
വിവാദക്കുരുക്കിൽ നിൽക്കവേ ഫിഫ വേള്‍ഡ് കപ്പില്‍ ദീപിക എങ്ങനെ വന്നു ! ഖത്തര്‍ ക്ഷണിച്ചതോ ! ചോദ്യങ്ങള്‍ക്കുള്ള ഉത്തരമിതാണ്..!
ഇപ്പോൾ സിനിമ എന്ന ആവിഷ്കാരത്തെ പലരും മതപരമായും രാഷ്ട്രീയപരമായും മറ്റും വേർതിരിച്ച് വിവാദങ്ങൾ ഉണ്ടാക്കുന്നത് ഒരു നിത്യ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈയടുത്ത ദിവസങ്ങളിലായി ഏറെ വിമര്‍ശനങ്ങളും സൈബര്‍ ആക്രമണങ്ങളുമാണ് നടി ദീപിക പദുക്കോണിനെതിരെ നടന്നത്. ഇതിനുമുമ്പും ഇത് നടന്നിട്ടുണ്ട് എങ്കിലും, ഇത് വളരെ വലിയ പ്രക്ഷോഭങ്ങളാണ് ഇന്ത്യയുടെ പല ഭാഗത്ത് നിന്നും നടിക്ക് എതിരെ നടക്കുന്നത്.‘പത്താന്’ സിനിമയിലെ ‘ബേശരം രംഗ്’ എന്ന ഗാനത്തില്‍ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതാണ് താരത്തിനെതിരെ സംഘപരിവാര്‍, മത സംഘടനകള്‍ തിരിയാന്‍ കാരണമായത്.
എന്നാൽ വിവാദ കുരുക്കിൽ നിൽക്കവേ ദീപികയെ വിമർശിച്ചവരെ കൊണ്ട് തന്നെ കൈ അടിപ്പിച്ച സാഹചര്യമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. അതായത് ഫിഫ വേള്‍ഡ് കപ്പ് വേദിയില്‍ ഫൈനല്‍ ട്രോഫി അനാവരണം ചെയ്യാനെത്തിയ ദീപികയെ കണ്ട് ആരാധകർ ഒന്നടങ്കം ഞെട്ടി.. ഇന്ത്യക്ക് തന്നെ അഭിമാനമായിമാറിയ ദീപികയുടെ ഫിഫ വേള്‍ഡ് കപ്പ് വേദിയിലെ സാനിധ്യം അഭിന്ദന പ്രവാഹമാണ് താരത്തിന് നേടിക്കൊടുത്തത്. എന്നാൽ ഇന്ത്യയിൽ ഇത്രയും വിവാദ കുരുക്കിൽ നിൽക്കുമ്പോൾ ദീപിക ആ ചടങ്ങളില്‍ എങ്ങനെയാണ് എത്തിയത്, ഖത്തര്‍ ക്ഷണിച്ചിട്ടാണോ, എന്നിങ്ങനെയുള്ള പല ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

എന്നാൽ അതിനുള്ള മറുപടി ഇതാണ്, കാലങ്ങളായി ലോകകപ്പ് ഫൈനലിന് തൊട്ടു മുമ്പാണ് ലോകകപ്പ് അനാവരണ ചടങ്ങ് നടത്തുന്നത്. ഫിഫയെ സംബന്ധിച്ച് ഇത് വളരെ സവിശേഷമായ ഒരു ചടങ്ങാണ്. സൂറിച്ചില്‍ സൂക്ഷിച്ച ഫിഫയുടെ ഈ സ്വര്‍ണ്ണട്രോഫി വിജയികള്‍ക്ക് സമ്മാനിക്കാന്‍ ഫൈനല്‍ വേദിയില്‍ എത്തിക്കുന്നു എന്നതാണ് ഇതിലൂടെ അവർ ഉദ്ദേശിക്കുന്നത്. മുമ്പ് ലോകകപ്പ് നേടിയ ക്യാപ്റ്റനും ട്രോഫി കൊണ്ടുവരുന്ന പെട്ടി സ്പോണ്സര് ചെയ്യുന്ന കമ്പനിയുടെ അംബാസിഡറുമാണ് ഈ ചടങ്ങില്‍ പങ്കെടുക്കുക. ഇന്നലത്തെ പരിപാടിയില്‍ ദീപികയ്ക്കൊപ്പം മുന്‍ സ്പാനിഷ് ഫുട്ബോള്‍ താരം കാസില്ലസാണ് ഉണ്ടായത്. 2010 ലോകകപ്പ് സ്പെയിന് നേടുമ്പോള്‍ ക്യാപ്റ്റനായിരുന്നു കാസില്ലസ്.
എന്നാൽ അതേസമയം ലോകകപ്പ് കൊണ്ടുവന്ന പെട്ടി സ്പോണ്സര് ചെയ്ത ലൂയിസ് വ്യൂട്ടണ്‍ എന്ന ആംഢബര ബ്രാന്റിന്റെ അംബാസിഡറാണ് ദീപിക. ലൂയിസ് വ്യൂട്ടണ്‍ ബാഗിന്റെ ഡിസൈന്‍ വേഷമാണ് ചടങ്ങില്‍ ദീപിക ധരിച്ചിരിക്കുന്നത്. ആഗോള ബ്രാന്റ് ആയ ലൂയിസ് വ്യൂട്ടണ്‍ന്റെ ഇന്ത്യയില്‍ നിന്നുള്ള ആദ്യ ബ്രാന്റ് അംബാസിഡറാണ് ദീപിക.
Leave a Reply