
എന്റെ വിഷമം പൃഥ്വിരാജ് ഇത്രയും മണ്ടൻ ആണല്ലോ എന്നോർത്താണ് ! എന്നെ അയാൾ പറഞ്ഞയക്കുമ്പോൾ എന്റെ വേദന എത്രയാണെന്ന് ഒന്ന് ഊഹിച്ചുനോക്കു ! കൈതപ്രത്തിന്റെ വാക്കുകൾ !
മലയാള സിനിമ സംഗീത ശാഖക്ക് കൈതപ്രം ദാമോദരൻ നമ്പൂതിരി നൽകിയിട്ടുള്ള സംഭവനകൾ ഒരിക്കലും വിലമതിക്കാൻ ആകാത്തതാണ്. ഇന്നും നമ്മൾ ഏറ്റുപാടുന്ന അനേകം ഹിറ്റ് ഗാനങ്ങൾ അദ്ദേഹം നമുക്ക് സമ്മാനിച്ചിട്ടുണ്ട്. എന്നാൽ ഇന്നത്തെ സിനിമ ലോകം അദ്ദേഹത്തെ അപമാനിക്കുന്ന രീതിയിലാണ് മുന്നോട്ട് പോകുന്നത് എന്നാണ് ഇപ്പോൾ അദ്ദേഹം ആരോപിക്കുന്നത്. നടൻ ദിലീപിനെതിരെയും പ്രിത്വിരാജിനെതിരെയും വലിയ വിമർശനങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ദി,ലീപ് എന്ന നടന്റെ ഇന്ന് കാണുന്ന ഈ ഇ,മേജ് നേടിക്കൊടുക്കാൻ അങ്ങയുടെ ഗാനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി നിർഭാഗ്യവശാൽ ആ കാര്യം ദിലീപിന് അറിയില്ല എന്നായിരുന്നു. അയാൾ തന്നെ ഒരു പാ,ട്ടിൽ നിന്ന് മാറ്റി നിർത്തിയിരുന്നു. വേറൊരു ന,മ്പൂതിരി പാട്ടെഴുതും എന്നായിരുന്നു അന്ന് അയാൾ പറഞ്ഞത്. എന്നിട്ട് ഹരിയെ കൊണ്ട് പാട്ടെഴുതിച്ചു. എന്റെ വരികളൊന്നും പോരാന്നാണ് പുള്ളിക്ക്, അതാണ് അയാളുടെ ഗുരുത്വക്കേട്. ആ ഗുരുത്വക്കേട് മാറുമെന്ന് ഞാൻ വിശ്വസിക്കുന്നു, പ്രതീക്ഷിക്കുന്നു എന്നും കൈതപ്രം പറയുന്നു.
ദിലീപ് ഇപ്പോഴും ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ പാട്ടുകളിൽ ആണ്, അത് നല്ല പാട്ടുകൾ ആണ്. പക്ഷെ അയാൾ മറ്റു പലതും മറന്നു. എത്രയോ ഹിറ്റ് പാട്ടുകൾ ദിലീപിന് വേണ്ടി ചെയ്ത ആളാണ് ഞാൻ. ഇഷ്ടം എന്ന ദിലീപ് സിനിമയ്ക്ക് വേണ്ടി താൻ പാട്ടുകൾ എഴുതിയിരുന്നു. എന്നാൽ അയാൾ അതും മറന്നു. എല്ലാ പടങ്ങളും മറന്നിട്ട് അയാൾ എന്നെ ഒരു സിനിമയിൽ നിന്ന് മാറ്റി.. എനിക്ക് ഇതൊന്നും പ്രശ്നമല്ല, ഞാൻ ഇതിനോടകം 460 സിനിമകൾ ചെയ്തിട്ടുണ്ട്. ഈ സിനിമക്കാരുടെ പ്രശ്നം ഗുരുത്വക്കേടാണ്. ഇതേ പ്രശ്നമാണ് പ്രിത്വിരാജിനും. എഴുത്തിന്റെ പിന്നിൽ വലിയൊരു തപസുണ്ട്. 72 വർഷത്തെ ജീവിത അനുഭവമുണ്ട്’.

ഞാൻ ദീപക് ദേവിന്റെ സ്റ്റുഡിയോയുടെ രണ്ടാം നിലയുടെ മുകളിലേക്ക് ഈ പ്രായത്തിലും ഞാൻ മുടന്തി മുടന്തി കേറി പോയി എഴുതിയതാണ്. എന്നെ അയാൾ തിരികെ പറഞ്ഞയക്കുമ്പോൾ എന്റെ വേദന എത്രയാണെന്ന് ആലോചിച്ച് നോക്കൂ. വേദനയല്ല അയാളെ ആലോചിച്ചിട്ടാണ്. എന്റെ വിഷമം ഇത്രയും മണ്ടനാണല്ലോ പൃഥ്വിരാജ് എന്നാണ്. അത്തരത്തിലുള്ള ആൾക്കാരും ഉണ്ട്… ഇപ്പോഴത്തെ സൂപ്പർ താരങ്ങൾക്ക് ഞാൻ പോരെന്ന് ഒരു തോന്നൽ ഉണ്ട്. ഹിസ് ഹൈനസ്സ് അബ്ദുള്ളയും കമലദളവും ഭരതവും കണ്ണീർപ്പൂവും ഒക്കെയാണ് സൂപ്പർ താരത്തെ താരമാക്കിയത്. ആരേയും വിമർശിക്കുന്നതല്ല. പക്ഷേ അവർ ഇതൊക്കെ മറക്കുന്നുവന്നതാണ്. എനിക്ക് ഇതൊന്നും മറക്കാൻ കഴിയുന്നതല്ല.
എന്നെ അങ്ങനെ എല്ലാവരും വിളിക്കണമെന്ന് എനിക്ക് ആഗ്രഹമില്ല. വിളിക്കുന്നവർ വിളിക്കട്ടെ ഞാൻ റെഡിയാണ്, എന്റെ ഇടതുകൈയ്യേ തളർന്നിട്ടുള്ളൂ. വലതുകൈക്ക് മാത്രമേ അൽപം പ്രശ്നമുള്ളൂ. എന്റെ പ്രതിഭക്ക് യാതൊരു പ്രശ്നവുമില്ല. ഇപ്പോഴും എന്നെ വിളിക്കുന്നവർ ഉണ്ട്. എനിക്ക് അത് മതി. ഞാൻ ചെയ്തതിനെ കുറിച്ച് എനിക്ക് ഇപ്പോഴും ആത്മവിശ്വാസമുണ്ട്. ചെയ്യുന്നതിനെ കുറിച്ചും ആത്മവിശ്വാസമുണ്ട് എന്നും അദ്ദേഹം ഏറെ വേദനയോടെ പറയുന്നു.
Leave a Reply