
മോഹൻലാൽ ചിത്രത്തിന്റെ റെക്കോർഡ് കാറ്റിൽ പറത്തിക്കൊണ്ട് ബോക്സ്ഓഫീസില്‍ മൈക്കിളപ്പയുടേയും പിള്ളേരുടേയും ആറാട്ട് ! ആഘോഷമാക്കി ആരാധകർ !
നമ്മുടെ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ പുതിയ ചിത്രം ഭീഷ്മപർവ്വം ആരാധകരെ ആവേശത്തിലാക്കി മുന്നേറുകയാണ്, വളരെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. മമ്മൂട്ടിയുടെ മാത്രമായുള്ള ഒരു വണ്‍ മാന്‍ ഷോ ആക്കാതെ ഓരോ കഥാപാത്രത്തിനും അവരുടേതായ സ്പേസ് നല്കി കൊണ്ടാണ് അമല്‍ നീരദ് എന്ന സംവിധായകന് ചിത്രം ഒരുക്കിയിരിക്കുന്നത്. ഓരോ ക്യാരക്ടേഴ്സിനും അവരുടേതായ സ്പേസ് കൊടുത്തുള്ള തിരക്കഥ വളരെ ഭംഗിയായാണ് അമല്‍ നീരദ് ചിത്രീകരിച്ചിരിക്കുന്നത്. സുഷിന് ശ്യാമിന്റെ ബിജിഎമ്മും, ക്യാമറ വര്‍ക്കും പിന്നെ അമല്‍ നീരദിന്റെ ഡയറക്ഷനും മികച്ചതാണെന്നാണ് പ്രേക്ഷക പ്രതികരണം.
ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കി ചിത്രത്തിന്റെ ബോക്സ്ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ കുതിച്ചുയുരാകുയാണ്. കേരളത്തിലെ ആദ്യ ദിന കളക്ഷനില്‍ മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വം റെക്കോര്‍ഡിട്ടതായി റിപ്പോര്‍ട്ടുകള്‍. ഭീഷ്മ പര്‍വ്വം കേരള ബോക്സ്ഓഫീസില്‍ ആദ്യ ദിനം 3.67 കോടി വാരിക്കൂട്ടിയെന്നാണ് ഫ്രൈഡെ മാറ്റിനി അടക്കമുള്ള സിനിമാ പേജുകള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. 1,179 ട്രാക്ക്ഡ് ഷോസില്‍ നിന്നാണ് ഈ നേട്ടം. മോഹന്‍ലാല്‍ ചിത്രം ഓടിയന്റെ റെക്കോർഡിനെയാണ് ഭീഷ്മ മറികടന്നത്. ആദ്യദിനം 3.34 കോടി രൂപയാണ് കേരള ബോക്സ്ഓഫീസില്‍ നിന്ന് ഒടിയന് നേടിയിരിക്കുന്നത്.

എന്നാൽ ചിത്രത്തിന്റെ ഔദ്യോഗിക ബോക്സ്ഓഫീസ് കണക്കുകള്‍ ഇന്ന് വൈകീട്ടോടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടും. സമീപകാലത്ത്അടുത്തകാലത്ത് ഒരു മമ്മൂട്ടി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ബോക്സ്ഓഫീസ് കളക്ഷന്‍ കൂടിയാണ് ഭീഷ്മപർവം സ്വന്തമാക്കിയിരിക്കുന്നത്. രാത്രി വൈകിയും ഏറെ സ്പെഷ്യല്‍ ഷോകള്‍ നടത്താന്‍ സാധിച്ചതാണ് ഭീഷ്മ പര്‍വ്വത്തിനു ബോക്സ്ഓഫീസില്‍ തുണയായത്. മാത്രമല്ല കോവിഡ് പ്രതിസന്ധിക്ക് ശേഷം ഫുള്‍ ഒക്യുപന്‍സിയില്‍ തിയറ്ററുകളില്‍ പ്രേക്ഷകരെ അനുവദിക്കുകയും ചെയ്തിരുന്നു. ബിഗ് ബി എന്ന മാസ്സ് ചിത്രത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വത്തില്‍ ‘മൈക്കിള്‍’ എന്ന ക്ലാസ്സ് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്.
ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത മമ്മൂട്ടി ഫാൻസിനെ മാത്രമല്ല എല്ലാത്തരം പ്രേക്ഷകരെയും ചിത്രം ത്രിപ്തിപെടുത്തുന്നു. മമ്മൂട്ടിയുടെ വിജയം എന്നത് എന്തും സ്റ്റൈലിഷ് ആയി സ്ക്രീനിൽ എത്തിക്കാൻ കഴിവുള്ള സംവിധായകരുടെ കൂടെ പടം ചെയ്യുന്നു എന്നതാണ്. ഫൈറ്റ് ചെയ്താലും, നടന്നാലും ഇരുന്നാലും അതൊക്കെ സ്ക്രീനിൽ ഗംഭീര വിഷ്വൽ ആണ്. എല്ലാ കഥാപാത്രങ്ങളും വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.
Leave a Reply