
പ്രണയം ഒഴികെ ബാക്കി എല്ലാം ആ സിനിമയിൽ പറഞ്ഞത് എന്റെ ജീവിതമാണ് ! ഞാൻ അനുഭവിച്ച പല കാര്യങ്ങളും ആ സിനിമയിൽ ഉണ്ട് ! ചാക്കോച്ചൻ !
കുഞ്ചാക്കോ ബോബൻ നമ്മൾ മലയാളികളുടെ എക്കാലത്തെയും പ്രിയ നടനാണ്. കരിയറിന്റെ തുടക്കത്തിലേ ചോക്ലേറ്റ് ഹീറോ എന്ന ലേബലിൽ വീണുപോയതുകൊണ്ട് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ താരത്തിന് കുറവായിരുന്നു… തുടർച്ചായി സിനിമയിൽ നിരവധി പരാചയങ്ങളും നേരിടേണ്ടിവന്ന താരം ഇപ്പോൾ ചില തുറന്ന് പറച്ചിലുകൾ നടത്തിയിരിക്കുയാണ്. അടുപ്പിച്ചുണ്ടായ പരാചയങ്ങൾ കാരണം ഒരു ഡിപ്രെഷനിലേക്ക് വീണുപോകുന്ന സാഹചര്യത്തിലാണ് തനിക്ക് അഞ്ചാം പാതിര എന്ന ചിത്രം പുതു ജീവൻ നൽകിയതെന്നും താരം പറയുന്നു.. അതുമാത്രവുമല്ല താൻ ചെയ്ത സിനിമകളിൽ ഒരു സിനിമ അതിൽ പ്രണയം ഒഴികെ ബാക്കി കാണിച്ചതെല്ലാം തന്റെ ജീവിതമാണെന്നും തുറന്ന് പറയുകയാണ് ചാക്കോച്ചൻ.
മലയാളികൾ ഇന്നും ഏറെ ഇഷ്ടത്തോടെ കാണുന്ന സൂപ്പർ ഹിറ്റ് ചിത്രം കസ്തൂരിമാനാണ് ചാക്കോച്ചന്റെ ജീവിതം പറഞ്ഞ സിനിമ. കാരണം താൻ ഒരു സിനിമ പാരമ്പര്യമുള്ള തറവാട്ടിലാണ് ജനിച്ചത്. ഉദയയുടെ സിനിമാ പാരമ്പര്യം ഉണ്ടായിരുന്ന താരത്തിന് സിനിമയുടെ ലാഭ നഷ്ട കണക്കുകൾ ഒരു നിർമ്മാതാവിനെ പോലെ അളന്ന് മുറിച്ചു അറിയാമായിരുന്നു. ഒരു തുടക്കക്കാരൻ എന്നതിലുപരി വളരെ മികച്ച പ്രകടനമാണ് ആ ചിത്രത്തിൽ താരം കാഴ്ചവച്ചിരുന്നത്.
ഓര്മവെച്ച നാളുമുതൽ കേൾക്കുന്നതും കാണുന്നതും സിനിമ ആണെകിൽ കൂടിയും സിനിമയിൽ വരണമെന്ന് ഞാൻ ഒരിക്കൽ പോലും ആഗ്രഹിച്ചിരുന്നില്ല. കാരണം ഉദയ എന്ന ബാനറിന്റെ സാമ്പത്തിക തകർച്ചയായിരുന്നു അതിനുകാരണം, തകർച്ചയിൽ കുടുംബം ഒരുപാട് വേദനിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.. കസ്തൂരിമാൻ ചിത്രം ചെയ്തപ്പോൾ അതിലെ നായക കഥാപാത്രം ഞാൻ തന്നെയാണ്, അത് എന്റെ ജീവിതമാണ് എന്ന് തോന്നിപ്പിച്ചിരുന്നു.

കസ്തൂരിമാനിലെ നായകനെ പോലെ എന്റെ ചെറുപ്പകാലവും വളരെ വിഷമം പിടിച്ച ഒന്നായിരുന്നു. സാജൻ ജോസഫ് ആലുക്കയെ പോലെ വീട്ടിൽ സാമ്ബത്തിക പ്രതിസന്ധിയുടെ ചുറ്റുപാടിൽ നിന്ന് വളർന്നു വന്ന എനിക്ക് ആ അസിനിമയിലെ ഓരോ രംഗവും എന്റെ ജീവിതവുമായി ബന്ധമുള്ളത് പോലെ തോന്നി. ആ സിനിമയിലെ ഇമോഷണൽ സീനൊക്കെ എനിക്ക് അത്രയ്ക്ക് ഉൾക്കൊണ്ട് ഭംഗിയായി ചെയ്യാനായതും അതുകൊണ്ട് മാത്രമാണെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു.
സിനിമയിൽ എത്തിയ ശേഷവും ഇടക്ക് എനിക്ക് ഏറെ പ്രതിസന്ധി ഘട്ടം വന്നിരുന്നു, പരാജയ സിനിമകൾ എന്നെ വേട്ടയാടി, എനിക്കൊപ്പം അഭിനയിക്കാൻ നായികമാർ ആരും തയ്യാറാകാതെ ഇരുന്ന ഒരു ഘട്ടം തന്നെ ഉണ്ടായിരുന്നു. അതിനിന്നെല്ലാം ഒരു പുതു ജീവിതം തന്നത് അഞ്ചാം പാതിരാ എന്ന സിനിമയാണ് എന്നും ചാക്കോച്ചൻ പറയുന്നു.
Leave a Reply