
വല്ലാതെ വേദന അനുഭവിച്ചാണ് എന്റെ ശ്രീ പോയത് ! ആ ആഗ്രഹം സാധിച്ചുകൊടുക്കാൻ കഴിഞ്ഞിരുന്നില്ല ! സഹിക്കാൻ കഴിയാത്ത വേർപാടിനെ കുറിച്ച് ബിജു നാരായണന് പറയുന്നു !
മലയാളികളുടെ ഇഷ്ട ഗായകരിൽ ഒരാളാണ് ബിജു നാരായണന്. വെങ്കലം എന്ന ചിത്രത്തിലെ ‘പത്തുവെളുപ്പിന്’ എന്നു തുടങ്ങുന്ന ഗാനമാണ് ബിജു നാരായണൻ ആദ്യമായി സിനിമയിൽ ആലപിച്ചത്. അദ്ദേഹം ഒരു സംഗീത കുടുംബത്തിലാണ് ജനിച്ചത്. അമ്മയും സഹോദരിയും ശാസ്ത്രീയസംഗീതജ്ഞരായിരുന്നു. സംഗീതത്തിന്റെ ആദ്യപാഠങ്ങൾ ബിജു നാരായണൻ പഠിച്ചത് അദ്ദേഹത്തിന്റെ അമ്മയിൽ നിന്നുതന്നെയാണ്. ഭക്തിഗാനങ്ങളിലൂടെയാണ് ബിജു നാരായണൻ ശ്രദ്ധേയനായി തുടങ്ങിയത്. മഹാരാജാസ് കോളേജിലെ സഹപാഠിയായിരുന്ന ശ്രീലതയെയാണ് ബിജു വിവാഹം കഴിച്ചിരുന്നത്. ഇവർക്ക് സിദ്ധാർത്ഥ്, സൂര്യ എന്നീ രണ്ട് മക്കളുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ഭാര്യ ശ്രീലത അർബുദ രോഗത്തെ തുടർന്ന് 2019 ഓഗസ്റ്റ് 13-ന് 44-ആം വയസ്സിൽ ഈ ലോകത്തുനിന്നും വിടപറഞ്ഞു.
തന്റെ ഭാര്യയുടെ വേർപാടിൽ നിന്നും ഇന്നും അദ്ദേഹം കരകയറിയിട്ടില്ല, ഇപ്പോഴിതാ ന്നാ താൻ കേസുകൊട് എന്ന സിനിമയിലൂടെ ദേവദൂതർ പാടി എന്നാ ഗാനം വീണ്ടും ആലപിച്ച് ബിജു നാരായണന് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്. ഈ അവസരത്തിൽ അദ്ദേഹം അദ്ദേഹം തന്റെ പ്രണയ വിവാഹത്തെ കുറിച്ചും ഭാര്യയെ കുറിച്ചും പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ശ്രീലത വിടവാങ്ങിയിട്ട് മൂന്ന് വര്‍ഷമായിരിക്കുകയാണിപ്പോള്‍.
പ്രീഡിഗ്രി പഠിക്കുന്ന സമയത്താണ് ഞാനും ശ്രീലതയും കണ്ടുമുട്ടുന്നത്. ശേഷം നീണ്ട 10 വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. 21 വര്‍ഷത്തെ വിവാഹജീവിതത്തിനൊടുവിലായാണ് ശ്രീലത വിടവാങ്ങിയത്. കഴിഞ്ഞ 31 വര്‍ഷമായി എന്നോട് ഏറ്റവും അടുത്ത് നിന്നിരുന്നയാള്. എന്റെ യെല്ലാമായിരുന്നവൾ, അങ്ങനെയുള്ളൊരാളുടെ അപ്രതീക്ഷിത വിയോഗം എങ്ങനെ നേരിടുമെന്നറിയില്ലെന്നായിരുന്നു.

ഞങ്ങൾ ഗായകരുടെ കൂട്ടായിമയായ സമയത്തിന്റെ മീറ്റിംഗിനിടെ എല്ലാവര്‍ക്കുമൊപ്പം ഇരുന്ന് ഫോട്ടോ എടുക്കണമെന്ന് അവള് ആഗ്രഹിച്ചിരുന്നു. അങ്ങനെ ഒരിക്കൽ കളമശ്ശേരിയിലെ ഞങ്ങളുടെ വീട്ടിലായിരുന്നു സമത്തിന്റെ ഒത്തുചേരല്‍. ഗായകർ എല്ലാവരും ഉണ്ടായിരുന്നു, എല്ലാവരുമായി സംസാരിച്ച് സമയം പോയപ്പോള്‍ ഫോട്ടോ എടുക്കുന്ന കാര്യം വിട്ട് പോയിരുന്നു. ഇനി ഇപ്പോൾ സാരമില്ല നമുക്ക് അടുത്ത തവണ എന്തായാലും ഫോട്ടോ എടുക്കാമെന്ന് അവൾക്ക് ഉറപ്പ് കൊടുത്തിരുന്നു. അതിന് കാത്തുനില്‍ക്കാതെ ആ ആഗ്രഹം സാധിക്കാതെയാണ് ശ്രീ മടങ്ങിയത് എന്നും അദ്ദേഹം പറയുന്നു.
എന്റെ ശ്രീ ഏറെ വേദന അനുഭവിച്ചാണ് പോയത്. അവസാന സമയങ്ങളിൽ ഉണ്ടായിരുന്ന അവളുടെ വേദന കണ്ടുനില്‍ക്കാനാവില്ലായിരുന്നു. ഇടയ്ക്ക് മോര്‍ഫിന്‍ ഇഞ്ചക്ഷന് കൊടുത്തിരുന്നു. അവളുടെ വേദന കണ്ട് സഹിക്കാൻ കഴിയാതെ വേദനകളില്ലാത്ത ലോകത്തേക്ക് ശ്രീ പോവട്ടെയെന്നായിരുന്നു ആ സമയത്ത് താന്‍ പ്രാര്‍ത്ഥിച്ചിരുന്നതെന്ന് ബിജു നാരായണന് പറയുന്നു.
എന്റെയും മക്കളുടെയും കാര്യങ്ങളുമെല്ലാം വളരെ പെര്‍ഫെക്ടായി ചെയ്തിരുന്നയാളായിരുന്നു ശ്രീ. അവൾ ഇപ്പോഴും എനിക്ക് ഒപ്പമുണ്ട് എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. എന്നെ വിളിക്കുന്നതും ഓരോന്ന് എടുത്ത് തരുന്നതുമെല്ലാമാണ് ഓര്‍മ്മയിലുള്ളത്്. ഇടയ്ക്ക് എന്റെ ഹെഡ് ഫോണ്‍ കുറേ തപ്പിയിട്ടും കണ്ടില്ല. ശ്രീ എവിടെയാ വെച്ചിരിക്കുന്നത് എന്ന് ഞാന്‍ ഉറക്കെ ചോദിച്ചിരുന്നു. കുറച്ച് കഴിഞ്ഞ് ബാഗ് പരിശോധിച്ചപ്പോള്‍ അത് ബാഗിലുണ്ടായിരുന്നു. അങ്ങനെയൊരു അനുഭവമുണ്ടായെന്നും അദ്ദേഹം പറയുന്നു.
Leave a Reply