
ഇങ്ങനെ സ്വയം വിലകുറച്ച് കണ്ടെണ്ടതില്ല ! കഴിവുള്ള ഒരു അഭിനേതാവ് തന്നെയാണ് നിങ്ങൾ ! ബെൻസ് വിഷയത്തിൽ പ്രതികരിച്ച അസീസിനെ ചേർത്ത് പിടിച്ച് മലയാളികൾ
മിമിക്രി വേദികളിൽ നിന്നും സിനിമയിൽ എത്തി വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞ നടനാണ് അസീസ് നെടുമങ്ങാട്. ഇപ്പോഴിതാ അസീസ് സമൂഹ മാധ്യമങ്ങളിൽ ഒരു ചർച്ചാ വിഷയമായി മാറുകയാണ്. മമ്മൂട്ടിയുടെ മേക്കപ്പ് മാനും നിര്മ്മാാതാവുമായ ജോര്‍ജിന്റെ മകളുടെ വിവാഹത്തിന് ബെന്‍സ് കാറിലെത്തിയ നടന് അസീസിനെ വിമർശിച്ച് നിരവധി കമന്റുകൾ വന്നിരുന്നു. അസീസ് ബെന്‍സ് കാര്‍ ഓടിച്ചെത്തുന്നതും പാര്‍ക്ക് ചെയ്യാന്‍ നല്‍കിയിട്ട് വിവാഹ വേദിയിലേക്ക് കയറിപ്പോകുന്ന വീഡിയോആയിരുന്നു ശ്രദ്ധ നേടിയത്.
ഈ വിഡിയോയോക്ക് നിരവധി പേരാണ് അസീസിനെ പരിഹസിച്ചും വിമർശിച്ചും രംഗത്ത് വന്നത്. ‘മമ്മൂക്കയെ പോലെ ബെന്‍സ് കാര്‍ ഓടിച്ച് ജോര്‍ജേട്ടന്റെ മകളുടെ വിവാഹത്തിന് അസീസ് നെടുമങ്ങാട് എത്തിയപ്പോള്‍’ എന്ന ക്യാപ്ഷനോടെ വന്ന വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് വിമര്‍ശനങ്ങളുമായി എത്തിയത്. എന്നാൽ അതേസമയം അസീസിനെ പിന്തുണച്ചും നിരവധി പേര് എത്തിയിരുന്നു. അസീസ് കാറില്‍ വന്നതിന് എന്തിനാണ് മമ്മൂട്ടിയോട് ഉപമിക്കുന്നത് എന്നും, ഇത്തരത്തില്‍ ക്യാപ്ഷന്‍ ഇട്ട് അസീസിന് നെഗറ്റീവ് കമന്റ് ഉണ്ടാക്കുന്നവരെയാണ് പറയേണ്ടതെന്നുമുള്ള കമന്റുകളുമായി നിരവധിപേരാണ് എത്തിയത്.

തന്റെ പേരിൽ സാമൂഹ മാധ്യമങ്ങളിൽ ഒരു ചർച്ച നടക്കുന്നത് ശ്രദ്ധയിൽപെട്ട അസീസ് അതിനുള്ള മറുപടിയുമായി എത്തി, “കാറില്‍ വന്നത് ഇഷ്ടപ്പെടാത്ത സഹോദരങ്ങളേ, അത് എന്റെ കാര്‍ അല്ല, ഒരു സുഹൃത്തിന്റെ കാര്‍ ആണ്, ഇനി അതിന്റെ പേരില്‍ ആരും എന്നെ ക്രൂശിക്കരുത്” എന്നാണ് വിമര്ശകരോടുള്ള അസീസിന്റെ മറുപടി.
എന്നാൽ അദ്ദേഹത്തെകൊണ്ട് ഇങ്ങനെ ഒരു മറുപടി പറയിപ്പിച്ച മലയാളികളോട് ലജ്ജ തോന്നുന്നു എന്നാണ് ഒരു വിഭാഗം ആളുകളുടെ അഭിപ്രായം. എന്നാൽ അസീസ് കാറിൽ വന്നതല്ല മറിച്ച് ആ വീഡിയോക്ക് നൽകിയ തലകെട്ടാണ് അനാവശ്യമായി അസീസിനെ വിമർശിക്കാൻ കാരണമായത് എന്നും പറയുന്നവരുമുണ്ട്. സ്വയം വിലകുറച്ച് കാണേണ്ടതില്ല. അസീസ് നിങ്ങൾ നല്ല തിരക്കുള്ള റേഞ്ചുള്ള നടനല്ലേ? നിങ്ങൾക്കും ബെൻസാകാം, എ കാർ നിങ്ങളുടെ ആണെങ്കിലും അല്ലങ്കിലും നിങ്ങൾ അത് ആരെയും ബോധിപ്പിക്കണ്ടേയ കാര്യമില്ല, ആളുകളുടെ നാവ് ഒരിക്കലും അടങ്ങി ഇരിക്കില്ല. താൻ തന്നെ തന്നെ ഇപ്പോഴും കുറച്ച് കാണല്ലേ. പഴയ കാലം അല്ല. താനൊക്കെ ഇപ്പോൾ വേറെ റേഞ്ചാണ്. ഞങ്ങൾക്കൊക്കെ ഒരുപാട് ഇഷ്ടമുള്ള നടനുമാണ് നിങ്ങൾ എന്ന കമന്റും സജീവമാണ്…
Leave a Reply