
‘അവന്റെ രോഗത്തിന്റെ തീവ്രത അവനറിയില്ലായിരുന്നു’ ! ഒരാഴ്ച കഴിഞ്ഞ് ഞാൻ ഡിസ്ചാർജ് ആകും അപ്പോൾ അങ്ങോട്ട് വരുമെന്നാണ് അവൻ പറഞ്ഞത് !
മലയാള സിനിമയിലെ കോമഡി നടന്മാരിൽ ഏറെ ശ്രദ്ധ നേടിയ നടനായിരുന്നു സൈനുദ്ദീൻ. മിമിക്രി വേദികളിൽ കൂടിയാണ് അദ്ദേഹം സിനിമ ലോകത്ത് എത്തിയത്. മിമിക്രി വേദികളിൽ നടൻ മധു അവതരിപ്പിച്ച കഥാപാത്രമായ പരീക്കുട്ടിയെ അനുകരിക്കുന്നതിലൂടെയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പകരംവയ്ക്കാനില്ലാത്ത ആ നക്ഷത്രം മലയാളസിനിമയോട് വിട പറഞ്ഞിട്ട് 22 വർഷം ആയിരിക്കുന്നു. തന്റെ 45 വയസിലാണ് അദ്ദേഹം യാത്രയായത്. ഇപ്പോഴിതാ സൈനുദ്ദീനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് കലൂർ ടെന്നീസ്.
ആദ്യമായി സൈനുദ്ദീനെ പരിചയപെട്ടതും, അദ്ദേഹത്തിന്റെ രോഗത്തെ കുറിച്ചും എല്ലാം അദ്ദേഹം ഓർത്ത് പറയുന്നു. ടെന്നീസിന്റെ വാക്കുകൾ ഇങ്ങനെ, ‘1985 ലാണ് സൈനുദ്ദീനെ ഞാൻ ആദ്യമായി കാണുന്നത്. ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച വളരെ രസകരമായ ഒരു ഓർമയാണ്. ആ സമയത്ത് ഞാൻ സിനിമയുടെ ആവശ്യവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തുള്ള ജേക്കബ്സ് ഹോട്ടലിൽ താമസിക്കുകയായിരുന്നു. രാവിലെ എട്ട് മണിയോടെ കോളിംഗ് ബെൽ കേട്ടു. ഇത്ര നേരത്തെ ആരാണ് എത്തിയതെന്ന് ആലോചിച്ച് വാതിൽ തുറന്നപ്പോൾ ചിരപരിചിതനെപോലെ വെളുക്കെച്ചിരിച്ച് കൊണ്ട് മധ്യവയ്സ്കനായ ഒരാൾ മുറിക്ക് മുന്നിൽ നിൽക്കുന്നു.
തലയൊക്കെ നരച്ചിട്ടുണ്ട്, ഞാൻ ആലോചിച്ചു ഇനി ഇത് സിനിമ മോഹി ആയിരിക്കുമോ അതോ ഇനി എനിക്ക് അറിയാത്ത എന്റെ ഏതെങ്കിലും ബന്ധു ആകുമോ എന്ന്… എന്നാൽ ഞാൻ ഒരു മിമിക്രി ആർട്ടീസ്റ്റാണെന്ന് പറഞ്ഞ് സൈനുദ്ദീൻ സ്വയം പരിചയപ്പെടുത്തി. ഒന്ന് രണ്ടു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് പക്ഷെ അതൊന്നും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളല്ലായിരുന്നു. ഡെന്നിച്ചായൻ ഏതെങ്കിലും ചിത്രത്തിൽ നല്ലൊരു വേഷം തരണമെന്ന്
എന്നോട് പറഞ്ഞു, ഡെന്നിച്ചായാ എന്ന ആ വിളിയിൽ പൂർവ പരിചയത്തിന്റെ ഒരു അടുപ്പം എനിക്ക് തോന്നിയെന്നും അടുത്ത പടത്തിൽ വേഷമുണ്ടെങ്കിൽ വിളിക്കാം എന്ന് പറഞ്ഞ് മടക്കി അയച്ചു…

എന്നാൽ പിറ്റേ ദിവസം കണ്ടപ്പോഴാണ് അത് സൈനുദ്ദീൻ ആയിരുന്നു എന്നും മനസ്സിലായത്. അടുത്തു തന്നെ അഭിനയിച്ച് കൊണ്ടിരുന്ന സിനിമയിലെ മേക്കപ്പ് വേഷത്തിലായിരുന്നു സൈനുദ്ദീൻ എത്തിയത്. അതുകൊണ്ടാണ് അങ്ങനെ തോന്നിയിരുന്നത്. പിന്നീട് ഈ പരിചയം സൗഹൃദമായി. ഗജകേസരിയോഗം എന്ന സിനിമയിൽ സൈനുദ്ദീന് ഒരു വേഷവും ഡെന്നിസ് കൊടുത്തു. ഡെന്നിസ് തിരക്കഥയെഴുതിയ മിമിക്സ് പരേഡിലും, കാസർകോട് കാദർ ഭായിലും പ്രധാന കഥാപാത്രങ്ങളിലൊരാളായി സൈനുദ്ദീൻ എത്തി.
അവന് പെട്ടെന്ന് ഈ കിതക്കുന്ന ഒരു അവസ്ഥ വരികയും അങ്ങനെ അത് ആശുപത്രിയിൽ കാണിക്കാൻ പോകുകയാണ് എന്ന് പറഞ്ഞ് പോയ സൈനുദ്ദീനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തെന്നാണ് പിന്നീട് അറിയുന്നത്. എന്തസുഖമാണ് സൈനുദ്ദീനെന്ന് ആദ്യം ആർക്കും കൃത്യമായി അറിയില്ലായിരുന്നു. ശ്വാസം കിട്ടാതെ വരുന്ന ഫെെബ്രോസിസ് എന്ന അസുഖമാണെന്ന് പിന്നീടാണ് അറിയുന്നത്. രോഗത്തിന്റെ തീവ്രതയെ പറ്റി ആദ്യ ഘട്ടത്തിൽ സൈനുദ്ദീനെ അറിയിച്ചിരുന്നില്ലെന്നും ഡെന്നിസ് പറയുന്നു, അതുകൊണ്ട് തന്നെ ഒരു ദിവസം ഞാൻ ആശുപത്രിയിലേക്ക് വിളിച്ചപ്പോൾ ഞാൻ പെട്ടെന്ന് തന്നെ ആശുപത്രി വിടുമെന്നും ഉണ്ടനെ വീട്ടിലേക്ക് വരാമെന്നും തന്നോട് പറഞ്ഞരുന്നു എന്നും ടെന്നീസ് ഓർക്കുന്നു.
Leave a Reply