സുപ്രിയ മേനോൻ അർബൻ നക്സൽ ! ആദ്യം ആ അഹങ്കാരിയെ നിലയ്ക്ക് നിർത്താനാണ് അമ്മായിയമ്മ ശ്രമിക്കേണ്ടത് ! ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ !

എമ്പുരാൻ സിനിമ ഇപ്പോൾ വലിയ വിവാദമായി മാറുകയാണ്, ഇപ്പോഴിതാ വിവാദങ്ങൾക്കിടെ അധിക്ഷേപ പരാമർശവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. മല്ലിക സുകുമാരൻ ആദ്യം മരുമകളെ നിലയ്ക്ക് നിർത്തണമെന്നും സുപ്രിയ മേനോൻ അർബൻ നക്സലെന്നുമാണ് ബി ​ഗോപാലകൃഷ്ണൻ വിമർശിച്ചത്. ആശാവർക്കർമാർക്ക് പിന്തുണയുമായി അങ്കമാലിയിൽ നടത്തിയ പരിപാടിയിലാണ് പരാമർശം,

മല്ലിക സുകുമാരന്റെ, മരുമകൾ സുപ്രിയ മേനോൻ, അർബൻ നക്സലാണ്. ആ അർബൻ നക്സൽ എഴുതിയ പോസ്റ്ററിൽ നാട്ടിലെ ജനങ്ങളോട് തരത്തിൽ കളിക്കടാ എന്റെ ഭർത്താവിനോട് വേണ്ടയെന്നാണ് എഴുതിയത്. ആദ്യം ആ അഹങ്കാരിയെ നിലയ്ക്ക് നിർത്താനാണ് അമ്മായിയമ്മ ശ്രമിക്കേണ്ടതെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ പ്രത്യക്ഷമായും എതിര്‍ത്താണ് മല്ലിക സുകുമാരന്‍ പോസ്റ്റ് ഇട്ടത്. മല്ലിക സുകുമാരനോട് ബിജെപിക്ക് ഒന്നെ പറയാനുള്ളൂ. വീട്ടില്‍ അര്‍ബന്‍ നക്‌സലൈറ്റായ മരുമകളെ നേരെ നിര്‍ത്തണം. തരത്തില്‍പ്പോയി കളിക്കടാ എന്നാണ് അവര്‍ പോസ്റ്റിട്ടത് എന്നും ബി ഗോപാല കൃഷ്ണന്‍ പ്രതികരിച്ചു.

സിനിമക്ക്, അനുകൂലമായി, പ്രതികരിച്ച മന്ത്രി ശിവന്‍കുട്ടിയും, സിപിഐ നേതാവ് ബിനോയ് വിശ്വവും ചലച്ചിത്ര പ്രവര്‍ത്തകരുടെ ബുദ്ധിമുട്ട് അല്ല കാണേണ്ടത് ആശ വര്‍ക്കര്‍മാരുടേതാണെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. അതേസമയം, പൃഥ്വിരാജ് ആരെയും ചതിച്ചിട്ടില്ല എന്ന് പറഞ്ഞാണ് മല്ലിക സുകുമാരന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചത്. ഈ സിനിമയുടെ അണിയറയില്‍ എന്താണ് നടന്നത് എന്ന് അറിയാവുന്ന എനിക്ക് പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതില്‍ അങ്ങേയറ്റം വേദന ഉണ്ട്. ഇത് ഒരു അമ്മയുടെ വേദനയാണ്. പൃഥ്വിരാജ് തങ്ങളെ ചതിച്ചു എന്ന് മോഹന്‍ലാലോ നിര്‍മാതാക്കളോ ഇതു വരെ പറഞ്ഞിട്ടില്ലെന്നും മല്ലിക പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *