
അവൾക്കൊപ്പം എന്നതിന് ഉപരി ഞാന്‍ എപ്പോഴും സത്യത്തിന് ഒപ്പമാണ് നിന്നിട്ടുള്ളത് ! അത് അവസാനം വരെയും അങ്ങനെ ആയിരിക്കും ! മഞ്ജുവിനൊപ്പം അഭിനയിക്കരുത് എന്നായിരുന്നു ഭീഷണി ! ചാക്കോച്ചന്റെ വാക്കുകൾ !
മലയാ,ള സിനിമ,യിൽ കഴിഞ്ഞ 25 വര്‍ഷങ്ങളായി തിളങ്ങി നിൽക്കുന്ന നടനാണ് കുഞ്ചാക്കോ ബോബൻ, തന്റെ പതിവ് സിനിമ ശൈലിയിൽ നിന്നും മാറി ഇപ്പോൾ ഓരോ വ്യത്യസ്ത കഥാപാത്രങ്ങളുമായി നമ്മെ വിസ്മയിപ്പി,ച്ചുകൊടിരിക്കുന്ന ചാക്കോച്ചൻ ഒരു അഭിനേതാവ് എന്നതിനപ്പുറം ചില ഉറച്ച നിലപാടുകൾ കൊണ്ടും നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സുഹൃത്തുക്കൾക്ക് ഒപ്പം ലണ്ടനിൽ അവധി ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. ഭാര്യ പ്രിയയ്ക്കും മഞ്ജു വാര്യർ രമേശ് പിഷാരടി എന്നിവർക്കൊപ്പമാണ് ചാക്കോച്ചന്റെ ആഘോഷം. ഇവരുടെ ചിത്രങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കഴിഞ്ഞു.
ഇപ്പോ,ഴിതാ ഇതിന് മുമ്പ് നടിയെ ആക്രമിച്ച വിഷയത്തിൽ ഇതിനുമുമ്പും തന്റെ വ്യക്തമായ നിലപട് തുറന്ന് പറഞ്ഞിട്ടുള്ള ആളുകൂടിയാണ് ചാക്കോച്ചൻ, കൂടാതെ തന്നെ കേസിലെ ഒരു സാക്ഷികൂടിയാണ് അദ്ദേഹം. ഇപ്പോൾ ,ആരുടെ ഭാഗത്താണ് എന്ന ചോദ്യത്തിന് നടന്റെ മറുപടി ഇങ്ങനെ ആയിരുന്നു. ‘നടിക്കൊപ്പം എന്നതിനേക്കാള്‍ ഉപരി ഞാന്‍ സത്യത്തിനൊപ്പം ആണ് നിന്നിട്ടുള്ളത്. അത് ഇനി എവിടെ ആയാലും എങ്ങനെ ആയാലും സത്യം വിജയിക്കും എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് ആരുടെ ഭാഗത്താണ് എങ്കിലും. അത് മാത്രമാണ് എനിക്ക് ഇപ്പോള്‍ പറയാന്‍ ഉള്ളത്.

എനിക്ക് അറി,യാവുന്ന കാര്യങ്ങൾ അല്ലെങ്കില്‍ ഞാന്‍ മനസ്സിലാക്കിയ ചില കാര്യങ്ങള്‍ അത് അതേപോലെയാണ് ഞാന്‍, പറയേണ്ടവരോട് പറഞ്ഞിട്ടുള്ളതാണ്. അതിന്റെ പരിണിതഫലം എന്തുതന്നെയാണ് എങ്കിലും സത്യം വിജയിക്കും. അതിന് വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്, അത് ആരുടെ ഭാഗത്താണ് എങ്കിലും, എന്നും കുഞ്ചാക്കോ ബോബന് പറയുന്നു. നടിയെ ആക്രമിച്ച വിഷയത്തിൽ ചാക്കോച്ചൻ നൽകിയ മൊഴി ഇങ്ങനെ, ‘ഹൗ ഓള്‍ഡ് ആര് യൂ’ എന്ന ചിത്രം കമ്മിറ്റ് ചെയ്ത് ശേഷം ഒരു ദിവസം എന്നെ ദിലീപ് വിളിച്ചു, ഈ ചിത്രത്തിൽ നിന്നും പിന്മാറണം എന്ന രീതിയിൽ സംസാരിച്ചു, ദിലീപ് എന്റെ സുഹൃത്താണ്.
Leave a Reply