
വാക്കുകൾ ഒന്ന് പ്രവർത്തികൾ മറ്റൊന്ന് ! വിശ്വസിക്കാൻ കൊള്ളാത്തവർ ! കൈയ്യടി നേടാൻ വേണ്ടി പലതും പറയും ! സുര്യക്കും ജ്യോതികക്കും വിമർശനം !
ലോകം മുഴുവൻ ആരാധകരുള്ള താര ജോഡികളാണ് സുതാര്യയും ജ്യോതികയും, മാതൃകാ ദമ്പതികൾ എന്ന പേരിൽ അറിയപ്പെടുന്ന ഇരുവരും സിനിമ ലോകത്ത് വളരെ ശക്തരായ താരങ്ങളാണ്. 1999 ൽ റിലീസ് ആയ പൂവെല്ലാം കേട്ടുപാർ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ ഒന്നിച്ച ഇരുവരും മെഗാഹിറ്റ് ചിത്രം കാക്ക കാക്ക അടക്കമുള്ള ഒരുപിടി ചിത്രങ്ങൾ വഴി സ്ക്രീനിൽ തിളങ്ങി. സ്ക്രീനിനു പുറത്തും തങ്ങൾ മികച്ച ജോഡികൾ ആണെന്ന് തെളിയിച്ചു കൊണ്ട് പരസ്പരം പിന്തുണയ്ക്കുന്ന, വളർച്ചയിൽ പരസ്പരം കൈത്താങ്ങാകുന്ന വ്യക്തികൾ ആണ് ഇരുവരും, അതുകൊണ്ട് തന്നെയാണ് ഇവർക്ക് ആരധകർ ഏറെ ഉള്ളതും.
അതുമാത്രമല്ല തങ്ങളുടെ തങ്ങളുടെ തമിഴ് തനിമയെയും പാരമ്പര്യത്തെയും പിന്തുടരുന്ന താരങ്ങൾ കൂടിയാണ് ഇരുവരും. ഏറെ എതിർപ്പുകളെ അവഗണിച്ചാണ് ഇരുവരും ഒന്നായത്. സര്വ്വായുടെ പിതാവ് ശിവകുമാർ ഈ വിവാഹത്തെ എതിർത്തിരുന്നു. വലിയ എതിർപ്പിനെ മറി കടന്നാണ് 2006 ലാണ് സൂര്യ ജ്യോതികയെ ജീവിത പങ്കാളിയാക്കിയത്. മഹാരാഷ്ട്രക്കാരിയായ ജ്യോതികയാവട്ടെ ഭർതൃപിതാവിന് ഒരിക്കലും അതൃപ്തിയുണ്ടാക്കാത്ത തമിഴ് മരുമകളായി മാറുകയും ചെയ്തു.
എന്നാൽ ഇപ്പോഴിതാ ഇവർക്കെതിരെ ആദ്യമായി ഒരു വിവാദം ചർച്ചയാകുകയാണ്. തമിഴരുടെ വികാരങ്ങളെ മുതലെടുത്ത് ജീവിക്കുന്നവരാണ് സൂര്യയും ജ്യോതികയും എന്ന ആക്ഷേപവുമായി രംഗത്തു വന്നിരിക്കുകയാണ് പ്രമുഖ മാധ്യമ പ്രവർത്തകനായ ചെയ്യാർ ബാലു. ജ്യോതിക സൂര്യ ദമ്പതികൾ പറയുന്നത് ഒന്നും, ചെയ്യുന്നത് മറ്റൊന്നും എന്നാണ് ബാലുവിന്റെ വാദം. തനിക്ക് മാത്രമല്ല തമിഴ്നാട്ടിലെ ഒരു വിഭാഗം സോഷ്യൽ മീഡിയ ഉപഭോക്താക്കൾക്കും ഈയഭിപ്രായം ഉണ്ടെന്നും അദ്ദേഹം പറയുന്നു.

ഇതിന് പ്രധാന കാരണമായി മാറിയത് ഈ അടുത്ത കാലത്ത് ജ്യോതിക സൂര്യ ദമ്പതികൾ മുംബൈ നഗരത്തിൽ എഴുപതു കോടി രൂപ വില മതിക്കുന്ന 9000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു ലക്ഷ്വറി അപാർട്മെന്റ് സ്വന്തമാക്കി എന്നതാണ്. മുംബൈയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും, ബോളിവുഡ് താരങ്ങളും താമസിക്കുന്ന എലൈറ്റ് ക്ലാസ് ലൊക്കേഷനിൽ തന്നെയാണ് ഇവരും തങ്ങളുടെ സ്വപ്നഗൃഹം സ്വന്തമാക്കിയത്. എന്നാൽ തങ്ങളുടെ മുൻകാല നിലപാടുകൾക്കും, പ്രസ്താവനകൾക്കും വിപരീതമായാണ് ദമ്പതികൾ പ്രവർത്തിക്കുന്നു എന്ന് തമിഴ്മക്കൾ തിരിച്ചറിഞ്ഞെന്നാണ് ബാലുവിന്റെ വിമർശനം.
തന്റെ വാദം ശെരിവെക്കാൻ അദ്ദേഹം കുറച്ച് ഉദാഹരണങ്ങളും പറയുന്നുണ്ട്. 2019 ൽ ഹിന്ദി ദേശീയ ഭാഷ ആക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്ത് വന്ന ഒരാളായിരുന്നു സൂര്യ അങ്ങനെയുള്ള അദ്ദേഹം ഇപ്പോൾ ഹിന്ദി മണ്ണിൽ തന്നെ സ്ഥിരതാമസം ആകാൻ ഒരുങ്ങുന്നു. അതുപോലെ മക്കളുടെ പ്രൈവസി കാത്തുകൊണ്ട് അവരെ മാധ്യമങ്ങളിൽ നിന്നും മാറ്റി നിർത്തുന്ന ഇവർ സെലിബ്രിറ്റികൾക്ക് ഒട്ടും സ്വാതന്ത്ര്യമില്ലാത്ത നഗരമാണ് മുംബൈ എന്നൊരു ആക്ഷേപം മുൻപേ തന്നെ സിനിമാ ഇൻഡസ്ട്രിയിൽ നിന്നും ഉയർന്നു കേൾക്കുന്നുണ്ട്. തമിഴ് മണ്ണ് എന്ന് ആവേശത്തോടെ പറയുന്ന ഇരുവരുടെയും പ്രവർത്തിയിൽ അത് ഇല്ലന്നും അദ്ദേഹം ആരോപിക്കുന്നു.
Leave a Reply