
ഉണ്ണി മുകുന്ദൻ നന്നായി ഇരിക്കട്ടെ, പക്ഷെ വാക്കുകൾ സൂക്ഷിക്കുക, ഏത് സാഹചര്യത്തിലും നമ്മുടെ കൺട്രോൾ പോകാൻ പാടില്ല ! ബാല പ്രതികരിക്കുന്നു !
മാളികപ്പുറം സിനിമയുടെ റിവ്യൂ പറഞ്ഞ യൂട്യൂബറെ വിളിച്ച് തെറി പറഞ്ഞ സംഭവത്തിൽ ഉണ്ണി മുകുന്ദൻ ക്ഷമ പറഞ്ഞ് രംഗത്ത് വന്നിരുന്നു. ശേഷവും ഈ വിഷയം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വളരെ വലിയ ചർച്ചകളാണ് നടക്കുന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് നടൻ ബാല. ഇതിനു മുമ്പ് പ്രതിഫലത്തിന്റെ പേരിൽ ബാലയും ഉണ്ണിയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.
ബാലയുടെ പ്രതികരണം ഇങ്ങനെ, ഉണ്ണി മുകുന്ദൻ അമ്മ താര സംഘടനയുടെ മെമ്പറാണ് അതുകൊണ്ട് തന്നെ അവരോടാണ് നിങ്ങൾ സംസാരിക്കേണ്ടത്, ഇതിൽ അഭിപ്റായം പറയാൻ ഞാൻ ആരുമല്ല. അടുത്തിടെ ഒരു അഭിമുഖത്തിൽ ഉണ്ണി പറയുന്നത് കേട്ടു ബാലയ്ക്ക് ഓക്കെയാണെങ്കിൽ ഒപ്പം അഭിനയിക്കുമെന്ന്. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. സിനിമയുടെ കാര്യം വരുമ്പോൾ എല്ലാ സീനും പെർഫെക്ടായിരിക്കണം രാജമൗലി പടം പോലെ ഇരിക്കണം എന്നതിലൊന്നും കാര്യമില്ല. സിനിമകൾ ആകുമ്പോൾ അതിനെ അതിന്റെ വഴിക്ക് വിടുക. ചില മിസ്റ്റേക്സ് വരും. മീഡിയയും ഒരുപാട് കുത്തിപൊളിക്കാൻ പാടില്ല.

അതുപോലെ തന്നെ അതിന്റെ പ്രതികരണമായി നമ്മൾ ഒത്തിരി ദേഷ്യപ്പെടാനും പാടില്ല. മീഡിയയും സിനിമയും ഒരു കുടുംബം പോലെ മുന്നോട്ട് പോകണം, സിനിമ ഇല്ലങ്കിൽ മീഡിയ ഇല്ല, മീഡിയ ഇല്ലങ്കിൽ സിനിമയും ഇല്ല. അതുകൊണ്ട് ഒരു ഫാമിലിയായി ട്രവൽ ചെയ്യുന്നത് എന്നും നല്ലതാണ്. അല്ലാതെ ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല. എനിക്കും ഉണ്ണി മുകുന്ദനും ഒരുമിച്ച് പടം വന്നാൽ ഉറപ്പായും ഞാൻ അഭിനയിക്കും. അത് പ്രൊഫഷനല്ലേ. പക്ഷെ കൺട്രോൾ മനുഷ്യർക്ക് നഷ്ടപ്പെടാൻ പാടില്ല. അത് പിന്നെ പ്രശ്നമാകും. മാളികപ്പുറം സിനിമ ഞാൻ കണ്ടില്ല. കണ്ടാൽ അല്ലേ പറയാൻ പറ്റു. കാണാതെ പറയാൻ പറ്റില്ലല്ലോ. നല്ല പടങ്ങൾ ഓടട്ടെ, വിജയിക്കട്ടെ, എല്ലാവർക്കും എന്റെ ആശംസകൾ എന്നും അദ്ദേഹം പറയുന്നു.
ഉണ്ണി നന്നായി ഇരിക്കട്ടെ, അതുപോലെ ആ യൂട്യൂബർ പയ്യനും നല്ല ആളാണ്, നേരത്തെ അറിയാം, ഫോണിൽ സംസാരിച്ചിട്ടുണ്ട്. മാന്യമായി തന്നെ സംസാരിച്ച ആളാണ്. ഇതിനെക്കാളും ഭീകരമായി പ്രതികരിക്കേണ്ട അവസ്ഥയിൽ കൂടി കടന്ന് പോയ ആളാണ് ഞാൻ, എന്നിട്ടും ഒരു പരിധിവിട്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല. പക്ഷെ ഒരു നടനാകുമ്പോൾ ഞാൻ ഈ സമൂഹത്തിന് ഒരു എക്സാംബിളാണ്. എന്നെ കുട്ടികൾ മുതൽ മുതിർന്നവർ വരെ കാണുന്നതാണ്. അതുകൊണ്ട് നമ്മൾ പറയുന്ന വാക്കുകൾ എക്സാംബിൾ ആയിരിക്കണം. കുറ്റമായി പറയുന്നതല്ല എന്റെ ആഗ്രഹമാണ്. ചിലപ്പോൾ ഉണ്ണി ടെൻഷനിൽ പറഞ്ഞതായിരിക്കാം. എന്ത് സിറ്റുവേഷൻ ആണെങ്കിലും കൺട്രോൾ പോകാൻ പാടില്ല
Leave a Reply