
എന്റെ രാഷ്ട്രീയ ഗുരുവാണ് ജോയ് മാത്യു ചേട്ടൻ ! കൃത്യമായി രാഷ്ട്രീയ നിരീക്ഷണമുള്ള ആളാണ് അദ്ദേഹം ! പറയേണ്ട കാര്യങ്ങൾ വ്യതമായി പറയും ! ധ്യാൻ ശ്രീനിവാസൻ !
ഇന്ന് മലയാള സിനിമയിൽ ഏറെ ആരാധകരുള്ള താരമാണ് നടൻ ധ്യാൻ ശ്രീനിവാസൻ. അഭിമുഖങ്ങളിൽ തുറന്ന് സംസാരിക്കാറില്ല അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകൾ എല്ലാം വലിയ വാർത്തയായി മാറാറുണ്ട്, അതുപോലെ ഒരു നടൻ എന്നതിനപ്പുറം രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കിയ നടനാണ് ജോയ് മാത്യു. ഇപ്പോഴിതാ ഇവർ ഇരുവരും ഒരുമിച്ച ഏറ്റവും പുതിയ സിനിമയായ ‘സ്വർഗത്തിലെ കട്ടുറുമ്പ്’. ഇതിന്റെ പ്രൊമോഷന്റെ ഭാഗമായി ഇരുവരും ചേർന്ന് നടത്തിയ അഭിമുഖമാണ് ഏറെ ശ്രദ്ധ നേടുന്നത്.
വാക്കുകൾ ഇങ്ങനെ, തന്റെ രാഷ്‌ട്രീയ ഗുരു ജോയ് മാത്യു ആണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. തന്നെ തിരുത്താനും ചോദ്യം ചെയ്യാനും ധ്യാനിന് അനുവാദം നല്‍കിയിട്ടുണ്ടെന്ന് ജോയ് മാത്യു പറയുന്നു. ജോയ് മാത്യു പറയുന്നത് ഇങ്ങനെ, ഞങ്ങള്‍ തമ്മില്‍ ഒരുമിച്ച് അഭിനയിക്കുകയൊന്നും വേണ്ട. ഒരു മണിക്കൂർ തമ്മില്‍ കണ്ടാല്‍ പല കാര്യങ്ങളും സംസാരിക്കും. ഈ സിനിമയിലും രണ്ടു ദിവസം മാത്രമാണ് ഞങ്ങള്‍ ഒരുമിച്ച് ഉണ്ടായിരുന്നത്.
ഷൂട്ടിങ് സെറ്റുകളിൽ ഡയലോഗ് പറയുന്നതിനേക്കാള്‍ കൂടുതല്‍ പേഴ്സണല്‍ വിഷയങ്ങളും സാമൂഹിക വിഷയങ്ങളും രാഷ്‌ട്രീയവുമാണ് സംസാരിച്ചത്. എന്നെ കണ്ട ഉടനെ പറഞ്ഞത്, അന്ന് കൊടുത്ത അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധിയെ കുറിച്ച് പറഞ്ഞത് പോരാ എന്നായിരുന്നു. കുറച്ച് അധികം പറയേണ്ടിയിരുന്നു, എന്തുകൊണ്ട് പറഞ്ഞില്ല എന്ന് ധ്യാൻ ചോദിച്ചു. അങ്ങനെയുള്ള സിനിമാക്കാർ വളരെ അപൂർവ്വമാണ്. എന്നെ ചോദ്യം ചെയ്യാനും തിരുത്താനുമുള്ള അനുവാദം ഞാൻ ധ്യാനിന് കൊടുത്തിട്ടുണ്ട് എന്നാണ് ജോയ് മാത്യു വ്യക്തമാക്കുന്നത്.

ധ്യാൻ പറയുന്നത് ഇങ്ങനെ, എന്റെ രാഷ്ട്രീയ ഗുരുവാണ് ജോയ് മാത്യു ചേട്ടൻ. ഞാനൊരു ഡെമോക്രാറ്റ് ആണ്, ലിബറല്‍ ഡെമോക്രാറ്റ്. ഞാൻ അങ്ങനെ ആവാൻ കാരണം എന്റെ ഗുരു പഠിപ്പിച്ചിട്ടുള്ള പാഠങ്ങളാണ്. അദ്ദേഹത്തെ ഞാൻ ഫോളോ ചെയ്യുകയാണ്, ജോയേട്ടന്റെ എല്ലാ അഭിമുഖങ്ങളും വളരെ കൃത്യമായി ഞാൻ കാണാറുണ്ട്. കൃത്യമായി രാഷ്‌ട്രീയം നിരീക്ഷിക്കുന്ന ആളാണ് അദ്ദേഹം. അങ്ങനെ നമ്മൾ അത്രയും ആരാധനയോടെ നോക്കുന്ന ഒരാള്‍ ചില കാര്യങ്ങള്‍ പറയേണ്ടിടത്ത് പറയാതെ വരുമ്പോൾ നമുക്ക് ചിലത് തോന്നുമല്ലോ. അങ്ങനെ പറഞ്ഞതാണ് രാഹുല്‍ ഗാന്ധിയുടെ കാര്യം. മൂന്നാമത് ഒരാളുടെ കണ്ണാണ് ജോയ് ഏട്ടൻ.
നമ്മൾ എല്ലാത്തിനെയും കാണുമ്പോൾ, അത് ഒരു സൈഡിലോ മറ്റൊരു സൈഡിലോ നിന്നു കാണും. പക്ഷെ ജോയ് ഏട്ടൻ അതിനെ മാറി നിന്നുകൊണ്ട് കാണും. വേറിട്ട ചിന്ത എന്ന് നമ്മള്‍ പറയുമല്ലോ. അങ്ങനെയൊരു ചിന്തയുള്ള ആളാണ് ജോയ് ഏട്ടൻ. അതുകൊണ്ടാണ് അദ്ദേഹത്തെ രാഷ്‌ട്രീയ ഗുരുവായി ഞാൻ കാണുന്നത് എന്നും ധ്യാൻ ശ്രീനിവാസൻ പറയുന്നു.
Leave a Reply