
ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല വ്യക്തിത്വത്തിന് ഉടമയും ഏറ്റവും നല്ല സ്ത്രീയും ഉഷ ഉതുപ്പാണ് ! തന്റെ അനുഭവം പറഞ്ഞ് ബെന്നി പി നായരമ്പലം !
ഒരു സമയത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ ഒരു ആളായിരുന്നു ഉഷാ ഉതുപ്പ്. ദീദി എന്ന് ഏവരും സ്നേഹത്തോടെ വിളിക്കുന്ന ലോക പ്രശസ്ത പോപ്പ് ഗായികയാണ് ഉഷ ഉതുപ്പ്. ലോകമെങ്ങും ആരാധകരുള്ള ഉഷ മലയാളികൾക്കും വളരെ പ്രിയങ്കരിയാണ്. തമിഴ്‌നാട്ടിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ഉഷ ഉതുപ്പ് ജനിച്ചത്, സംഗീതത്തിന്റെ വഴികളിലൂടെ ലോകപ്രശസ്തയായ വ്യക്തിയാണ് ഈ അതുല്യഗായിക. പാട്ടുകാരെല്ലാം മധുരസ്വരത്തിന് ഉടമകളായിരിക്കണമെന്ന ധാരണ പാടെ പൊളിച്ചടുക്കിക്കൊണ്ട് സംഗീത ലോകത്തെ ശ്രദ്ധ നേടിയെടുത്ത ആലാണ് ഉഷ ഉതുപ്പ്.
ഇപ്പോഴിതാ അവരോടൊപ്പം പോത്തൻ വാവ എന്ന ചിത്രം ചെയ്തപ്പോഴുണ്ടായ തന്റെ അനുഭവം തുറന്ന് പറയുകയാണ് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം. സഫാരി ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ ഇ പ്രതികരണം, വാക്കുകൾ ഇങ്ങനെ, മമ്മൂട്ടിയുടെ അമ്മയായ കഥാപാത്രം വളരെ ശക്തയായ ഒരു സ്ത്രീ കഥാപാത്രമാണ്. അത് ആര് ചെയ്യും എന്ന ആലോചന നടത്തി. എൻഎൻ പിള്ള സാറിനെ ഗോഡ് ഫാദറിൽ കൊണ്ട് വന്ന പോലെ പുതുമുഖമായ ആരെയെങ്കിലും കൊണ്ടുവരണമെന്ന് ലാൽ നിർദ്ദേശിച്ചു. അങ്ങനെ പല പേരുകൾ ആലോചിച്ച കൂട്ടത്തിലാണ് ഗായിക ഉഷ ഉതുപ്പ് എന്ന ആശയം വരുന്നത്. ഞങ്ങളുദ്ദേശിച്ച പ്രൗഡ ഗംഭീരമായ രൂപത്തിന് ഉഷ ഉതുപ്പ് അനുയോജ്യയാണെന്ന് തോന്നി. അവർക്ക് അഭിനയിക്കാൻ താൽപര്യം ഉണ്ടോ, ചോദിച്ചാൽ അവർക്ക് അപമാനമായി തോന്നുമോ എന്ന ഭയം ഞങ്ങൾക്കുണ്ടായിരുന്നു.

അന്ന് കൊൽക്കത്തയിലാണ് അവർ താമസിക്കുന്നത്. അങ്ങനെ എന്നാൽ കഥ പറയാൻ അങ്ങോട്ട് പോകാനിരിക്കവേ ദീദി കൊച്ചിയിലേക്ക് വരുന്നുണ്ട് എന്ന് പറഞ്ഞത്. അങ്ങനെ ഞങ്ങൾ കൊച്ചിയിൽ വെച്ച് ദീദിയെ കണ്ടു, ഈ കഥ പറഞ്ഞപ്പോൾ അവരുടെ കണ്ണുകൾ നിറയുകയായിരുന്നു. കാര്യം തിരക്കിയപ്പോൾ, എന്റെ ജീവിതവുമായി ഇതിന് വളരെ ബന്ധമുണ്ട്, ഞാനും ഇന്റർകാസ്റ്റ് വിവാഹമാണ് ചെയ്തതെന്ന് അവർ പറഞ്ഞു. ഇങ്ങനെയുള്ള സിനിമകൾ വേണമെന്ന് പറഞ്ഞ് വളരെ ആവേശത്തോടെ ആ കഥാപാത്രം ദീദി സ്വീകരിക്കുകയും.
ഷൂട്ടിങ് സെറ്റുകളിൽ ദീദി മറ്റുള്ളവരോട് പെരുമാറുന്ന രീതി ശെരിക്കും ഞെട്ടിച്ചു. പ്രൊഡക്ഷൻ ബോയ് തൊട്ട് ഡയറക്ടർ വരെയുള്ള എല്ലാവരോടും ഒരേ രീതിയിൽ പെരുമാറി. വളരെ നല്ല വ്യക്തിത്വത്തിന് ഉടമയായിരുന്നു. ഓരോ ദിവസം ഷൂട്ടിന് വരുമ്പോഴും എന്തെങ്കിലും പലഹാരവുമായി വന്ന് അത് വിതരണം ചെയ്യും. പലർക്കും ഡ്രസുകൾ വാങ്ങിക്കൊടുത്തു. മധുര പലഹാരങ്ങൾ വാങ്ങി നൽകി. ഒരു ദിവസം പോലും എന്തെങ്കിലും കഴിക്കാൻ കൊടുവരാതെ ഇരുന്നിട്ടില്ല. മലയാളം വായിക്കാനാറിയാത്തതിൽ അതെല്ലാം കുത്തിയിരുന്ന് പഠിക്കും. സീൻ കഴിഞ്ഞാൽ ശരിയായോ എന്ന് മോണിറ്ററിൽ വന്ന് നോക്കും. വളരെ ആവേശത്തോടെയാണ് ചേച്ചി ആ കഥാപാത്രം ചെയ്തത്. ഞാൻ എന്റെ ജീവിതത്തിൽ പരിചയപ്പെട്ടതിൽ ഏറ്റവും നല്ല വ്യക്തിത്വത്തിന് ഉടമയും ഏറ്റവും നല്ല സ്ത്രീയും ഉഷ ഉതുപ്പാണെന്നും ബെന്നി പി നായരമ്പലം പറയുന്നു.
Leave a Reply