
സിനിമയിൽ ഞാൻ കുടിച്ച കണ്ണീരിന്റെ അത്രയും ഇത് ഏതായാലും വരില്ല ! അഭിമാനവും സന്തോഷവുമാണ് ഈ ജോലി ! ആതിര !
ഒരുപിടി മലയാള സിനിമയിൽ കൂടി പ്രേക്ഷകർക്ക് വളരെ പരിചിതയായ ആളാണ് നടി ആതിരദാദാസാഹിബ് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തിയ ആതിര സുരേഷ് ഗോപിയുടെ നായികയായി അണുകുടുംബം എന്ന സിനിയിലും, കൂടാതെ ഭർത്താവ് ഉദ്യോഗം, കാക്കി നക്ഷത്രം, കരുമാടി കുട്ടൻ എന്നിവയാണ് താരം ചെയ്ത മറ്റു സിനിമകൾ. മലയാളികൾ ഇപ്പോഴും ആതിരയെ മറന്നിട്ടില്ല, അല്ലിയാമ്പൽ പൂവേ എന്ന് തുടങ്ങുന്ന ഗാനം ഇപ്പോഴും സൂപ്പർ ഹിറ്റാണ്. ഈ ചിത്രങ്ങൾക്ക് ശേഷം പിന്നെ ആതിരയെ അധികമാരും കണ്ടിരുന്നില്ല. താരത്തിന്റെ യഥാർഥ പേര് രമ്യ ഗായത്രി എന്നാണ്. വിവാഹത്തോടെയാണ് താരം സിനിമ ഉപേക്ഷിച്ചത്, വിഷ്ണു നമ്ബൂതിരിയാണ് ആതിരയുടെ ഭർത്താവ്. അദ്ദേഹമൊരു പാചക വിദഗ്ധൻ ആണ്, വിവാഹ ശേഷം ഒരു വീട്ടമ്മയായി ആതിര മാറുകയായിരുന്നു.
സിനിമ ലോകത്തുനിന്നും വിടപറഞ്ഞ് അവർ ഭർത്താവുമൊത്ത് സ്വന്തമായി ഒരു കാറ്ററിങ് സ്ഥാപനം നടത്തി ജീവിക്കുകുകയാണ് ആതിര. ഇപ്പോൾ ഇഷ്ടപെടുന്ന മേഖല പാചകമാണോ സിനിമയാണോ കൂടുതൽ ഇഷ്ടം എന്ന് ചോതിച്ചാൽ ആതിരയുടെ മറുപടി അത് പാചകം എന്നായിരിക്കും. കാരണം ഇന്ന് ആതിര അത്രത്തോളം ആ മേഖല ഇഷ്ടപെട്ടുകഴിഞ്ഞു, ഈ തൊഴിൽ ചെയുന്നതിനു തനിക്ക് യാതൊരു നാണക്കേടും ഇല്ലന്നും, താൻ വളരെ സന്തോഷത്തോടെയും ആത്മാർഥതയോടെയും ആണ് ഈ തൊഴിൽ ചെയ്യുന്നതുമെന്നാണ് ആതിര പറയുന്നത്.
Leave a Reply