നിങ്ങളെ തിരിച്ചറിയാൻ കഴിയുമോ ! നിറത്തിന്റെ പേരിൽ ആറ്റ്ലിയെ അപമാനിച്ച് കപിൽ ശർമ്മ ! രൂക്ഷ വിമർശനം !

ഇന്ന് ഇന്ത്യൻ സിനിമയിൽ തന്നെ അറിയപ്പെടുന്ന സംവിധായകനാണ് ആറ്റ്ലി. രാജാ റാണി എന്ന സിനിമയോടെയാണ് അദ്ദേഹം പ്രശസ്തനായി മാറുന്നത്. ശങ്കറിനൊപ്പം സഹ സംവിധായകനായി നിന്ന ആറ്റ്ലിയുടെ ആദ്യ സിനിമയും രാജാ റാണിയാണ്. ശേഷം വിജയ്ക്കൊപ്പം തെറി, മെർസൽ, ബീഗിൽ എന്നീ സിനിമകളിലും ആറ്റ്ലി മുൻ നിര സംവിധായകനായി മാറുകയായിരുന്നു. ഇപ്പോഴിതായ തെറിയുടെ ഹിന്ദി റീമേക്ക് ചെയ്തിരിക്കുകയാണ് ആറ്റ്ലി. ബേബി ജോൺ എന്ന ഈ  സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി അറ്റ്ലിയും വരുൺ ധവാനും കീർത്തി സുരേഷും വാമിഖ ​ഗബ്ബിയുമായി ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ എന്ന പരിപാടിയിൽ എത്തിയപ്പോഴാണ് ഷോയുടെ അവതാരകനായ കപിൽ ശർമ്മയിൽ നിന്നും നിറത്തിന്റെ പേരിൽ പരിഹാസം നേരിട്ടത്.

സംഭവം ഇപ്പോൾ വലിയ രീതിയിൽ കപിൽ ശർമ്മക്ക് വിമശനം നേടികൊടുക്കുകയാണ്, ഷോ പുരോ​ഗമിക്കുന്നതിനിടെയാണ് അറ്റ്ലിയോട് വിചിത്രമായ ചോദ്യം കപിൽ ശർമ ചോദിച്ചത്. തന്റെ രൂപത്തെ പരി​ഹ​സിച്ചുള്ള ചോദ്യത്തിന് മുഖമടച്ചുള്ള മറുപടിയാണ് അറ്റ്ലി നൽകിയത്. ആദ്യമായി ഒരു താരത്തിനോട് കഥ പറയാന്‍ പോകുമ്പോള്‍ ‘അറ്റ്‌ലി എവിടെയെന്ന് അവര്‍ ചോദിക്കാറുണ്ടോ’ എന്നാണ് കപിൽ ശർമ ചോദിച്ചത്. തന്നെ പരിഹസിച്ചതാണെന്ന് മനസിലായിട്ടും സൗമ്യനായി ഇരുന്ന് അറ്റ്ലി മറുപടി കൊടുത്തു.

അദ്ദേഹത്തിന്റെ ആ മറുപടി ഇങ്ങനെ, നിങ്ങളുടെ ചോദ്യം എനിക്ക് മനസിലായി. ഞാൻ ഉത്തരം നൽകാൻ ശ്രമിക്കും. എ.ആർ മുരുകദോസ് സാറിനോട് ഞാൻ വളരെ നന്ദിയുള്ളവനാണ്. കാരണം അദ്ദേഹമാണ് എന്‍റെ ആദ്യ ചിത്രം നിർമ്മിച്ചത്. അദ്ദേഹം ഒരു സ്‌ക്രിപ്റ്റ് ആവശ്യപ്പെട്ടു. ഞാൻ എങ്ങനെ ഇരിക്കുന്നു എന്നത് അദ്ദേഹത്തിന് പ്രശ്നമല്ലായിരുന്നു. എനിക്ക് അതിന് കഴിവുണ്ടോ ഇല്ലയോ എന്നാണ് അദ്ദേഹം നോക്കിയത്. അദ്ദേഹത്തിന് എന്‍റെ കഥ നറേഷൻ ഇഷ്ടപ്പെട്ടു. ലോകം അത് കാണണമെന്ന് ഞാൻ കരുതുന്നു. ഒരാളെ രൂപം നോക്കി നാം വിധിക്കരുത്.

ഒരാളുടെ ഭാഗ്യമായ രൂപം കൊണ്ടല്ല നമ്മൾ അവരെ വിലയിരുത്തേണ്ടത്, എന്നായിരുന്നു അറ്റ്ലിയുടെ മറുപടി.. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയും വലിയ വിമര്ശനങ്ങളാണ് ഉയരുന്നതും, സംഭവത്തിൽ നടൻ ഹരീഷ് പേരടി കുറിച്ചതിങ്ങനെ, കപിൽ ശർമ്മ എന്ന ഊളയോട്… വീരാൻകുട്ടിയുടെ കവിത ച്ചൊല്ലി കേൾപ്പിക്കുക എന്ന സാംസ്കാരിക പ്രവർത്തനം മാത്രമെ നടത്താനുള്ളു. ആ ഊളക്ക് അത് മനസിലായാലും ഇല്ലെങ്കിലും ആവർത്തിച്ച് അവനെ ഇത് കേൾപ്പിക്കുക. ‘കറുപ്പൊരു നിറമല്ല… സഹിച്ചതൊക്കെയും തഴമ്പിച്ചതാണത്. വെളുപ്പൊരു നിറം തന്നെ… ചെയ്തതിനെ ഓര്‍ത്ത് തൊലിയുരിയുമ്പോള്‍ വെളിപ്പെടുന്നത്… ആറ്റ്ലിയോടൊപ്പം’ എന്നാണ് ഹരീഷ് പേരടി കുറിച്ചത്…

Leave a Reply

Your email address will not be published. Required fields are marked *