
ആർക്കും എന്ത് സഹായവും എപ്പോൾ വേണമെങ്കിലും ധൈര്യത്തോടെ ചോദിക്കാൻ കഴിയുന്ന ഒരേ ഒരു നടൻ ! ബിജു പപ്പന് പറയുന്നു !
സുരേഷ് ഗോപി എന്ന നടൻ എന്നും നമ്മളുടെ സൂപ്പർ ഹീറോ ആണ്. എന്നാൽ ഒരു നടൻ എന്നതിലുപരി അദ്ദേഹം ഒരുപാട് സഹായങ്ങൾ ചെയ്യുന്ന ഒരു നന്മ ഉള്ള മനസിന് ഉടമ കൂടിയാണ് എന്ന് പലപ്പോഴും തെളിയിച്ചിട്ടുള്ള ആളുകൂടിയാണ്, അദ്ദേഹത്തെ കുറിച്ച് സഹ താരങ്ങൾക്ക് എത്ര പറഞ്ഞാലും മതിവരാത്ത ഒരവസ്ഥയാണ് കാണുന്നത്. ടിനി ടോം പറഞ്ഞിരുന്നു നടൻ സ്പടികം ജോർജ് ഇന്ന് ജീവിച്ചിരിക്കുന്നത് തന്നെ സുരേഷ് ഗോപി എന്ന മനുഷ്യൻ ഉള്ളത് കൊണ്ടാണ് എന്ന്, അതുപോലെ മിമിക്രി കലാകാരന്മാരുടെ സംഘടനക്ക് സുരേഷ് ഗോപി അദ്ദേഹത്തിന്റെ ഓരോ സിനിമയുടെയും പ്രതിഫലത്തിൽ നിന്ന് രണ്ടു ലക്ഷം രൂപ നൽകുന്നുണ്ട്.
അതുപോലെ ഒരുപാട് പേര് തങ്ങളുടെ അനുഭവം പങ്കുവെച്ചുകൊണ്ട് എത്തിയിരുന്നു. ഇപ്പോഴിതാ നടൻ ബിജു പപ്പൻ സുരേഷ് ഗോപിയെ കുറിച്ച്ന് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ…
സുരേഷ് ഗോപിയുമായി വളരെ നല്ല അടുപ്പമാണുള്ളത്. അദ്ദേഹത്തെ എപ്പോള്‍ വേണമെങ്കിലും വിളിക്കുകയും സംസാരിക്കുകയും ചെയ്യാം. എനിക്ക് മാത്രമല്ല എല്ലാവര്ക്കും അങ്ങനെ തന്നെയാണ്. എല്ലാവരുടേയും വിവരങ്ങള്‍ അന്വേഷിക്കാനും ഭക്ഷണം കഴിപ്പിക്കാനുമൊക്കെ അദ്ദേഹത്തന് വലിയ താല്പര്യമാണ്. പിണക്കങ്ങളും കാര്യങ്ങളുമൊക്കെ അദ്ദേഹത്തിനുമുണ്ട്. നല്ല നടന് എന്നതില്‍ ഉപരി എല്ലാവരേടും വളരെ ചേര്‍ന്ന് നില്ക്കുന്ന ശ്രമിക്കുന്ന ആളാണ് സുരേഷേട്ടന്. സിനിമയിലെ ടെക്നീഷ്യന് പോലും അദ്ദേഹത്തോട് ചെന്ന് പ്രശ്നങ്ങള്‍ പറയാം സാധിക്കും’.

അദ്ദേഹം ചെയ്യുന്ന ഒരു കാര്യങ്ങളും സത്യത്തിൽ പുറം ലോകം അറിയുന്നില്ല അല്ലെങ്കിൽ അദ്ദേഹം അത് ആരോടും പറയുനിമില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ‘പലരും സുരേഷ് ഗോപി ചെയ്തു കൊടുത്ത സഹായത്തെ കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. ആദ്യം നന്റെ അഭ്യാസങ്ങളൊന്നും നടക്കില്ല പൊയ്ക്കോ എന്ന് പറഞ്ഞാലും പിന്നെ കര്‍ട്ടനിലൂടെ പുറത്തേയ്ക്ക് നോക്കും. ആള് പോയോ എന്ന്. എന്നാല്‍ അദ്ദേഹത്തിന് കൃത്യമായി അറിയാം പോയിട്ടില്ലെന്ന്. ബിജു പപ്പന് പറയുന്നു.
അതുപോലെ ബി’ജു മോഹൻലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും പറഞ്ഞിട്ടുള്ള പല കാര്യങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ലാലേട്ടന് ഒരാളെയും വിഷമിപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല, പക്ഷെ അദ്ദേഹത്തെ മനപൂര്‍വം വിഷമിപ്പിച്ചാല്‍ ആ സമയം ഒന്നും പറയില്ലെങ്കില്‍ പോലും എനിക്ക് അറിയാവുന്ന മോഹന്‍ലാലിന് പിന്നെ അയാളുമായുള്ള സഹകരണം വളരെ കുറവായിരിക്കും. ആരെങ്കിലും തന്നെ വിഷമിപ്പിച്ച ആളെ പറ്റി ലാലേട്ടനോട് ചോദിച്ചാല്‍ പോലും ‘എനിക്ക് അറിയാലോ നല്ല മനുഷ്യനാണ്’ എന്ന് മാത്രമേ പറയുകയുമുള്ളു.
എന്നാൽ മ മ്മൂക്ക അങ്ങനെ അല്ല, അദ്ദേഹത്തിന് അങ്ങനെ ആരോടും സ്ഥിരമായി ഒരു പിണക്കമില്ല. ഒരാളോട് പിണങ്ങി മൂന്ന് മാസം കഴിഞ്ഞ് അവന് വല്ല സെന്റി ട്രാക്കുമായി വന്നാല്‍ മമ്മൂക്ക കോംപ്രമൈസാവും, ഒന്നും മനസ്സിൽ വെച്ചേക്കുന്ന സ്വഭാവം ഇല്ല എന്നും ബിജു പപ്പന് പറയുന്നു.
Leave a Reply