‘ഞാന്‍ ഡേറ്റ് കൊടുത്തത് മഞ്ജു വാര്യര്‍ക്ക് അല്ല’ ! എന്നെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ദിലീപ് ഒരുപാട് ശ്രമിച്ചിരുന്നു ! ചാക്കോച്ചൻ പറയുന്നു !

ഏറെ നാളത്തെ ഇടവേളക്ക് ശേഷം മഞ്ജു വാര്യർ തിരിച്ചു വന്ന ചിത്രമായിരുന്നു ഹൗ ഓള്‍ഡ് ആര്‍ യൂ. ആ ചിത്രത്തിന്റെ വിജയത്തോടെ മഞ്ജുവിനെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ആണ് നായകനായത്. മഞ്ജുവിനൊപ്പം ചിത്രത്തില്‍ അഭിനയിക്കാതിരിക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു എന്നാണ് കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍ തുറന്നു പറയുന്നത്.

ശെരിക്കും മഞ്ജുവിന്റെ രണ്ടാമത്തെ ചിത്രമാണ് ഹൗ ഓള്‍ഡ് ആര്‍ യൂ. അതിന് മുമ്പ് രഞ്ജിയേട്ടനും ലാലേട്ടനുമായുള്ള ഒരു പ്രൊജക്ടായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. അങ്ങനെ തന്നെയായിരുന്നു ആ സിനിമ കമ്മിറ്റ് ചെയ്തിരുന്നതും. മഞ്ജു എന്ന നദിയെ കണ്ടിട്ടോ അവറീ ഓർത്തിട്ടോ അല്ല ഞാൻ ആ സിനിമ കമ്മിറ്റ് ചെയ്തത് മറിച്ച് മഞ്ജുവിനേക്കാള്‍ തനിക്ക് സഞ്ജു-ബോബി എന്ന തിരക്കഥാകൃത്തുക്കളോട് ആയിരുന്നു കമ്മിറ്റ്‌മെന്റ് ഉണ്ടായിരുന്നത്. കാരണം അവര്‍ ട്രാഫിക്ക് എന്ന സിനിമ തനിക്ക് നല്‍കിയവരാണ്. പ്രൊഡ്യൂസര്‍ക്കും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനുമാണ് താന്‍ ഡേറ്റ് കൊടുത്തത്. ശരിക്കും നായികാ പ്രാധാന്യമുള്ള കഥയായിരുന്നില്ല.

ആദ്യ ഈ ചിത്രം എന്നെയും ശ്രീനിയേട്ടനെയും വെച്ചുള്ള ഒരു ചിത്രമായിരുന്നു പ്ലാൻ ചെയ്തത് പക്ഷെ കഥയിൽ കുറച്ചുകൂടി മാറ്റം വന്നപ്പോൾ അതിന് ശേഷം ശാലിനിയെ വച്ച് ഈ പ്രൊജക്ട് മുന്നോട്ടു കൊണ്ടു പോയാലോയെന്ന് ആലോചിച്ചു. ആ സമയത്താണ് രഞ്ജിയേട്ടന്റെ ലാലേട്ടനുമായുള്ള മഞ്ജുവിന്റെ പ്രൊജക്ട് വരുന്നത്. അതിനാല്‍ മഞ്ജുവിന്റെ രണ്ടാമത്തെ സിനിമയായി ഇത് കൊണ്ടു പോവാമെന്ന് തീരുമാനിച്ച് ഡേറ്റ് കൊടുക്കുകയായിരുന്നു.

എന്നാൽ ഈ സിനിമ താൻ കമ്മിറ്റ് ചെയ്ത ശേഷം ദിലീപ് തന്നെ വിളിച്ച് ഈ ചിത്രത്തിൽ നിന്നും പിന്മാറണം എന്ന രീതിയിൽ സംസാരിച്ചു എന്നും ചാക്കോച്ചൻ പറയുന്നു. നടന്‍ ദിലീപ് എന്റെ സുഹൃത്താണ്. ദിലീപ് സിനിമയുടെ എല്ലാ മേഖലകളിലും സ്വാധീനമുള്ള വ്യക്തിയുമാണ്. ദിലീപ് ഒരു ദിവസം രാത്രി വൈകി എന്നെ വിളിച്ചിരുന്നു. ദിലീപ് അന്ന് എന്നോട് ഈ സിനിമയെ പറ്റിയുള്ള വിവരങ്ങള്‍ ചോദിച്ചിരുന്നു. ആ സിനിമയില്‍ ഞാന്‍ അഭിനയിക്കരുത് എന്ന ധ്വനി വരാവുന്ന രീതിയില്‍ എന്നോട് സംസാരിച്ചിരുന്നു. നേരിട്ട് എന്നോട് ആ കാര്യം ആവശ്യപ്പെട്ടിട്ടില്ല. ഞാൻ സ്വമേധയാ ഈ ചിത്രത്തിൽ നിന്നും പിന്മാറണം എന്ന രീതിയിൽ സംസാരിച്ചു. പക്ഷെ ഞാൻ പറഞ്ഞു നിങ്ങൾ ഈ കാര്യം നേരിട്ട് എന്നോട് പറയുകയാണെങ്കിൽ ഞാൻ അങ്ങനെ ചെയ്യാം എന്ന് പക്ഷെ, അങ്ങനെ പറയാതെ എന്റെ ഇഷ്ടത്തിന് ഞാൻ സ്വമേധയാ ആ ചിത്രത്തിൽ നിന്നും പിന്മാറണം എന്ന് ദിലീപ് ആഗ്രഹിച്ചു.

ഇതേ കാര്യം ചാക്കോച്ചൻ നടിയെ ആക്രമിച്ച കേസിൽ മൊഴി നൽകുകയും ചെയ്തിട്ടുണ്ട്, ആരൊക്കെ മൊഴി മാറ്റിപ്പറഞ്ഞാലും ഞാൻ പറഞ്ഞ വാക്കിൽ തന്നെ ഉറച്ചു നിൽക്കും, എനിക്ക് വാക്ക് ഒന്നേ ഉള്ളു എന്നും കുഞ്ചാക്കോ ബോബൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *