
ഈ മാങ്ങാണ്ടി പോലുള്ള മുഖവും വെച്ച് ചെന്നിരുന്നെങ്കിൽ ആര് അഭിനയിപ്പിക്കാൻ ആയിരുന്നു ! ഇങ്ങനെയെല്ലാം ദിലീപിന് സംഭവിക്കാൻ കാരണം ഇതാണ് ! നിർമാതാവ് പറയുന്നു ! !
ദിലീപ് എന്ന നടൻ ഒരു സമയത്ത് മലയാള സിനിമയുടെ ജനപ്രിയ നായകൻ ആയിരുന്നു. ഒരു മിമിക്രി കലാകാരൻ, ശേഷം സഹ സംവിധായകൻ എന്നീ നിലകളിൽ നിന്നും അദ്ദേഹം അദ്ദേഹം സിനിമയിൽ തുടക്കം കുറിച്ചു. ശേഷം ഒരു വളരെ പെട്ടെന്നായിരുന്നു ദിലീപ് എന്ന നടന്റെ വളർച്ച. മഞ്ജുവുമായുള്ള വിവാഹ ശേഷം അദ്ദേഹത്തിന്റെ താര പദവി കൂടുതൽ ശോഭിച്ചു. അങ്ങനെ ഉയരങ്ങളുടെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് വിവാഹ മോചനവും ശേഷം ശേഷം കാവ്യ മാധവനുമായുള്ള വിവാഹം, ശേഷം നടിയെ ആക്രമിച്ചു എന്ന കുറ്റത്തിന് ജയിലിൽ പോകുകയും ഇന്നും ആ കുറ്റാരോപിതനായി ഏറെ പ്രതിസന്ധി ഘട്ടത്തിൽ കൂടി കടന്ന് പോകുന്നു…
ദിലീപിനെ അനുകൂലിച്ചും വിമർശിച്ചും പലരും രംഗത്ത് വരാറുണ്ട്. ഇപ്പോൾ ഇതാ അദ്ദേഹത്തെ കുറിച്ച് ചില കാര്യങ്ങൾ തുറന്ന് പറഞ്ഞുകൊണ്ട് ഒരു നിർമാതാവ് രംഗത്ത് വന്നിരിക്കുകയാണ്. ദിലീപിനെ വെച്ച് സിനിമകൾ നിർമിച്ചിട്ടുള്ള സംവിധായകൻ ചന്ദ്രകുമാറാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘താരങ്ങളെല്ലാം നല്ലവരാണ് പക്ഷെ അവർക്കൊപ്പം നടക്കുന്നവരാണ് നമ്മൾ നിർമാതാക്കൾക്ക് ഏറ്റവും വലിയ തലവേദന. ‘ചെറുപ്പം മുതൽ ദുൽഖറിനെ എനിക്കറിയാവുന്ന കുട്ടിയാണ് ദുൽഖർ. അതുകൊണ്ട് ഉസ്താദ് ഹോട്ടൽ കഴിഞ്ഞ ശേഷം ദുൽഖറിനെ കാണാൻ വേണ്ടി ചെന്നപ്പോൾ മമ്മൂട്ടിയുടെ സഹായി ജോർജ് കാണാൻ സമ്മതിച്ചില്ല. വിവിധ കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കി. അപ്പോഴെ മനസിലായി അസൂയകൊണ്ടാണെന്ന്.

അതിനു ശേഷം ഒരു സിനിമയുടെ കാര്യം സംസാരിക്കാൻ ഞാൻ ദിലീപിനെ കാണാൻ പോയിരുന്നു, വർണപ്പകിട്ട് സിനിമയ്ക്ക് കഥയെഴുതിയ ബാബു ജനാർദ്ദനനാണ് ദിലീപിനെ കണ്ടാൽ ഡേറ്റ് കിട്ടും, ഞാൻ അദ്ദേഹത്തെ ഒന്ന് സമീപിച്ച് നോക്കാൻ പറഞ്ഞത്. അങ്ങനെയാണ് കാണാൻ ചെന്നത്. സംസാരിച്ചപ്പോൾ എന്നോട് പറഞ്ഞു ഡേറ്റില്ലായെന്നും ഇനി ഉണ്ടെങ്കിലും തരാൻ താൽപര്യമില്ലെന്നും എന്റെ മുഖത്ത് നോക്കി പറഞ്ഞു. അന്ന് വാക്കുകൾ കേട്ടുകൊണ്ട് മനസ് തകർന്ന് കരഞ്ഞുകൊണ്ടാണ് ആ വീടിന്റെ പടി ഇറങ്ങിയത്. ദൈവത്തെ വിളിച്ച് കണ്ണീരൊഴുക്കിയാണ് ഞാൻ തിരികെ നടന്നത്. ആ സംഭവം നടന്ന് പിറ്റേ ദിവസം മുതൽ ദിലീപിന് പലവിധത്തിൽ പണികൾ കിട്ടി തുടങ്ങി.
ഇങ്ങനെ ഒരവസ്ഥയിൽ അദ്ദേഹത്തെ കുറിച്ച് കുറ്റങ്ങൾ പറയുന്നത് ശെരിയല്ല എന്നറിയാം. പക്ഷെ പറയാതിരിക്കാൻ വയ്യ. തുടക്ക കാലത്ത് സഹസംവിധായകനായി പ്രവർത്തിക്കുമ്പോൾ മുതൽ ദിലീപിന് എന്നെ അറിയാം. പുള്ളി സൗന്ദര്യം ശ്രദ്ധിക്കുന്നത് കൊണ്ടാണ് സിനിമയിൽ പിടിച്ച് നിൽക്കുന്നത്.’ ‘അല്ലാതെ മാങ്ങാണ്ടി പോലുള്ള ആ മുഖവും വെച്ച് ചെന്നിരുന്നെങ്കിൽ ആര് കഥാപാത്രം കൊടുക്കുമായിരുന്നു… ഒരുപാട് പേരുടെ കഷ്ടപ്പാടിൻെറ ഫലമാണ് ഒരു സിനിമ. അത് മനസിലാക്കണം. ‘ മലയാള സിനിമയിൽ കൂടുതലാണ് പാരവെപ്പ്. ദിലീപിന് കുറെപേരോട് പുച്ഛമായിരുന്നു. അതാണ് ഇങ്ങനെയെല്ലാം സംഭവിക്കാൻ കാരണം. ആ പുച്ഛത്തിന്റെയാണ് ഇപ്പോൾ അയാൾ അനുഭവിക്കുന്നത്. ഇനിയെങ്കിലും ദിലീപ് അതൊക്കെ മാറ്റണം എന്നും നിർമാതാവ് ചന്ദ്രകുമാർ പറയുന്നു.
Leave a Reply