
‘നമ്മുടെ തൊമ്മന് പോയീട്ടാ’, എന്ന് വളരെ വേദനയോടെ മമ്മൂക്ക പറഞ്ഞത് ! രാജൻ പി ദേവിന്റെ ആരോഗ്യ കാര്യത്തിൽ മമ്മൂട്ടി പ്രത്യേകം ശ്രദ്ധിച്ചിരുന്നു ! ബെന്നി പറയുന്നു !
മലയാള സിനിമയിലെ പ്രഗത്ഭരായ നടന്മാരെ എടുത്താൽ അതിൽ മുൻ നിരയിൽ ഉള്ള നടനാണ് രാജൻ പി ദേവ്. വില്ലൻ കഥാപാത്രങ്ങളാണ് അദ്ദേഹം അധികവും ചെയ്തിട്ടുള്ളത് എങ്കിലും കോമഡിയും തനിക്ക് നന്നായി വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. നമ്മളെ ഒരുപാട് രസിപ്പിച്ചിട്ടുള്ള അനശ്വര നടൻ ഇന്ന് നമ്മളോടൊപ്പമില്ല. നാടക രംഗത്തുനിന്നും സിനിമയിൽ എത്തിയ അദ്ദേഹത്തിന്റെ ആദ്യ ചിത്രം സഞ്ചാരി ആയിരുന്നു. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഇന്ദ്രജാലം എന്ന ചലച്ചിത്രത്തിലെ പ്രതിനായകവേഷമാണ്, രാജൻ പി. ദേവിനെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കിയത്.
അതുപോലെ തന്നെ അദ്ദേഹം മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അദ്ദേഹം നിറ സാന്നിധ്യമായിരുന്നു. 150 ലേറെ സിനിമകളിൽ വേഷമിട്ട രാജൻ.പി അവസാനമായി അഭിനയിച്ചത് മമ്മൂട്ടി നായകനായി അഭിനയിച്ച ഈ പട്ടണത്തിൽ ഭൂതം എന്ന സിനിമയിലായിരുന്നു. അച്ചാമ്മക്കുട്ടിയുടെ അച്ചായൻ, മണിയറക്കള്ളൻ(പുറത്തിറങ്ങിയില്ല), അച്ഛന്റെ കൊച്ചുമോൾക്ക് എന്നീ മൂന്നു സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. സിനിമ രംഗത്ത് രാജൻ പിദേവിന് ഏറ്റവും കൂടുതൽ അടുപ്പമുണ്ടായിരുന്നത് നടൻ മമ്മൂട്ടിയുമായിട്ടായിരുന്നു.
ഇപ്പോഴിതാ ഇവരുടെ ആ അടുപ്പത്തെ കുറിച്ച് പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നെടുന്നത്. പുറമെ പരുക്കനായ തോന്നുമെങ്കിലും ആ ഉള്ളു നിറയെ സ്നേഹമാണ് എന്നാണ് അദ്ദേഹം പറയുന്നത്. തന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം തനിക്കൊപ്പമുള്ളവരുടെ ആരോഗ്യം സംരക്ഷിക്കാനും മമ്മൂട്ടി ശ്രദ്ധിക്കാറുണ്ട്. ബെന്നി പി.നായരമ്പലത്തിന്റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത സിനിമയാണ് തൊമ്മനും മക്കളും. മമ്മൂട്ടി, രാജന് പി.ദേവ്, ലാല്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച തൊമ്മനും മക്കളും തിയറ്ററുകളില്‍ വന്‍ ഹിറ്റായിരുന്നു.

ആ സിനിമയുടെ ചില പിന്നാമ്പുറ കഥകളാണ് അദ്ദേഹം പറയുന്നത്. തൊമ്മനും മക്കളും ചിത്രത്തിന്റെ ഷൂട്ടിങ് വേളയില്‍ രാജന് പി.ദേവിന്റെ ആരോഗ്യം വളരെ മോശമായിരുന്നു. അദ്ദേഹം ആരോഗ്യപരമായ ഒരുപാട് പ്രശ്നങ്ങള്‍ നേരിടുന്ന കാര്യം മമ്മൂട്ടിക്കും അറിയാമായിരുന്നു. അതുകൊണ്ട് തന്നെ രാജന് പി.ദേവിന് മ,ദ്യ,പിക്കാൻ പാടില്ലായിരുന്നു. കാലിൽ നീരുവന്ന് വീര്‍ക്കുന്ന പ്രശ്നവും അദ്ദേഹം നേരിട്ടിരുന്നു. ഇത്തരം കാര്യങ്ങളെല്ലാം അറിയുന്ന മമ്മൂട്ടി രാജന് പി.ദേവിനെ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ഷൂട്ടിംഗ് സെറ്റിൽ വന്നാൽ ആദ്യം മമ്മൂട്ടി രാജൻ പി ഡിവൈൻ പോയി കണ്ട് ആരോഗ്യ കാര്യങ്ങൾ കൃത്യമായി തിരിക്കായിരുന്നു.
അതുകൂടാതെ അദ്ദേഹം മ,ദ്യ,പിച്ചിട്ടുണ്ടോ എന്ന് അറിയാനായി മമ്മൂക്ക ഇടക്ക് ഇടക്ക് ഊതിപ്പിച്ചിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് രാത്രി ഏറെ വൈകിയും ഇടയ്ക്കിടെ മമ്മൂട്ടി രാജന് പി.ദേവിന്റെ മുറിയിലെത്തും. തന്റെ കണ്ണുവെട്ടിച്ച് രാജന് പി.ദേവ് മദ്യപിക്കുന്നുണ്ടോ എന്നറിയാനാണ് സിബിഐ മോഡലില്‍ മമ്മൂട്ടി രാജന് പി.ദേവിന്റെ മുറിയിലെത്തിയിരുന്നത്. അഥവാ ഇനി ഒരു തുള്ളി എങ്കിലും കഴിച്ചു എന്നറിഞ്ഞാൽ രാജൻ പി ദേവിനെ കണ്ണ് പൊ,ട്ടു,ന്ന രീതിയിൽ വഴക്ക് പറയാനും അദ്ദേഹം മടിക്കാറില്ല. പിന്നീട് ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഗുരുതരമായതിനെ തുടര്‍ന്ന് രാജന് പി.ദേവ് ഈ ലോകത്തോട് വിടപറഞ്ഞു. ‘നമ്മുടെ തൊമ്മന് പോയീട്ടാ’ എന്ന് വളരെ വേദനയോടെ മമ്മൂട്ടി തന്നോട് പറഞ്ഞത് ഇന്നും മറന്നിട്ടില്ല എന്നും ബെന്നി പറയുന്നു.
Leave a Reply