ആ ഇന്നസെന്റിന് ഇന്നും മാപ്പില്ല, തൊഴിലിടത്ത് തന്റെ സഹപ്രവർത്തക ആക്രമിക്കപ്പെട്ടപ്പോൾ സംഘടനയുടെ നേതൃത്വത്തിൽ ഇന്നസെന്റ്നെ പോലൊരാൾ ഉണ്ടായിട്ടും അവൾക്ക് നീതി ലഭിച്ചില്ല ! കുറിപ്പ് !

മലയാള സിനിമ ചരിതപുസ്തകത്തിൽ അടയാളപ്പെടുത്തിയ പേരാണ് ഇന്നസെന്റ്, അദ്ദേഹം നമുക്ക് സമ്മാനിച്ചിട്ടുള്ള പകരംവെക്കാനില്ലാത്ത കഥാപാത്രങ്ങൾ എക്കാലവും ഓര്മിക്കപെടുന്നവയാണ്. ഇപ്പോഴിതാ മുമ്പൊരിക്കൽ  തിരക്കഥകൃത്ത് ദീദി ദാമോദൻ അദ്ദേഹത്തെ കുറിച്ച് പങ്കുവെച്ചിരുന്നു ഒരു കുറിപ്പ് വീണ്ടും ശ്രദ്ധ നേടുകയാണ്. അന്തരിച്ച പ്രശസ്ത തിരക്കഥകൃത്ത് ടി ദാമോദരന്‍റെ മകളായ ദീദി തന്‍റെ സോഷ്യല്‍ മീഡിയ കുറിപ്പില്‍ അച്ഛന്‍റെ കാലത്തെ ഇന്നസെന്‍റുമായുള്ള ബന്ധവും എടുത്ത് പറയുന്നു. ആ കുറിപ്പിൽ അദ്ദേഹം പറയുന്നത് ഇങ്ങനെ….

ആ വാക്കുകൾ ഇങ്ങനെ .. അദ്ദേഹവുമായി എനിക്കും എന്റെ കുടുംബത്തിനും വളരെ അടുത്ത ബന്ധമാണ് ഉള്ളത്, എന്‍റെ വിവാഹത്തിന് വീട്ടിൽ വന്ന് ആശിർവദിക്കാനെത്തിയ അച്ഛന്റെ സുഹൃത്തുക്കളിൽ അദ്ദേഹവും ഉണ്ടായിരുന്നു . പിന്നെ അമ്മ പോയപ്പോൾ റീത്തുമായി ആദരവർപ്പിക്കാനെത്തി അച്ഛനെ ആശ്വസിപ്പിക്കാൻ ഒപ്പമിരുന്നിരുന്നു. അമ്മക്ക് പിറകെ അച്ഛനും പോയപ്പോൾ ഞങ്ങളെ ആശ്വസിപ്പിക്കാനും അദ്ദേഹം വീട്ടിലെത്തി . അച്ഛന്‍റെ ആവനാഴി , അദ്വൈതം , തുടങ്ങി അവസാനം എഴുതിയ യെസ് യുവർ ഓണർ വരെ നിരവധി സിനിമകളിൽ ഓർമ്മിക്കത്തക്ക വേഷങ്ങൾ ചെയ്ത നടനായും ഇന്നസെന്റ് ഓർമ്മയിലുണ്ട്. എന്നാൽ അതൊന്നുമായിരുന്നില്ല വ്യക്തിപരമായ ഓർമ്മ..

അതൊരു വേദനയുടെ ചിരിയാണ്, കാൻസറിനെ രണ്ടു തവണ തോല്പിച്ച ചിരി. അതാണ് ഞങ്ങളെ കൂട്ടിയിണക്കിയ കണ്ണി. അവിടെ ഞാനായിരുന്നു ആദ്യമെത്തിയത്. ഇന്നസെന്റ് പിറകെയെത്തി. അദ്ദേഹം ഒരു പുസ്തകം എഴുതി പ്രകാശിപ്പിച്ചപ്പോൾ സ്നേഹത്തോടെ ക്ഷണിച്ചപ്പോൾ ഞാനും മാതൃഭൂമിയുടെ പ്രകാശനവേദി പങ്കിട്ടു.

അങ്ങനെ ഒരു അതിജീവനപ്പോരാട്ടത്തിന്റെ വഴിയിലെ സഖാക്കളായിരുന്നു അപ്പോൾ ഞങ്ങൾ . അതിജീവനത്തിന്റെ വഴിയിലെ ആ ആദരവ് പക്ഷേ മലയാള സിനിമയിലെ അതിജീവിതയോട് ഇന്നസെന്റ് കാട്ടിയില്ല. സിനിമ എന്ന തൊഴിലിടത്ത് തന്റെ സഹപ്രവർത്തക ആക്രമിക്കപ്പെട്ടപ്പോൾ സംഘടനയുടെ നേതൃത്വത്തിൽ ഇന്നസെന്റ്നെ പോലൊരാൾ ഉണ്ടായിട്ടും അവൾക്ക് ലഭിക്കേണ്ട നീതി കിട്ടിയില്ല. അത് പ്രതിഷേധാർഹമായിരുന്നു. ദുരവസ്ഥകളിൽ നിന്നും അതിജീവനം എത്ര കഠിനമായ യാത്രയാണെന്ന് ഇന്നസെന്റിന് അറിയാത്തതല്ല.

അനുഭവിച്ചർക്ക് അറിയാം, അർബുദത്തേക്കാൾ കഠിനമായ ദുരവസ്ഥയായിരുന്നു തൊഴിലിടത്തെ സ്ത്രീപീഢനം എന്ന 90 വയസ്സ് കഴിഞ്ഞ മലയാള സിനിമയുടെ മാറാവ്യാധി . അവിടെ ഇന്നസെന്റ് നിശബ്ദനായി. അതിലെനിക്കുള്ള പ്രതിഷേധം മരണത്തിന്റെ വേദനക്കിടയിലും മറക്കാനോ പൊറുക്കാനോ കഴിയുന്നതല്ല. മരണം പകരുന്ന വേദനയുടെയും വേർപാടിന്റെയും ദുഃഖം ഈ തെറ്റിന് ഒരിളവല്ല. ആ ഇന്നസെന്റിന് മാപ്പില്ല. ആ കൂടെനിൽക്കായ്ക ചിരിയ്ക്ക് വക നൽക്കുന്നതല്ല. കാൻസർ വാർഡിലെ ചിരിയായി മാറിയ ഓർമ്മയിലെ സ്നേഹനിധിയായ ഇന്നസെന്റിന് , പ്രിയ സഖാവിന് വിട എന്നും ദീദി കുറിച്ചു…

Leave a Reply

Your email address will not be published. Required fields are marked *