
അച്ഛൻ ഇപ്പോൾ ഇത് പറയണ്ടായിരുന്നു, ലാൽ സാറിനേക്കാൾ സങ്കടം ഇപ്പോൾ എനിക്കാണ് ! അച്ഛൻ കള്ളം പറയുമെന്ന് ഞാൻ പറയുന്നില്ല ! ധ്യാൻ പറയുന്നു !
മലയാളികളുടെ ഇഷ്ട നടനാണ് ശ്രീനിവാസൻ. അദ്ദേഹം തന്റെ ആരോഗ്യം വീണ്ടെടുത്ത് വീണ്ടും സിനിമ രംഗത്ത് തിരിച്ചെത്തിയപ്പോൾ അത് അദ്ദേഹത്തെ സ്നേഹിക്കുന്ന എല്ലാവർക്കും സന്തോഷം നൽകുന്ന ഒന്നായിരുന്നു. പക്ഷെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മോഹൻലാലിനെ കുറിച്ച് ശ്രീനിവാസൻ നടത്തിയ പരാമർശങ്ങളാണ് സിനിമ ലോകത്തെ കാര്യമായ ചർച്ച. മോഹൻലാലിനെതിരെ ശക്തമായ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.
ഇപ്പോഴിതാ തന്റെ അച്ഛന്റെ ഈ നിലപാടിനെ കുറിച്ച് ധ്യാൻ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മൈൽ സ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അച്ഛന്റെ പ്രസ്താവന മൂലം തനിക്കുണ്ടായ മാനസിക ബുദ്ധിമുട്ടിനെ കുറിച്ച് തുറന്ന് പറഞ്ഞത്. ഈ സംഭവം നടക്കുമ്പോൾ ഞാൻ ഭാര്യയും മകളുമായി വിദേശത്ത് ആയിരുന്നു. അവിടെ വെച്ചാണ് അച്ഛൻ ഇങ്ങനെ ഒക്കെ പറഞ്ഞിട്ടുണ്ട് എന്ന് ഞാൻ അറിയുന്നത്.
എന്ത് ചെയ്യണം, എന്ത് പറയണം എന്ന് അറിയാൻ കഴിയാത്ത ഒരു അവസ്ഥ ആയിപോയി. അച്ഛൻ ലാൽ സാറിനെ കുറിച്ച് അദ്ദേഹം ഹിപ്പോക്രാറ്റാണെന്ന് പറഞ്ഞപ്പോൾ, ഒരുപക്ഷെ ലാൽ സാറിനേക്കാൾ ആ വാർത്ത വായിച്ച എനിക്കാണ് ഏറ്റവും കൂടുതൽ വിഷമം വന്നത്. ആ വാർത്ത എന്റെ ഒരു ദിവസം സ്പോയിൽ ചെയ്തു. എന്തിന് അങ്ങനെ പറഞ്ഞു?, ഇപ്പോൾ അത് പറയേണ്ട കാര്യമുണ്ടോ? എന്ന ചിന്തയാണ് വന്നത്. ആ സ്റ്റേറ്റ്മെന്റ് പറഞ്ഞയാളുടെ അല്ല. അവർ രണ്ടുപേരെയും ഇഷ്ടപ്പെടുന്ന എന്റെ ദിവസമാണ് സ്പോയിലായത്.

കാരണം കുറച്ച് നാളുകൾക്ക് മുമ്പ് ഇവർ ഒരുമിച്ച് നിൽക്കുന്ന ആ ചിത്രം കണ്ട ഉടനെ, ഫേസ്ബുക്ക് പോലും ഉപയോഗിക്കാത്ത ഞാൻ അത് എടുത്ത് ലോഗിൻ ചെയ്ത് ആ ചിത്രം പോസ്റ്റ് ചെയ്ത ആളാണ്. കാരണം അത്ര ഇഷ്ടമായിരുന്നു അവരുടെ ആ കോംബോ. പക്ഷെ ഇപ്പോൾ ഈ സ്റ്റേറ്റ്മെന്റ് കേട്ടപ്പോൾ വിഷമം തോന്നിയത്. അച്ഛൻ കള്ളം പറഞ്ഞുവെന്നല്ല. ഇപ്പോൾ ആ സ്റ്റേറ്റ്മെന്റ് പറയേണ്ട കാര്യമില്ലായിരുന്നു എന്നാണ് ഉദ്ദേശിച്ചത്.
ഹിപ്പോക്രസിയെന്ന് പറഞ്ഞാൽ കാപട്യം എന്നാണ് അർഥം. അങ്ങനെ നോക്കുകയായെങ്കിൽ ഈ ലോകത്തിലെ എല്ലാവരും ഹിപ്പോക്രാറ്റ്സാണ്. പണ്ട് എപ്പോഴോ ലാൽ സാർ വളരെ പേഴ്സണലായി അച്ഛനോട് പറഞ്ഞ കാര്യമല്ലേ.. മാത്രമല്ല സരോജ്കുമാർ സിനിമയ്ക്ക് ശേഷം ഇരുവരുടേയും സൗഹൃദത്തിൽ വിള്ളലും വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ പറഞ്ഞയാളേക്കാളും കേട്ട ലാൽ സാറിനേക്കാളും വിഷമം ഇവരെ സ്നേഹിക്കുന്ന എനിക്ക് വന്നിട്ടുണ്ട് മലയാളികൾക്ക് വന്നിട്ടുണ്ട്.
ആ സംഭവം കാരണം എന്റെ അന്നത്തെ ആ ദിവസം പോയി. ഞാൻ ഈ വാർത്ത കണ്ട ഉടൻ ഭാര്യയെ കാണിച്ചപ്പോഴും എന്തിനാണ് അച്ഛൻ ഇങ്ങനെ പറഞ്ഞത് എന്നായിരുന്നു അവളുടെ റിയാക്ഷൻ. അപ്പോഴെ ഞാൻ അവളോട് പറഞ്ഞു ഇനി നമ്മൾ എയറിലായിരിക്കുമെന്ന്. ഞാൻ പറഞ്ഞത് പോലെ തന്നെ ആ രണ്ടു ദിവസവും ഞങ്ങളുടെ കുടുംബം എയറിൽ ആയിരുന്നു. മോഹൻലാൽ എന്ന നടന് ശ്രീനിവാസനെ അറിയാവുന്നതുകൊണ്ടായിരിക്കാം അദ്ദേഹം അതിന് ബ്യൂട്ടിഫുള്ളായി ഇഗ്നോർ ചെയ്ത് പ്രതികരിക്കാതെ പോയത് എന്നും ധ്യാൻ പറയുന്നു.
Leave a Reply