ്റേറ്റ് ചെയ്ത് മിമിക്രി ചെയ്യുന്നവരെ കുറിച്ച് പറഞ്ഞ വേളയിൽ ചിലർ തന്നെ അനുകരിക്കുന്നത് തനിക്ക് ഇഷ്ടമല്ല എന്ന് തുറന്ന് പറയുകയാണ് അശോകൻ.മിമിക്രി താരവും നടനുമായ അസീസ് നെടുമങ്ങാടിനെതിരെ അശോകന് സംസാരിച്ചിരിക്കുന്നത്. കൗമുദി മൂവീസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വാക്കുകൾ ഇങ്ങനെ, “അമരത്തിലെ നോട്ടത്തെ കളിയാക്കിയാണ് പലരും മിമിക്രി ചെയ്യുന്നത്. മിമിക്രിക്കാരിൽ ചിലർ അത് നല്ലതായിട്ട് ചെയ്യുന്നവരുണ്ട് അതുപോലെ തന്നെ വളരെ മോശമായിട്ട് ഇറിറ്റേറ്റ് ചെയ്യുന്നവരുമുണ്ട്. ഉള്ളതിന്റെ പത്തുമടങ്ങ് കൂട്ടിയാണ് പലരും ചെയ്യുന്നത്. ഞാന്‍ അങ്ങനെ നോക്കുന്നുണ്ടോ എന്ന് അറീല്ല. മൈന്യൂട്ട് ആയുള്ള പോയിന്റ് വച്ചാണ് അവര്‍ വലിച്ച് നീട്ടുന്നത്.

അതുകൂടാതെ കളിയാക്കി മനപ്പൂർവം ചിലർ ചിലർ ചെയ്യുന്നത് കണ്ടിട്ടുണ്ട്, അവരൊക്കെ നമ്മളെ പോലുള്ള ആക്ടേര്‍സിനെ കൊണ്ട് പേര് എടുക്കുന്നു, പൈസ ഉണ്ടാക്കുന്നു, ജീവിക്കുന്നു. അത് അങ്ങനെ ചെയ്തോട്ടെ. മനപൂര്‍വ്വം കളിയാക്കാന്‍ ചെയ്യുന്നവരുമുണ്ട്. സ്നേഹം കൊണ്ട് ചെയ്യുന്നവര്‍ കുറച്ച് ഒറിജിനലായിട്ട് ചെയ്യും എന്ന് അശോകന് പറയുമ്പോൾ അവതാരക പറയുന്നത് അസീസ് നന്നായിട്ടൊക്കെ മിമിക്രി ചെയ്യുന്ന ഒരാളാണ് എന്നാണ്. പക്ഷെ അശോകന്റെ പ്രതികരണം മറ്റൊന്നായിരുന്നു.. അസീസ് പലപ്പോഴും ഞാന്‍ മുമ്പേ പറഞ്ഞ കേസുകളില്‍ പെടുന്ന ഒരാളാണ് എന്നാണ് അദ്ദേഹം പറയുന്നത്.
നമ്മളെപ്പോലെ ഉള്ള കുറച്ച് നടന്മാരെ വെച്ചാണ് പുള്ളി പോപ്പുലാരിറ്റി ഉണ്ടാക്കിയത് എന്ന് പുള്ളി തന്നെ പറഞ്ഞിട്ടുണ്ട്. അതിലൊന്നും നമ്മൾ ആരെയും ഒന്നും പറയാനില്ല, അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം. മിമിക്രി കാണിക്കുന്നത് ഓരോരുത്തരുടെ ഇഷ്ടമല്ലേ, അത് ചോദ്യം ചെയ്യാന്‍ പറ്റില്ലല്ലോ. ഇഷ്ടത്തോടെ കാണിക്കുന്നവര്‍ നല്ല രീതിയില്‍ മിതത്വത്തോടെ കാണിക്കും. അല്ലാത്തവർ ഇതുപോലെ ഇറിറ്റേറ്റ് ചെയ്യും എന്നും അശോകന് പറയുന്നു.
Leave a Reply