
അഭിപ്രായം പറയുന്നതില്‍ ഒരു തെറ്റും ഇല്ല, പക്ഷേ സ്വന്തം ഇഷ്ടമില്ലായ്മ മറ്റുള്ളവരിലും അടിച്ചേല്പിക്കുക എന്നത് അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണ്.. അസീസ്
ഒരു സമയത്ത് മലയാള സിനിമയിലെ ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന ജനപ്രിയ നായകനായിരുന്നു ദിലീപ്, ഇപ്പോഴിതാ ഏറെ നാളുകൾക്ക് ശേഷം അദ്ദേഹത്തിന്റെ ഒരു സിനിമ തിയറ്ററുകളിൽ വലിയ വിജയമായി മാറുകയാണ്, ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് നടന് അസീസ് നെടുമങ്ങാട്. അതേസമയം സമൂഹ മാധ്യമങ്ങളിൽ സിനിമാ റിവ്യൂ നടത്തുന്നവരെ വിമര്‍ശിച്ചു കൊണ്ടാണ് നടന്റെ പോസ്റ്റ്.
ഇത്തരം റിവ്യൂകൾ സിനിമയെ കാര്യമായി ബാധിക്കുന്നുണ്ട്, ഞാനും ഇത്തരത്തിൽ ചില റിവ്യൂകൾ കണ്ട് തെറ്റിദ്ധരിച്ചതിനാല്‍ സിനിമ കൊള്ളില്ലെന്ന് കരുതിയിരുന്നു എന്നാണ് നടന് പറയുന്നത്. സിനിമാ റിവ്യു നടത്തുന്നവര്‍ അവരുടെ ഇഷ്ടമില്ലായ്മ മറ്റുള്ളവരിലും അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് നടന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

അസീസിന്റെ വാക്കുകൾ ഇങ്ങനെ, റിവ്യൂ എന്നത് ഒരാളുടെ അഭിപ്രായമാണ്. ആ അഭിപ്രായം പറയുന്നതില്‍ ഒരു തെറ്റും ഇല്ല. പക്ഷേ സ്വന്തം ഇഷ്ടമില്ലായ്മ മറ്റുള്ളവരിലും അടിച്ചേല്പിക്കുക എന്നത് അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണ്. പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്ന സിനിമയുടെ റിവ്യൂ കണ്ടപ്പോള്‍ സിനിമ കൊള്ളില്ലെന്ന് ഞാനും തെറ്റിദ്ധരിച്ചുപോയി. പക്ഷേ, കുറച്ച് സുഹൃത്തുക്കള്‍ സിനിമ കണ്ടിട്ട് ദിലീപേട്ടന്റെ കുറച്ച് നാളുകള്‍ക്ക് ശേഷം നല്ലൊരു സിനിമ കണ്ടു എന്ന് അവര്‍ പറഞ്ഞു. ഞാനും പോയി പടം കണ്ടു.
പ്രിയ റിവ്യൂ ഇടുന്ന സുഹൃത്തുക്കളെ, ഇത്രയും മനോഹരമായ സിനിമയെ നിങ്ങള്‍ ഇങ്ങനെ പറഞ്ഞല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ വിഷമം തോന്നുവാ! ഞാന്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടില്ല. ഇങ്ങനെ അഭിപ്രായം പറഞ്ഞിട്ട് എനിക്ക് ഒന്നും കിട്ടാനും പോകുന്നില്ല. നല്ലതിനെ നല്ലതായി അംഗീകരിക്കാനുള്ള മനസ്സുണ്ടായാല് മതി. അടിപൊളി സിനിമ… ധൈര്യമായിട്ട് ഫാമിലിയുമായി പോയി കാണാം. ഓള് ദി ബെസ്റ്റ് ദിലീപേട്ടാ എന്നാണ് അസീസ് കുറിച്ചിരിക്കുന്നത്.
Leave a Reply