
കുഞ്ഞിന്റെ ജാതകം വളരെ സവിശേഷതകൾ നിറഞ്ഞതാണ് ! വർഷങ്ങൾക്ക് ശേഷം ഉണ്ടായ കൊച്ചുമകളെ കുറിച്ച് ചിരഞ്ജീവി !
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള താര കുടുംബമാണ് ചിരഞ്ജീവിയുടേത്. മകൻ രാം ചരൺ ഇന്ന് അച്ഛനെക്കാൾ വലിയ സ്റ്റാറാണ്. ഇപ്പോഴിതാ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തങ്ങളുടെ വീട്ടിലേക്ക് കൊച്ചുമകൾ വന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ചിരഞ്ജീവി. രാം ചരണിനും ഭാര്യ ഉപാസനക്കും ഒരു പെൺകുഞ്ഞ് പിറന്നിരിക്കുമാകയാണ്. വിവാഹ കഴിഞ്ഞ് 12 വർഷങ്ങൾക്ക് ശേഷമാണ് ഇവർക്ക് കുഞ്ഞ് ജനിച്ചിരിക്കുന്നത്.
ഇപ്പോഴിതാ കൊച്ചുമകളെ ആദ്യമായി ആശുപത്രിയിൽ പോയി കണ്ട ശേഷം ചിരഞ്ജീവി മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ഞങ്ങളുടെ കുടുംബാംഗങ്ങൾ വളരെ സന്തുഷ്ടരാണ്. രണ്ടുപേരും മാതാപിതാക്കളാകാനും അവരുടെ മക്കളെ താങ്ങാൻ ഞങ്ങൾക്ക് അവസരം നൽകാനും ആഗ്രഹിച്ചതിനാൽ ഈ പെൺകുട്ടി ഞങ്ങൾക്ക് ഒരു അനുഗ്രഹമാണ്. വർഷങ്ങൾക്ക് ശേഷം കൃപയോടെ.
ദൈവത്തിന്റെയും എല്ലാവരുടെയും അനുഗ്രഹം, അവർ ഞങ്ങളെ സന്തോഷിപ്പിച്ചു. നിങ്ങളുടെ പിന്തുണയ്ക്ക് ഞങ്ങൾ ഓരോരുത്തർക്കും നന്ദി അറിയിക്കുന്നു. ഒരു ശുഭ മുഹൂർത്തത്തിലാണ് ഞങ്ങളുടെ കുഞ്ഞ് ജനിച്ചത്. കുഞ്ഞ് വളരെ ഭാഗ്യവാനാണ്, അത് ആദ്യം മുതൽ കാണുന്നുണ്ട്. ചരണിന്റെ വളർച്ചയാകട്ടെ അല്ലെങ്കിൽ വരുൺ തേജിന്റെ വിവാഹ നിശ്ചയം, ഞങ്ങൾക്ക് നല്ല കാര്യങ്ങൾ സംഭവിക്കുന്നു. അവൾക്ക് അങ്ങനെയൊരു പ്രഭാവലയം ഉണ്ടായതിൽ എനിക്ക് സന്തോഷമുണ്ട്. ഞങ്ങൾ ഹനുമാനിൽ വിശ്വസിക്കുകയും ജൂൺ 20 ചൊവ്വാഴ്ച അദ്ദേഹം ഞങ്ങൾക്ക് ഒരു പെൺകുഞ്ഞിനെ നൽകി അനുഗ്രഹിക്കുകയും ചെയ്തു. പ്രസവത്തിനായി ഞങ്ങൾ മികച്ച ടീമിനെ ഏർപ്പാട് ചെയ്തു. ഒരു തരത്തിലുള്ള റിസ്ക് എടുക്കരുത് എന്നും അദ്ദേഹം പറയുന്നു.

ആരാധകർ ഏറെ നാളായി കേൾക്കാൻ കാത്തിരുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത്‌വന്നിരിക്കുന്നത്. അല്ലു അർജുനും കുടുംബവും ഉപാസനയെയും കുഞ്ഞിനേയും കാണാൻ ആശുപത്രിയിൽ എത്തിയതും വലിയ വാർത്തയായിരുന്നു. ഏറെക്കാലം കുട്ടികളെ വേണ്ട എന്ന നിലപാട് സ്വീകരിച്ചിരുന്ന ദമ്പതികൾ, ആ തീരുമാനത്തിന്റെ പേരിൽ ബന്ധുക്കളിൽ നിന്നും, ആരാധകരിൽ നിന്നും ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. തങ്ങൾ സാമ്പത്തിക സ്ഥിരത നേടിയതിന് ശേഷം മാത്രം കുട്ടികൾ മതി എന്ന തീരുമാനം മൂലമാണ് ഇത്രയും കാലം ഗർഭിണി ആകുന്നതിനായി കാത്തിരുന്നത് എന്ന് വെളിപ്പെടുത്തിയിരുന്നു.
എന്നാൽ പാരമ്പര്യമായി തന്നെ കോടികൾ ആസ്തിയുള്ള രാം ചരണും ഉപാസനയും എന്തിനാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്നാണ് ആരാധകരുടെ സംശയം. റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 1370 കോടി രൂപയാണ് രാം ചരണിന്റെ ആസ്തി. ഒരു ബ്രാൻഡിന്റെ പരസ്യത്തിന് രണ്ടു കോടി പ്രതിഫലം വാങ്ങുന്ന രാം, മുപ്പതിലധികം കമ്പനികളുടെ ബ്രാൻഡ് അംബാസിഡറാണ്. പ്രതിദിനം എട്ടു സർവീസുകൾ വരെ നടത്തുന്ന ട്രൂ ജെറ്റ് എന്ന എയർലൈൻ കമ്പനിയും നടന് സ്വന്തമായുണ്ട് ഈ താരപുത്രന്.
അതുപോലെ തന്നെയാണ് ഭാര്യ ഉപാസനയും, റിപ്പോർട്ടുകൾ പ്രകാരം 1100 കോടിയാണ് ഉപാസനയുടെ ആസ്തി. 21000 കോടി രൂപ ആസ്തിക്കുടമയും, എഴുപതിനായിരം കോടി രൂപ വിപണി മൂല്യമുള്ള അപ്പോളോ ഹോസ്പിറ്റലിന്റെ ഇപ്പോഴത്തെ അവകാശിയാണ് ഉപാസന.
Leave a Reply