അവളുടെ സ്ഥാനം എന്നും പിന്നിലാണ് ! അങ്ങനെ തന്നെ തുടരാനാണ് ഞാനും ആഗ്രഹിക്കുന്നത് ! പഴഞ്ചന്‍ അമ്മായിയമ്മ എന്ന് ആരാധകർ !

ബോളിവുഡിനെ ഏറ്റവും വലിയ താര കുടുംബമാണ് ബച്ചൻ കുടുംബം. അമിതാഫ് ബച്ചന് ശേഷം മകൻ അഭിഷേക് ബച്ചൻ സിനിമാലോകം അടക്കിവാണപ്പോൾ അവരുടെ കുടുംബത്തിലേക്ക് ലോക സുന്ദരി ഐഷ്വര്യ റായ് മരുമകളായി എത്തി. ഈ താരകുടുംബത്തെ ഇങ്ങനെ ഒത്തൊരുമയോടെ ഒന്നിച്ച്‌ കൊണ്ടു പോകുന്നത് ജയ ബച്ചന്‍ ആണെന്നാണ് മകള്‍ ശ്വേത പറയുന്നത്. ബോളിവുഡിന്റെ ഐക്കോണിക് നായികമാരില്‍ ഒരാളായ ജയ പൊതുവെ മാധ്യമങ്ങളില്‍ നിന്നും അകന്ന് നിൽക്കുന്ന വ്യക്തിയാണ്. വളരെ മിതമായി മാത്രമേ സംസാരിക്കാറുള്ളൂ. 2007 ലാണ് അഭിഷേക് ബച്ചന്‍ ഐശ്വര്യ റായിയെ വിവാഹം കഴിക്കുന്നത്.

മറ്റുള്ളവരുടെ പ്രവചനങ്ങളെ എല്ലാം കാറ്റിൽ പരാതികൊണ്ടുള്ള ദാമ്പത്യ ജീവിതമായിരുന്നു പിന്നീട് ഇവരുടേത്. തന്റെ പ്രൊഫെഷണൽ ലൈഫും അതോടോപ്പനം കുടുംബ ജീവിതവും ഒരുമിച്ച് വളരെ മനോഹരമായി മുന്നോട്ട് കൊണ്ടുപോയ ഐശ്വര്യ മറ്റു താര റാണിമാർക്ക് ഒരു വലിയ അതിശയമായിരുന്നു. ശേഷം അവർക്ക് ഒരു മകൾ ജനിച്ചു, മകളുടെ കാര്യത്തിലും ഐഷ്വര്യ ഏവരെയും ഞെട്ടിച്ചുകൊണ്ട് ബോളിവുഡിലെ സൂപ്പർ മദർ എന്ന പേരും സ്വന്തമാക്കി.

അതുപോലെ ഐഷ്വര്യയും അമ്മായിഅമ്മ ജയയും തമ്മിൽ വളരെ ആഴത്തിലുള്ള അടുപ്പമുണ്ട്. എന്നാല്‍ ഒരിക്കല്‍ ഐശ്വര്യ റായുടെ ആരാധകര്‍ക്ക് ജയയുടെ പെരുമാറ്റം പിടിക്കാതെ വരികയും താരത്തിനെതിരെ രംഗത്തെത്തുകയും ചെയ്യുകയുണ്ടായി. ജയ ബച്ചന്‍ നടത്തിയൊരു പ്രസ്താവനയാണ് ആരാധകരെ ഏറെ പ്രകോപിപ്പിച്ചിരുന്നു.ഒരിക്കല്‍ കോഫി വിത്ത് കരണില്‍ ജയ ബച്ചന്‍ അതിഥിയായി എത്തിയിരുന്നു. മരുമകള്‍ ഐശ്വര്യയെക്കുറിച്ച്‌ ജയ മനസ് തുറന്നത്.

ജയയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു… അവള്‍ നല്ലവളാണ്. എനിക്ക് അവളെ ഒരുപാടിഷ്ടമാണ്. ഞങ്ങള്‍ ഒരുമിച്ചുണ്ടാകുമ്പോൽ അവള്‍ ഒരിക്കലും സ്വയം മുന്നിലേക്ക് വരാന്‍ നോക്കാറില്ല. പിന്നില്‍ നില്‍ക്കുന്ന അവളുടെ സ്വഭാവം എനിക്കിഷ്ടമാണ്. അവള്‍ ശാന്തയാണ്. എല്ലാം ശ്രദ്ധയോടെ കേള്‍ക്കും. മറ്റൊരു കാര്യം അവള്‍ കുടുംബവുമായി വളരെയധികം ഇഴുകിചേര്‍ന്നുവെന്നതാണ്. ഞങ്ങളുടെ നല്ല സുഹൃത്തുക്കള്‍ ആരെന്ന് അവള്‍ക്കറിയാം എന്നാണ് സജയ പറഞ്ഞത്.

എന്നാൽ ഇതിൽ ഈ പിന്നിൽ നിൽക്കുന്ന ആളാണ് ഐഷ്വര്യ അതാണ് തനിക്ക് ഏറ്റവും ഇഷ്ടവും സന്തോഷമെന്നും ജയ പറഞ്ഞതാണ് ആരാധകരെ നിരാശയിലാക്കിയത്. പിന്നില്‍ നില്‍ക്കുന്നവള്‍ എന്ന ജയയുടെ പ്രയോഗം ഐശ്വര്യയുടെ ആരാധകര്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുന്നതായിരുന്നില്ല. പിന്നാലെ ജയയുടെ പഴഞ്ചന്‍ ചിന്താഗതിക്കെതിരെ അവര്‍ രംഗത്തെത്തുകയായിരുന്നു. ടിപ്പിക്കല്‍ ഇന്ത്യന്‍ അമ്മായിയമ്മയാണ് ജയയെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. തീര്‍ത്തും പഴയ ചിന്തയാണെന്ന് മറ്റ് ചിലര്‍ ചൂണ്ടിക്കാണിച്ചു. ഐശ്വര്യയെ മരുമകളായി ലഭിച്ചതിന് നിങ്ങളാണ് കടപ്പെട്ടിരിക്കുന്നതെന്നും ആ അവളെ പിന്നില്‍ നിര്‍ത്തുകയാണെന്നുമാണ് മറ്റൊരു കമന്റ്. പക്ഷെ ഇതൊന്നും അമ്മായിയമ്മ മരുമകൾ ബന്ധത്തിൽ ഉലച്ചിൽ ഉണ്ടാക്കിയില്ല എന്നതും ഏറെ ശ്രദ്ധേയം.

Leave a Reply

Your email address will not be published. Required fields are marked *