
ദുൽഖർ പോരാ.. ഇനിയും വളരാൻ ഉണ്ട് ! പക്ഷെ അവൻ മിടുമിടുക്കാനാണ് ! ഇവരെല്ലാം എന്റെ പുറകെ വന്നവരാണ് ! പക്ഷെ ഞാനോ ! താര പുത്രന്മാരെ കുറിച്ച് ബൈജു !
ബാല താരമായി സിനിമയിൽ എത്തിയ ആളാണ് ബൈജു. ഇപ്പോഴും സിനിമയിൽ സജീവമായ ആളാണ്, ഒരു നടൻ എന്നതിലുപരി തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയാൻ ഒരു മടിയും കാണിക്കാതെ ബൈജുവിന്റെ മിക്ക അഭിമുഖങ്ങളും വൈറലാണ്. പച്ചയായ മനുഷ്യൻ ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത വ്യക്തി എന്നൊക്കെയാണ് ആരാധകർക്ക് ഇടയിൽ ബൈജുവിന് ലഭിച്ച പേരുകൾ. അത്തരത്തിൽ ഇപ്പോഴിതാ മലയാളത്തിലെ താര പുത്രന്മാരെ കുറിച്ച് ബൈജു പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
ബൈജുവിന്റെ വാക്കുകൾ ഇങ്ങനെ.. ഇപ്പോഴത്തെ താരങ്ങൾ ആരും മോശമല്ല, എല്ലാവരും അവരുടേതായ കഴിവുകളിൽ മിടുക്കന്മാരാണ്. പിന്നെ വാങ്ങുന്ന കോടികളുടെ തൂക്കം നോക്കി ആരെയും ജഡ്ജ് ചെയ്യാൻ കഴിയില്ല. കൂടുതൽ വാങ്ങുന്നവർ കേമന്മാർ എന്നോ, കുറവ് വാങ്ങുന്നവർ മോശക്കാരോ എന്നല്ല. ഒരു കോടി വാങ്ങിയാലും പത്ത് കോടി വാങ്ങിയാലും അത്ഭുതം ഒന്ന് തന്നെയല്ലേ. പത്ത് കോടി കിട്ടി കുറച്ച് കൂടുതൽ അഭിനയിക്കാമെന്ന് വിചാരിച്ച് അഭിനയിക്കാൻ പറ്റുമോ..
ദുൽഖർ ഈ നിലയിൽ വളരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല, കാരണം അയാൾക്ക് അഭിനയത്തോട് അത്ര വലിയ ഒരു പാഷനുള്ള ആളായിട്ട് എനിക്ക് തോന്നിയിട്ടില്ല. ദുൽഖറിന്റെ വരവ് പെട്ടെന്നായിരുന്നു. പക്ഷെ ഇത് പോരാ, ദുൽഖർ ഇനിയും പ്രൂവ് ചെയ്യാനുണ്ട്, അത് പറ്റും. പിന്നെ പൃഥ്വിരാജ് മിടുക്കനാണ്, ഒരു 75 ശതമാനം പ്രൂവ് ചെയ്ത ആളാണ്. ഇനിയും സമയം കിടപ്പുണ്ടല്ലോ. ഇപ്പോൾ 41 വയസ്സല്ലേ ആയുള്ളൂ. ഇപ്പോഴേ നൂറ് ശതമാനം ആയാൽ പിന്നീട് അങ്ങോട്ട് എന്ത് ചെയ്യും.

നടൻ എന്ന നിലയിലും സംവിധായകൻ എന്നിങ്ങനെ എല്ലാ രംഗത്തും അയാൾ മിടുമിടുക്കാനാണ്. ഇന്ദ്രജിത്തും ഒട്ടും മോശമല്ല, ഗംഭീര ആക്ടർ ആണ്. പക്ഷെ കഴിവ് തെളിയിക്കാനുള്ള അവസരങ്ങൾ കുറവാണ്. ഇനി നാളെ കേറിവരാനും മതി. ഇപ്പോൾ ജോജു ‘ജോസഫ്’ എന്ന സിനിമ ചെയ്തില്ലായിരുന്നെങ്കിൽ ഈ ലെവലിൽ വരാൻ കഴിയില്ലായിരുന്നു. അതുപോലെ ഒരു സിനിമ മതി ഇവരുടെ ഒക്കെ സമയം മാറാൻ. പിന്നെ വിനീത്, അദ്ദേഹത്തിന് ഒരുപാട് പരിമിതികൾ ഉണ്ട്. ഇപ്പോൾ രാജു ചെയ്യുന്ന പോലത്തെ വേഷങ്ങൾ ചെയ്യാൻ വിനീതിന് കഴിയില്ല. പിന്നെ ധ്യാൻ വലിയ ഉഴപ്പൻ ആണെന്ന് തോന്നിയിട്ടുണ്ട്. സിനിമകൾ കുറച്ചുകൂടി ശ്രദ്ധിച്ച് നോക്കി ചെയ്താൽ കേറിവരാണ് ചാൻസ് ഉള്ള ആളാണ്.
കാളിദാസോക്കെ കേറി വരണം, ഫഹദും നല്ല നടനാണ്. ഇവർ എല്ലാവരും എന്റെ പുറകെ വന്നവരാണ്. പക്ഷെ അവരെല്ലാം ഇപ്പോൾ എന്നെക്കാൾ ഏറെ മുന്നിലാണ്. ഞാൻ ഇങ്ങനെ അവരുടെ പുറകെ പതിയെ പൊക്കോളാം,’ ബൈജു സന്തോഷ് പറയുന്നു.
Leave a Reply