
ഞാൻ ആ കഥ മഞ്ജുചേച്ചിയോട് പറഞ്ഞപ്പോൾ, ഇത്തരം കഥയുമായി വരല്ലേ, ഞാൻ മടുത്തു എന്നാണ് ചേച്ചി പറഞ്ഞത് ! അങ്ങനെയാണ് പിന്നെ അത് സംഭവിച്ചത് ! ധ്യാൻ ശ്രീനിവാസൻ പറയുന്നു !
മലയാള സിനിമക്ക് ഒരുപാട് സംഭാവനകൾ സമ്മാനിച്ച അതുല്യ പ്രതിഭയാണ് ശ്രീനിവാസൻ, ഇന്ന് അദ്ദേഹത്തിന്റെ രണ്ടു മക്കളും സിനിമ രംഗത്ത് തങ്ങളുടേതായ സ്ഥാനം നേടിക്കഴിഞ്ഞു. വിനീത് ഇന്ന് ഒരുപിടി മികച്ച ചിത്രങ്ങൾ മലയാള സിനിമക്ക് നൽകിയ അദ്ദേഹത്തിന്റെ അവസാനം റിലീസ് ചെയ്ത് ചിത്രം ഹൃദയം സൂപ്പർഹിറ്റായിരുന്നു. ധ്യാൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രമാണ്, ധ്യാൻ എന്ന വ്യക്തിയെ സംബന്ധിച്ച് സിനിമാനടൻ എന്നതിലുപരി അഭിമുഖങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി എന്ന്\പറയുന്നതാവും ശെരി.
ഏത് അഭിമുഖങ്ങളിലും വളരെ തുറന്ന് സംസാരിക്കുന്ന ധ്യാനിന് ഇന്ന് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ധ്യാനിനിടെ ഉടൻ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ധ്യാനിന്റെ നിരവധി അഭിമുഖങ്ങൾ ഇപ്പോൾ സ്മൂഹ മാധ്യമങ്ങളിൽ വൈറലായി മാറികൊണ്ടിരിക്കുകയാണ്, അതിൽ തനറെ ആദ്യ ചിത്രമായ ലവ് ആക്ഷൻ ഡ്രാമയുടെ സെക്കൻഡ് പാർട്ട് എഡിറ്റ് ചെയ്യുന്ന സമയത്ത് ഞാൻ തന്നെ ഉറങ്ങി പോയെന്നും, ഛെ ഞാനിത് എന്താണ് ഈ എടുത്ത വെച്ചിരിക്കുന്നത് എന്നും ചിന്തിച്ചിരുന്നു എന്നും ധ്യാൻ തന്നെ തുറന്ന് പറയുന്ന വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ആ സിനിമ ഒരു പരാജയമായിരുന്നു, തിയറ്ററിൽ പോയി കണ്ടപ്പോഴും ഞാനും അജുവും ഉറങ്ങി പോയിട്ടുണ്ട്, അത് അങ്ങനെ സംഭവിച്ചു പോയതാണ്. എന്നും ധ്യാൻ തന്നെ തുറന്ന് പറയുകയാണ്.

കൂടാതെ ഇനി ധ്യാൻ കഥയും തിരക്കഥയും സംഭാഷണവും കൈകാര്യം ചെയ്യുന്ന, ‘9 എം.എം’ എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ത്രില്ലര്‍ മോഡിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദിനില്‍ ബാബുവാണ്. മഞ്ജു വാര്യരുടെ 50ാമത്തെ ചിത്രമായിരിക്കും 9 എം.എം.ഈ ചിത്രം ഒരു ത്രില്ലറാണ്. ചെന്നൈയില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ആ സിനിമയുടെ കഥ എഴുതിയത്. എന്നാൽ ഞാന്‍ മഞ്ജു ചേച്ചിയോട് ആദ്യം നാട്ടിന്‍പുറത്തെ ഒരു വീട്ടമ്മയായ ടീച്ചറുടെ കഥയായിരുന്നു പറഞ്ഞിരുന്നത്. ചേച്ചിക്ക് അതായിരിക്കും താല്പര്യം എന്ന് തോന്നിയിട്ടാണ് ആ കഥ പറഞ്ഞത്.
പക്ഷെ ആ കഥ ചേച്ചിക് അത്ര അങ്ങോട്ട് ഇഷ്ടപ്പെട്ടില്ല, എനിക്ക് ഇതുപോലുള്ള കഥകള്‍ കേട്ട് മടുത്തു ധ്യാന്‍, പുതിയതായി എന്തെങ്കിലും ചെയ്യാനാണ് ആഗ്രഹം. ഞാന്‍ ചെയ്തിട്ടില്ലാത്ത കഥ ചെയ്യാനാണ് എനിക്ക് ഇഷ്ടം. ഈ കഥ ചെയ്താല്‍ സ്റ്റീരിയോടൈപ്പ്ഡാവും. അതുകൊണ്ട് ഇതുപോലുള്ള കഥകള്‍ എനിക്ക് ചെയ്യണ്ട. പുതുമയുള്ള കഥ എന്തെങ്കിലും ഉണ്ടെങ്കില്‍ ചെയ്യാം,’ എന്ന് ചേച്ചി എന്നോട് പറഞ്ഞു. അങ്ങനെയാണ് 9 എം.എം സിനിമയുടെ കഥ ഞാന്‍ ചേച്ചിയോട് പറയുന്നത്. അതിനു ശേഷമാണ് ‘9 എം.എം’ ന്റെ കഥ പറയുന്നത്.
അത് ചേച്ചിക്ക് ഇഷ്ടപ്പെട്ടു, തഈ സിനിമയിലെ കൂടുതൽ താരങ്ങളും തമിഴിൽ നിന്നാണ്. ഇത് വലിയ ഒരു പ്രോജക്ടാണ്. തമിഴ്, മലയാളം എന്നീ രണ്ട് ഭാഷകളിലായാണ് നമ്മള് ഇത് ചെയ്യുന്നത്. അതുകൊണ്ടാണ് സിനിമ തുടങ്ങാന്‍ സമയം എടുക്കുന്നത്. ഈ വര്‍ഷം നവംബര്‍- ഡിസംബര്‍ സമയത്ത് ഷൂട്ടിംഗ് തുടങ്ങും എന്ന് വിചാരിക്കുന്നു എന്നും ധ്യാൻ പറയുന്നു.
Leave a Reply